UPDATES

സയന്‍സ്/ടെക്നോളജി

Y71 i വിവോയുടെ ബഡ്ജറ്റ് സ്മാർട്ട്ഫോൺ

ഈ വർഷം ഏപ്രിൽ മാസം പുറത്തിറക്കിയ Y71 ൻറെ പിന്മുറക്കാരനായാണ് Y71 i യുടെ വരവ്.

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണായ വിവോ Y71i യെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ഏപ്രിൽ മാസം പുറത്തിറക്കിയ Y71 ൻറെ പിന്മുറക്കാരനായാണ് Y71 i യുടെ വരവ്. സവിശേഷതകൾ വർദ്ധിപ്പിച്ചതിനൊപ്പം വിലയും കുറച്ചാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. ഏറെ താമസിക്കാതെ തന്നെ ഫോൺ വിപണിയിൽ എത്തും. ഡിസൈനിംഗിൽ Y71 ൻറെ സാമ്യം തന്നെയാണ് പുതിയ മോഡലിലുമുള്ളത്.


സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം ഫൺ-ടച്ച് ഓ.എസ്സ് 4.0 അധിഷ്ഠിതമായാണ് ഫോൺ പ്രവർത്തിക്കുന്നത്. 5.99 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ 720X1440 പിക്സൽ റെസലൂഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. 1.4 ജിഗാഹെർട്സ് പ്രോസസ്സറിനൊപ്പം 2 ജി.ബി റാം ഫോണിന് കരുത്തേകുന്നു. 16 ജി.ബിയാണ് ഇൻറേണൽ മെമ്മറി. മെമ്മറി കാർഡ് ഉപയോഗിച്ച് ഇത് 256 ജി.ബി വരെ ഉയർത്താനാകും.

കാമറ കരുത്തിലും പിന്നിലല്ല വിവോ Y71 i. 8 മെഗാപിക്സലാണ് പിൻ കാമറ. 5 മെഗാപിക്സലിൻറെ സെൽഫി കാമറ മുന്നിലുമുണ്ട്. 4ജി, വൈഫൈ, ബ്ലൂടൂത്ത്, ശ്രേണിയിലെ മറ്റ് ഫോണുകളിലെന്ന പോലെ ഈ മോഡലിലും കണക്ടീവിറ്റി സംവിധാനങ്ങൾ നിരവധിയുണ്ട്. 3285 മില്ലി ആംപെയറിൻറെ ബാറ്ററി കരുത്തും ഫോണിലുണ്ട്. പൂർണമായും ഓഫ് ലൈനായാകും ഫോണിൻറെ വിൽപ്പനയെന്നാണ് പ്രമുഖ ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വില – 8,990 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍