UPDATES

സയന്‍സ്/ടെക്നോളജി

ഇതൊക്കെ അറിഞ്ഞിട്ടാണോ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്! ഇല്ലെങ്കില്‍ കേള്‍ക്കൂ…

നല്ലൊരു ശതമാനം ആള്‍ക്കാരും നിരന്തരം വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ സാധ്യത ആരും തന്നെ തിരിച്ചറിയുന്നില്ല

നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു സോഷ്യല്‍ മീഡിയ. ഫെയ്‌സ് ബുക്കും, വാട്‌സ് ആപ്പും, ഇന്‍സ്റ്റാഗ്രാമുമൊക്കെ ഇന്ന് ജീവിതശൈലിയുടെ ഭാഗം ആയെന്നു തന്നെ പറയാം. ഇക്കൂട്ടത്തില്‍ വാട്‌സ് ആപ്പ് ആണ് കേമന്‍. ഒരു സമയത്ത് ഫെയ്‌സ്ബുക്കിനു പോലും വെല്ലുവിളി ഉയര്‍ത്തിയവനാണ് വാട്‌സ് ആപ്പ്. അതുകൊണ്ടാണല്ലോ, ഇന്നേവരെ കേട്ടുകേള്‍വി പോലും ഇല്ലാത്ത വിലയ്ക്ക് വാട്‌സ് ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്.

നല്ലൊരു ശതമാനം ആള്‍ക്കാരും നിരന്തരം വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ സാധ്യത ആരും തന്നെ തിരിച്ചറിയുന്നില്ല. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനെന്നോണം നിരന്തരം വാട്‌സ് ആപ്പില്‍ അപ്‌ഡേഷനുകള്‍ നടക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് പേയ്‌മെന്റ് ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം നിരവധി ഫീച്ചറുകളാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഇതൊന്നും ഉപയോക്താക്കള്‍ അറിയുന്നില്ല, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഇതില്‍ ചില സവിശേഷതകള്‍ അപ്‌ഡേഷനിലൂടെ മാത്രം ലഭ്യമാകുന്നവയാണ്.

"</p

വാട്‌സ് ആപ്പിലൂടെ പണമടയ്ക്കാം
മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ച സേവനമാണ് ആന്‍ഡ്രോയിഡ് പേയ്‌മെന്റ്‌സ്. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ ഫീച്ചറുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഇത് ലഭ്യമാണ്. ഇതിലൂടെ വളരെ എളുപ്പത്തില്‍ തന്നെ പണം കൈമാറ്റം സാധ്യമാണ്. ഇതിനായി പണം തമ്മില്‍ കൈമാറുന്ന രണ്ടുപേര്‍ക്കും യു.പി.ഐ പേയ്‌മെന്റ് ഓപ്ഷന്‍ ഉണ്ടാവണം എന്നുമാത്രം. ഐ.സി.ഐ.സി.ഐ, ആക്‌സിസ്, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, തുടങ്ങിയ ബാങ്കുകളുമായി ഇതിനോടകം കമ്പനി കരാറായിട്ടുണ്ട്.

അബദ്ധം പറ്റിയോ…ഡിലീറ്റ് ചെയ്യാം
ഒരു വ്യക്തിക്കോ, ഗ്രൂപ്പിലേയ്‌ക്കോ നിങ്ങള്‍ അബദ്ധത്തില്‍ മെസേജ് ഫോര്‍വേഡ് ചെയ്‌തോ, പേടിക്കേണ്ട. വാട്‌സ് ആപ്പ് ഇപ്പോള്‍ ഡിലീറ്റ് ഓപ്ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനാകും. ആദ്യം ഏഴു മിനിറ്റിനകം ഡിലീറ്റ് ചെയ്യണം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍, ഇപ്പോള്‍ അത് 68 മിനിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. വാട്‌സ് ആപ്പ് ഈ വര്‍ഷം അവതരിപ്പിച്ചതില്‍ തന്നെ ഏറ്റവും മികച്ച ഫീച്ചറാണ് ഇത്.

"</p

ഗ്രൂപ്പ് വീഡിയോ കോളിംഗ്
വാട്‌സ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് പ്രകാരം ഗ്രൂപ്പ് വീഡിയോ കോളിംഗ് സൗകര്യം ലഭ്യമാണ്. നടന്നു കൊണ്ടിരിക്കുന്ന വീഡിയോ കോളിംഗിലേയ്ക്ക് നാലോളം അധികം സുഹൃത്തുക്കളെ ചേര്‍ക്കാനാകും. ഇതിനായി വലതുവശത്ത് മുകളിലായി പ്രത്യേക ഓപ്ഷന്‍ ചേര്‍ത്തിട്ടുണ്ട്.

വാട്‌സ് ആപ്പ് ബിസിനസ്
ബിസിനസ് ചെയ്യുന്നവര്‍ക്കായുള്ള വാട്‌സ് ആപ്പിന്റെ പ്രത്യേക സൗകര്യമാണ് വാട്‌സ് ആപ്പ് ബിസിനസ്. ബിസിനസ് മുതലാളിമാര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളോട് നേരിട്ട് സംവദിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഷവോമി, ബുക്ക് മൈ ഷോ, മിന്ത്ര, മേക്ക് മൈ ട്രിപ്പ് തുടങ്ങിയ കമ്പനികള്‍ വാട്‌സ് ആപ്പ് ബിസിനസ്സിലൂടെ കസ്റ്റമേഴ്‌സുമായി നിരന്തരം സംവദിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യത്തോടെയാണ് വാട്‌സ് ആപ്പ് ബിസിനസിനെ കമ്പനി അവതരിപ്പിച്ചത്.

ലോക്കേഷന്‍ ടൈം സ്റ്റിക്കര്‍
ഫോട്ടോ ഷെയര്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ നില്‍ക്കുന്ന സ്ഥലവും, സമയവും രേഖപ്പെടുത്തുന്ന സംവിധാനമാണ് ലൊക്കേഷന്‍ ടൈം സ്റ്റിക്കര്‍. ഇതിനായി ഷെയര്‍ ചെയ്യാന്‍ ആവശ്യമായ ഫോട്ടോ സെലക്ട് ചെയ്ത ശേഷം, സ്‌മൈലി ഓപ്ഷന്‍ സെലക്ട് ചെയ്യുക. അതില്‍ ടൈം സ്റ്റാംപ്, ലൊക്കേഷന്‍ സ്റ്റാംപ് ഓപ്ഷന്‍ കാണാന്‍ കഴിയും. ഇത് സെലക്റ്റ് ചെയ്താല്‍ ഫോട്ടോയ്‌ക്കൊപ്പം നിങ്ങള്‍ക്ക് ലൊക്കേഷനും സമയവും ചേര്‍ക്കാനാകും.

"</p

വാട്‌സ് ആപ്പ് യൂടൂബ് ഇന്റഗ്രേഷന്‍
വാട്‌സ് ആപ്പ് യൂ ട്യൂബ് ഇന്റഗ്രേഷന്‍ എന്ന പുതിയ വാട്‌സ് ആപ്പ് സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് യൂ ട്യൂബ് വീഡിയോകള്‍ ചാറ്റ് വിന്‍ഡോയില്‍ തന്നെ കാണാന്‍ കഴിയും. ഇതിനായി ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലുള്ള യൂ ട്യൂബ് ഓപ്ഷന്‍ സെലക്റ്റ് ചെയ്താല്‍ മാത്രം മതി. ഉടന്‍ തന്നെ യൂ ട്യൂബ് വീഡിയോസ് പ്രവര്‍ത്തിച്ചു തുടങ്ങും. ആദ്യം ഒരു ചെറിയ ബബിളിനുള്ളിലാണ് വീഡിയോ തെളിഞ്ഞു വരിക. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യാനുസരണം ഇതിന്റെ സൈസ് കൂട്ടാനും കുറയ്ക്കാനുമാകും.

"</p

വാട്‌സ് ആപ്പ് അഡാപ്റ്റീവ് ഐക്കണ്‍
ആന്‍ഡ്രോയിഡ് ഒറിയോ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായ സവിശേഷതയാണിത്. ഈ സംവിധാനത്തിലൂടെ വാട്‌സ് ആപ്പിന്റെ ലോഗോയുടെ ആകൃതി നമുക്കു തന്നെ മാറ്റാനാകും. സര്‍ക്കിള്‍, ചതുരം, മഴത്തുള്ളി എന്നീ ആകൃതികളില്‍ വാട്‌സ് ആപ്പ് ലോഗോ മാറ്റാന്‍ കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് നൌഗട്ട് ഉപയോഗിക്കുന്നവര്‍ക്ക് ഒറിയോയിലോട്ട് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ സവിശേഷത ലഭ്യമാകും.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍