UPDATES

സയന്‍സ്/ടെക്നോളജി

തോക്ക് നിര്‍മിക്കുന്ന വീഡിയോകള്‍ ഇനി യൂടൂബില്‍ ലഭിക്കില്ല

തോക്ക് നിര്‍മിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ക്കുള്ള നിരോധനം അമേരിക്കയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സൈറ്റായ യൂടൂബില്‍ ഇനിമുതല്‍ തോക്ക് നിര്‍മിക്കുന്ന വീഡിയോകള്‍ ലഭിക്കില്ല. ഇത്തരത്തിലുള്ള വീഡിയോകള്‍ എല്ലാംതന്നെ യൂടൂബ് നിരോധിച്ചിരിക്കുകയാണ്. തോക്കോ അനുബന്ധ ഉപകരണങ്ങളോ, മാരക സ്‌ഫോടക ശേഷിയുള്ള ഉല്‍പ്പന്നങ്ങളോ നിര്‍മിക്കുന്ന വീഡിയോകള്‍ ഇനിമുതല്‍ പ്രചരിപ്പിക്കണ്ടയെന്നാണ് യൂടൂബിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ യൂടൂബ് ഇതിനോടകം തന്നെ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സേവനമാണ് യൂടൂബ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ലക്ഷക്കണക്കിന് ആളുകളാണ് തോക്ക് നിര്‍മിക്കുന്ന വീഡിയോ സന്ദര്‍ശിക്കാനായി യൂടൂബിലേയ്ക്ക് എത്തിയത്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂടൂബിന് ഇത്തരത്തിലൊരു തീരുമാനത്തിലേയ്‌ക്കെത്താന്‍ നിര്‍ബന്ധിതമായത്. ”തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ എല്ലാംതന്നെ യൂടൂബ് നിരോധിക്കുന്നു” യൂടൂബ് വെബ്‌സൈറ്റില്‍ ഇപ്രകാരം ഇപ്പോള്‍ കാണാം.

അതെസമയം തോക്ക് നിര്‍മിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ക്കുള്ള നിരോധനം അമേരിക്കയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്. കാരണം കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ സ്‌കൂളില്‍ ഏകദേശം 17ഓളം പേര്‍ വെടിവെയ്പ്പിനിടെ മരിച്ചിരുന്നു. അന്നുമുതല്‍ തന്നെ ഒരുസംഘം ആളുകള്‍ തോക്ക് നിര്‍മാണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. അങ്ങനെയിരിക്കെ യൂടൂബിന്റെ പുതിയ തീരുമാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍