കാല്‍നൂറ്റാണ്ടിന്റെ ചരിത്രം പേറി കേരളത്തിന്റെ ഐടി വ്യാവസായികരംഗത്തിന്റെ പ്രധാസ്തൂപമായി നിലനില്‍ക്കുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് വിവരസാങ്കേതിവിദ്യാ ഭൂപടത്തില്‍ വ്യക്തമായ അടയാളം ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ഇതര ഇന്ത്യന്‍ ഐടി നഗരങ്ങളെയും അവിടുത്തെ ഐടി പാര്‍ക്കുകളെയും അപേക്ഷിച്ച് രാജ്യത്തെ പ്രഥമ ടെക്‌നോപാര്‍ക്കായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് ചില പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി അഭിമാനാര്‍ഹമായ വിജയത്തോടെ കേരളത്തിന്റെ സക്‌സസ് മോഡലായി ഇതിനെ വിശേഷിപ്പിക്കുകയാണ് ഐസിഎഫ്ഒഎസ്എസ്(ICFOSS) ഡയറക്ടറും ഇനാപ്പിന്റെ(InaPP) കോ-ഫൗണ്ടറുമായിരുന്ന സതീഷ ബാബു. സിഎസ്‌ഐ പ്രസിഡന്റ്, എസ്ഇഎആര്‍സിസി പ്രസിഡന്റ്, ഐഇഇഇ(എസ്ജിഎച്ച്ടി) ഹെഡ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സതീഷ് ബാബു ടെക്‌നോപാര്‍ക്കിലെ ആദ്യകാല സംരംഭകരില്‍ ഒരാള്‍ കൂടിയാണ്. സതീഷ് ബാബുവുമായി അഴിമുഖം പ്രതിനിധി ഉണ്ണികൃഷ്ണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
ടെക്‌നോപാര്‍ക്ക് കേരളത്തിന്റെ സസ്‌കസ് മോഡല്‍
ടെക്‌നോപാര്‍ക് ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആയാണ് ആരംഭിക്കുന്നത്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് ഇടതു സര്‍ക്കാര്‍ തന്നെ അനുകൂലമായ് നിലപാടുകള്‍ എടുത്തതിനെ തുടര്‍ന്നാണ് ഇത്ര വലിയ ഒരു സംരംഭം സാധ്യമായത്. സര്‍ക്കാരിന്റെ അനുകൂലമായ നിലപാടുകള്‍ കൊണ്ട് തന്നെ സാധാരണ രീതിയില്‍ ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ സെറ്റ് ചെയ്യാനുള്ള പ്രയാസം ടെക്‌നോപാര്‍ക്കിനു നേരിടേണ്ടി വന്നില്ല. നിലവില്‍ ഇതല്ലാതെ മറ്റു സക്‌സസ് മോഡലുകള്‍ ഒന്നും നമുക്ക് എടുത്തു പറയാനായി ഇല്ല. ഉദാഹരണത്തിന് ടൈറ്റാനിയത്തിന്റെ കാര്യമെടുക്കൂ. തുടക്ക കാലം മുതല്‍ തന്നെ പരിസ്ഥിതി സംബന്ധമായും മറ്റു മാര്‍ക്കറ്റിംഗ് സംബന്ധമായും നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴും. പക്ഷേ ടെക്‌നോപാര്‍ക്കിന്റെ കാര്യം അതല്ല, നമ്മുടെ സക്‌സസ് മോഡല്‍ തന്നെയാണത്. കേരളത്തിന്റെ സ്വന്തം. തുടങ്ങിയത് ശരിയായ സമയത്തും സ്ഥലത്തും ആയതിനാല്‍ തന്നെ അത് വിജയിക്കുകയും ചെയ്തു.
കേരളത്തില്‍ സംഭവിച്ച മാറ്റങ്ങള്‍
ടെക്‌നോപാര്‍ക്ക് മൂലം കേരളത്തിനു വന്ന മാറ്റങ്ങള്‍ പ്രധാനമായും നാല് രീതിയിലാണ്. തൊഴില്‍പരമായി, നിക്ഷേപപരമായി, സംസ്‌കാരപരമായി, പ്രേരണാപരമായി. തൊഴില്‍പരമായി വന്ന മാറ്റങ്ങളില്‍ പ്രധാനം ഈ പാര്‍ക്ക് ഐ ടി രംഗത്തു മാത്രമല്ല, പുറമെയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നതാണ്. ഹൗസ് കീപ്പിംഗ് വിഭാഗം മുതല്‍ െ്രെഡവര്‍മാര്‍ വരെ ആയിരക്കണക്കിനു പേര്‍ക്കാണ് ടെക്‌നോപാര്‍ക്ക് മൂലം തൊഴില്‍ ലഭിച്ചത്. അങ്ങനെ പലതരത്തില്‍ അനവധി പേര്‍ക്ക് പാര്‍ക്ക് അന്നദാതാവാണ്.
350ല്‍ പരം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ വളരെ കുറച്ചു കമ്പനികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അനുകൂല സാഹചര്യം ആയതിനാല്‍ കൂടുതല്‍ കമ്പനികള്‍ വരികയും കേരളത്തിന്റെ നിക്ഷേപ മൂലധനം കൂടുകയും ചെയ്തു. ടെക്‌നോപാര്‍ക്കിലെ പല കമ്പനികളും രാജ്യത്തിനു പുറത്തുള്ള കമ്പനികളുടെ ബാക് എന്‍ഡുകളാണ്. ഇത്തരം കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനം തന്നെ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്.
തലസ്ഥാന നഗരത്തിന് പുതിയൊരു മുഖം നല്‍കാന്‍ ടെക്‌നോപാര്‍ക്കിനു കഴിഞ്ഞിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ വന്ന മാറ്റങ്ങള്‍ തന്നെ ഇതിനു തെളിവാണ്. കേരളത്തിലെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണ് ടെക്‌നോപാര്‍ക്ക്. അവരില്‍ പലരും ഉപരിപഠനത്തിനു തയ്യാറെടുക്കുമ്പോള്‍ തന്നെ മനസ്സിലുള്ള ഒരു ലക്ഷ്യമാണ് ടെക്‌നോപാര്‍ക്ക്. അതില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇവിടെ എത്തിപ്പെടാറുള്ളുവെങ്കിലും അവരില്‍ പലര്‍ക്കും എഞ്ചിനീയറിംഗ് തെരഞ്ഞെടുക്കാന്‍ ഒരു കാരണം ഇന്നും ടെക്‌നോപാര്‍ക്ക് ആണ്.
ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഐടി സെക്ടര്‍ വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയുമ്പോഴും ഈ രണ്ടു സ്ഥലങ്ങളെ ഒഴിച്ച് നിര്‍ത്തിണയാല്‍ ആ നഗരങ്ങളൊഴിച്ച് ഇരു സംസ്ഥാനങ്ങളിലേയും മറ്റു പ്രദേശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഐടി സെക്ടറിന് കഴിഞ്ഞിട്ടില്ലെന്നതും കാണണം .
കൂടാതെ ഇപ്പോള്‍ കേരളത്തില്‍ നടപ്പിലാക്കിയിരിക്കുന്ന ഹബ് ആന്‍ഡ് സ്‌പോക് എന്ന സംവിധാനം ടെക്‌നോപാര്‍ക്കിന്റെ ബൈപ്രൊഡക്റ്റ് ആണ്. ഹബ് ആയ ടെക്‌നോപാര്‍ക്കില്‍ വലിയ രീതിയില്‍ ഇംപ്ലിമെന്റ് ചെയ്തു നടപ്പിലാക്കിയ രീതികള്‍ ചെറിയ ചെറിയ പാര്‍ക്കുകള്‍, അതായത് സ്‌പോക്കുകള്‍ വഴി നടപ്പിലാക്കുക. സ്‌പോക് അയ ചെറിയ പാര്‍ക്കുകള്‍ക്ക് ചില പ്രോജക്ടുകള്‍ ഹബ്ബുകളെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ കഴിയും. ഹബ് ആന്‍ഡ്് സ്‌പോക്‌സ് എന്ന പദ്ധതി നടപ്പിലായി വരുന്നതേയുള്ളു. വ്യക്തമായ റിസല്‍ട്ട് അല്‍പ്പം വൈകിയേ അറിയാന്‍ കഴിയൂ.
താരതമ്യം അനാവശ്യമാണ്, ചിലപോരായ്മകളുണ്ടെന്നത് സത്യവും
ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ടിംഗ് പോലെയുള്ള രംഗങ്ങളില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഇപ്പോഴും പിന്നിലാണെന്നു വിമര്‍ശനമുണ്ട്.
അങ്ങനെ താരതമ്യം നടത്തുന്നത് അനാവശ്യമാണ് എന്നാണെന്റെ അഭിപ്രായം. കാരണം ഈ പറഞ്ഞ സ്ഥലങ്ങള്‍ക്കും നമ്മുടെ ടെക്‌നോപാര്‍ക്കിനും തനതായ പ്രത്യേകതകള്‍ ഉണ്ട്. ബംഗളൂരൂ മെട്ട്രോ സിറ്റിയാണ്. അവിടത്തെ സൗകര്യങ്ങള്‍ കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നുണ്ടാവാം. നമുക്ക് ചില പരിമിതികള്‍ ഉണ്ട്. സിംഗപ്പൂരിലേക്ക് ഇവിടന്നു വല്ലപ്പോഴും മാത്രമേ നേരിട്ടുള്ള വിമാനം ഉണ്ടാവു. എന്നാല്‍ ബംഗളൂരു, ,ഹൈദരാബാദ് എന്നിവിടങ്ങളില്‍ അതല്ല സ്ഥിതി, അഞ്ചും ആറും വിമാന സര്‍വീസുകളാണ്. ഇതൊക്കെ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അതുപോലെ അവിടുത്തെ ഓര്‍ഗനൈസേഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റിസോഴ്‌സ് അവൈലബിലിറ്റി എന്നിവയും വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പിന്നെ ബംഗ്ലൂര്‍ ഒരു ഹാപ്പനിംഗ് സിറ്റിയാണ്. അവിടത്തെ മെട്രോ സംസ്‌കാരം; അതും വളരെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇപ്പോഴും അതിനോടൊപ്പമെത്തിയിട്ടില്ല. നാം കൂടുതല്‍ മെച്ചപ്പെടേണ്ടതായുണ്ട്.
ടെക്‌നോപാര്‍ക്ക് രൂപപ്പെടുത്തിയ കേരളത്തിന്റെ വര്‍ക് കള്‍ച്ചര്‍
ഹ്യുമന്‍ റിസോഴ്‌സസ് ആണ് ടെക്‌നോപാര്‍ക്കിന്റെ നട്ടെല്ല്. അതുകൊണ്ട് തന്നെ ഇതൊരു റെസ്‌പോണ്‍സബിള്‍ വര്‍ക്ക് കള്‍ച്ചര്‍ ആണ്. ലാപ്‌ടോപ് എവിടെയാണോ അവിടെയാണ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വര്‍ക്ക് സ്‌പേസ്. അത് ചിലപ്പോള്‍ വീടാവാം, ട്രെയിന്‍ ആവാം ഫ്‌ളൈറ്റ് ആവാം. ഓഫീസിലേക്ക് വരണമെന്ന് കൂടി ഇല്ല. മറ്റുരാജ്യങ്ങളില്‍ ഇരുന്നുപോലും ഇവിടെയുള്ള കമ്പനികളിലെ എംപ്ലോയികള്‍ വര്‍ക് ചെയ്യുന്നു. ഐടി സെക്ടറില്‍ 24 മണിക്കൂറും ജോലി സമയം തന്നെയാണ്. ഇതൊരു സമയബന്ധിത ജോലി മേഖല അല്ല. എംപ്ലോയിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്തിനു ശേഷമാണു പ്രൊജക്റ്റിന്റെ ഡെഡ്‌ലൈന്‍ തീരുമാനിക്കുന്നത്. അതിനു കൂടുതല്‍ സമയം ജോലിയെടുക്കേണ്ടി വന്നാലും മറ്റിടങ്ങളിലെപ്പോലെ ഓവര്‍ ടൈം പോലെയുള്ള സംവിധാനങ്ങള്‍ ഒന്നും ഐടി സെക്ടറില്‍ ഇല്ല. മുഴുവന്‍ ഉത്തരവാദിത്വവും എംപ്ലോയിയില്‍ തന്നെയാണ്.
കൂടാതെ കൂടുതല്‍ ക്ലൈന്റുകളും യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നും ആണ്. അവിടത്തെയും ഇവിടത്തെയും സമയവ്യത്യാസം കൊണ്ടുതന്നെ ചിലപ്പോള്‍ നൈറ്റ് ഷിഫ്റ്റ് ചെയ്യേണ്ടി വരും. ക്ലൈന്റ്‌സുമായുള്ള മീറ്റിംഗുകള്‍ പലപ്പോഴും രാത്രികാലങ്ങളിലായിരിക്കും സാധ്യമാവുന്നതും. ഈ സമയത്തും നമ്മള്‍ ജോലിയിലായിരിക്കണമെന്ന് സാരം.
ആദ്യകാലങ്ങളില്‍ ഈ രീതിയോട് പൊരുത്തപ്പെടാന്‍ എല്ലാവര്‍ക്കും പ്രയാസമായിരുന്നു. ഇപ്പോള്‍ എല്ലാവരും കാര്യങ്ങളോടു പൊരുത്തപ്പെട്ടിരിക്കുന്നു. 1995-1997 കാലഘട്ടങ്ങളില്‍ ഇവിടെ ജോലി ചെയ്ത ഒരു പെണ്‍കുട്ടിയോട് പാസ്‌പോര്ട്ട് എടുക്കാന്‍ പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ മാതപിതാക്കള്‍ അനുവദിക്കുകയുണ്ടായില്ല. കുട്ടിയെ പുറത്ത് വിടാന്‍ പാടില്ല എന്നായിരുന്നു അവരുടെ നിലപാട്. ഈയിടെ ഒരു കുട്ടിയുടെ ബന്ധുക്കള്‍ അന്വേഷിച്ചത് പാസ്‌പോര്‍ട്ട് എടുത്തിട്ടും കുട്ടിയെ എന്താണു പുറത്തേക്ക് വിടാത്തത് എന്നായിരുന്നു.
തൊഴില്‍ ചൂഷണവും യൂണിയനുകളും
ഐടി സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ ചൂഷണത്തിനു വിധേയരാകുന്നു എന്നൊരു ആരോപണം നിലനില്‍ക്കുന്നുണ്ട്. അതുപോലെ യൂണിയന്‍ പ്രവര്‍ത്തനം ഈ മേഖലയില്‍ അനുവദിക്കുന്നില്ലെന്നും. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളം കൊടുക്കാതിരിക്കുകയോ പിരിച്ചു വിടുകയോ ചെയ്യുന്നത് ചൂഷണം ആകുന്നതെങ്ങനെ? കമ്പനിക്ക് ലാഭം ഉണ്ടാകണമെങ്കില്‍ അതിലെ ജോലിക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇവിടെ തൊഴിലാളി-മുതലാളി കോണ്‍ഫഌകറ്റുകള്‍ക്കുള്ള സാധ്യത തുലോം കുറവാണ്. വിരലില്‍ എണ്ണാവുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അധികം നീണ്ടിട്ടില്ല .
കുടുംബ പ്രശ്‌നങ്ങള്‍, ഇന്റെലെക്ച്ച്വല്‍ കപ്പാസിറ്റിയില്‍ ഉള്ള പോരായ്മ എന്നിവയാണ് ടെക്കികള്‍ നേരിടുന്ന പ്രധാനപ്രസ്‌നങ്ങള്‍. ആറുമാസം കൂടുമ്പോള്‍ അെ്രെപസല്‍ എന്ന ഒരു ഇവാല്യുവേഷന്‍ പ്രോസസ് ഉണ്ടാവും. അതിലാണ് ജോലി ചെയ്യുന്ന ആളിന്റെ കഴിവ് വിലയിരുത്തുന്നത്. തുടര്‍ച്ചയായി പോരായ്മകള്‍ ഉണ്ടാവുന്ന ആളിനെ മാറ്റുക എന്നല്ലാതെ കമ്പനിക്കു വേറെ മാര്‍ഗങ്ങള്‍ ഇല്ല .
രണ്ടു തരത്തിലുള്ള യൂണിയനുകളും; ട്രേഡ് യൂണിയനും എംപ്ലോയീസ് യൂണിയനും ഐടി മേഖലയില്‍ നിലവിലില്ല. ട്രേഡ് യൂണിയന്റെ പ്രവര്‍ത്തനം ടെക്‌നോപാര്‍ക്കിനെ അതിന്റെ ആരംഭത്തില്‍ തന്നെ സ്‌പെഷ്യല്‍ സോണില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു .
എംപ്ലോയീസ് യൂണിയന്‍ എന്നത് ഒരു കളക്ട്ടിവ് സിസ്റ്റം ആണ്. ഇന്ത്യയിലെ മുഴുവന്‍ ഐടി വര്‍ക്ക് ഫോഴ്‌സിന്റെ് അഞ്ചു ശതമാനമാണിവിടെ ജോലി ചെയ്യുന്നത്. പതിനായിരക്കണക്കിന് എംപ്ലോയീസ് 350 കമ്പനികളില്‍ ആയാണ് ജോലി ചെയ്യുന്നത്. എംപ്ലോയികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കമ്പനികള്‍ക്കും അതിന്റേതായ സിസ്റ്റം ഉണ്ടാവും. പെര്‍ഫോമന്‍സിന് അനുസരിച്ചാണ് ഒരാള്‍ക്കുള്ള ശമ്പളം നിശ്ചയിക്കുന്നത്. ഇതു കൂടാതെ കമ്പനി അവര്‍ക്ക് മറ്റാനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇതൊക്കെയാണ് ഏതൊരു തൊഴിലാളിയും അവരുടെ തൊഴില്‍ദാതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകള്‍ മാന്യമായി നടപ്പാകുന്നിടത്ത് എന്തിനാണ് യൂണിയനുകളും സമരങ്ങളും?
പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണമുക്തമല്ല
പുറത്തുള്ള കമ്പനികള്‍ നമ്മളില്‍ നിന്നു പ്രതീക്ഷിക്കുന്നത് ഒരു പ്രോബ്ലം സോള്‍വിംഗ് മെന്റാലിറ്റി ആണ്. പ്രൊജക്റ്റ് പകുതി വഴിക്ക് നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ കളഞ്ഞിട്ടു പോകുമോ അതോ അവസാനം വരെ കൂടെ നിന്ന് ചെയ്യേണ്ടത് ചെയ്യുമോ എന്നാകും അവര്‍ ശ്രദ്ധിക്കുക. ക്‌ളൈന്റുമായുള്ള ബന്ധം പരിപാലിച്ചു കൊണ്ട് പോകുന്നതിലാണ് മിക്കവാറും കമ്പനികള്‍ പരാജയപ്പെടുക. അതേപോലെ മറ്റുഭൗതിക പ്രശ്‌നങ്ങളും പ്രതികൂലമായി ബാധിക്കാറുണ്ട്. ലോകത്ത് സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോള്‍ അത് പാര്‍ക്കിനെയും ബാധിച്ചിരുന്നു. ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ ഭൂരിഭാഗവും പുറത്തെ കമ്പനികളുടെ ബാക് എന്‍ഡാണ്. അതിനാല്‍ തന്നെ മറ്റുരാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഇവിടെയും ബാധിക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇവിടെ കുറച്ചു കമ്പനികള്‍ പൂട്ടിപ്പോയി. ശമ്പളം കൂട്ടാതിരിക്കുക, ആനുകൂല്യങ്ങള്‍ വെട്ടി കുറയ്ക്കുക, പുതിയ നിയമനങ്ങള്‍ നടത്താതിരിക്കുക എന്നിങ്ങനെയുള്ള നടപടികളാവും മറ്റു കമ്പനികള്‍ സ്വീകരിക്കുക. നഷ്ടത്തില്‍ ആവാതിരിക്കാനുള്ള മുന്‍കരുതലുകളാണവ.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കാല്‍നൂറ്റാണ്ടിന്റെ ചരിത്രം പേറി കേരളത്തിന്റെ ഐടി വ്യാവസായികരംഗത്തിന്റെ പ്രധാനസ്തൂപമായി തല ഉയര്‍ത്തി നില്‍ക്കുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആഗോള വിവരസാങ്കേതിവിദ്യാ ഭൂപടത്തില്‍ വ്യക്തമായ അടയാളം ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ഇതര ഇന്ത്യന്‍ ഐടി നഗരങ്ങളെയും അവിടുത്തെ ഐടി പാര്‍ക്കുകളെയും അപേക്ഷിച്ച് രാജ്യത്തെ പ്രഥമ ടെക്‌നോപാര്‍ക്കായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് ചില പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി അഭിമാനാര്‍ഹമായ വിജയത്തോടെ കേരളത്തിന്റെ വിജയ മാതൃകയായി ഇതിനെ വിശേഷിപ്പിക്കുകയാണ് ഐ സി എഫ് ഒ എസ് എസ്(ICFOSS) ഡയറക്ടറും ഇനാപ്പിന്റെ (InaPP) കോ-ഫൗണ്ടറുമായിരുന്ന സി എസ് സതീഷ് ബാബു. സി എസ് ഐ പ്രസിഡന്റ്, എസ് ഇ എ ആര്‍ സി സി പ്രസിഡന്റ്, ഐ ഇ ഇ ഇ(എസ്ജിഎച്ച്ടി) ഹെഡ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സതീഷ് ബാബു ടെക്‌നോപാര്‍ക്കിലെ ആദ്യകാല സംരംഭകരില്‍ ഒരാള്‍ കൂടിയാണ്. സതീഷ് ബാബുവുമായി അഴിമുഖം പ്രതിനിധി ഉണ്ണികൃഷ്ണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
ടെക്‌നോപാര്‍ക്ക് തുടങ്ങിയത് ശരിയായ സമയത്തും സ്ഥലത്തും
ടെക്‌നോപാര്‍ക് ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആയാണ് ആരംഭിക്കുന്നത്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് ഇടതു സര്‍ക്കാര്‍ തന്നെ അനുകൂലമായി നിലപാടുകള്‍ എടുത്തതിനെ തുടര്‍ന്നാണ് ഇത്ര വലിയ ഒരു സംരംഭം സാധ്യമായത്. സര്‍ക്കാരിന്റെ അനുകൂലമായ നിലപാടുകള്‍ കൊണ്ട് തന്നെ സാധാരണ രീതിയില്‍ ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ സെറ്റ് ചെയ്യാനുള്ള പ്രയാസം ടെക്‌നോപാര്‍ക്കിനു നേരിടേണ്ടി വന്നില്ല. നിലവില്‍ ഇതല്ലാതെ മറ്റു സക്‌സസ് മോഡലുകള്‍ ഒന്നും നമുക്ക് എടുത്തു പറയാനായി ഇല്ല. ഉദാഹരണത്തിന് ടൈറ്റാനിയത്തിന്റെ കാര്യമെടുക്കൂ. തുടക്ക കാലം മുതല്‍ തന്നെ പരിസ്ഥിതി സംബന്ധമായും മറ്റു മാര്‍ക്കറ്റിംഗ് സംബന്ധമായും നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴും. പക്ഷേ ടെക്‌നോപാര്‍ക്കിന്റെ കാര്യം അതല്ല, നമ്മുടെ സക്‌സസ് മോഡല്‍ തന്നെയാണത്. കേരളത്തിന്റെ സ്വന്തം. തുടങ്ങിയത് ശരിയായ സമയത്തും സ്ഥലത്തും ആയതിനാല്‍ തന്നെ അത് വിജയിക്കുകയും ചെയ്തു.
കേരളത്തില്‍ സംഭവിച്ച മാറ്റങ്ങള്‍
ടെക്‌നോപാര്‍ക്ക് മൂലം കേരളത്തിനു വന്ന മാറ്റങ്ങള്‍ പ്രധാനമായും നാല് രീതിയിലാണ്. തൊഴില്‍പരമായി, നിക്ഷേപപരമായി, സംസ്‌കാരപരമായി, പ്രേരണാപരമായി. തൊഴില്‍പരമായി വന്ന മാറ്റങ്ങളില്‍ പ്രധാനം ഈ പാര്‍ക്ക് ഐ ടി രംഗത്തു മാത്രമല്ല, പുറമെയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നതാണ്. ഹൗസ് കീപ്പിംഗ് വിഭാഗം മുതല്‍ ഡ്രൈവര്‍മാര്‍ വരെ ആയിരക്കണക്കിനു പേര്‍ക്കാണ് ടെക്‌നോപാര്‍ക്ക് മൂലം തൊഴില്‍ ലഭിച്ചത്. അങ്ങനെ പലതരത്തില്‍ അനവധി പേര്‍ക്ക് പാര്‍ക്ക് അന്നദാതാവാണ്.
350ല്‍ പരം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ വളരെ കുറച്ചു കമ്പനികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അനുകൂല സാഹചര്യം ആയതിനാല്‍ കൂടുതല്‍ കമ്പനികള്‍ വരികയും കേരളത്തിന്റെ നിക്ഷേപ മൂലധനം കൂടുകയും ചെയ്തു. ടെക്‌നോപാര്‍ക്കിലെ പല കമ്പനികളും രാജ്യത്തിനു പുറത്തുള്ള കമ്പനികളുടെ ബാക് എന്‍ഡുകളാണ്. ഇത്തരം കമ്പനികള്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനം തന്നെ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്.
തലസ്ഥാന നഗരത്തിന് പുതിയൊരു മുഖം നല്‍കാന്‍ ടെക്‌നോപാര്‍ക്കിനു കഴിഞ്ഞിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ വന്ന മാറ്റങ്ങള്‍ തന്നെ ഇതിനു തെളിവാണ്. കേരളത്തിലെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാണ് ടെക്‌നോപാര്‍ക്ക്. അവരില്‍ പലരും ഉപരിപഠനത്തിനു തയ്യാറെടുക്കുമ്പോള്‍ തന്നെ മനസ്സിലുള്ള ഒരു ലക്ഷ്യമാണ് ടെക്‌നോപാര്‍ക്ക്. അതില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇവിടെ എത്തിപ്പെടാറുള്ളുവെങ്കിലും അവരില്‍ പലര്‍ക്കും എഞ്ചിനീയറിംഗ് തെരഞ്ഞെടുക്കാന്‍ ഒരു കാരണം ഇന്നും ടെക്‌നോപാര്‍ക്ക് ആണ്.
ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഐടി സെക്ടര്‍ വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയുമ്പോഴും ഈ രണ്ടു സ്ഥലങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ ആ നഗരങ്ങളൊഴിച്ച് ഇരു സംസ്ഥാനങ്ങളിലേയും മറ്റു പ്രദേശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഐടി സെക്ടറിന് കഴിഞ്ഞിട്ടില്ലെന്നതും കാണണം .
കൂടാതെ ഇപ്പോള്‍ കേരളത്തില്‍ നടപ്പിലാക്കിയിരിക്കുന്ന ഹബ് ആന്‍ഡ് സ്‌പോക് (hub and spoke) എന്ന സംവിധാനം ടെക്‌നോപാര്‍ക്കിന്റെ ബൈപ്രൊഡക്റ്റ് ആണ്. ഹബ് ആയ ടെക്‌നോപാര്‍ക്കില്‍ വലിയ രീതിയില്‍ ഇംപ്ലിമെന്റ് ചെയ്തു നടപ്പിലാക്കിയ രീതികള്‍ ചെറിയ ചെറിയ പാര്‍ക്കുകള്‍, അതായത് സ്‌പോക്കുകള്‍ വഴി നടപ്പിലാക്കുക. സ്‌പോക് അയ ചെറിയ പാര്‍ക്കുകള്‍ക്ക് ചില പ്രോജക്ടുകള്‍ ഹബ്ബുകളെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ കഴിയും. ഹബ് ആന്‍ഡ് സ്‌പോക്‌സ് എന്ന പദ്ധതി നടപ്പിലായി വരുന്നതേയുള്ളു. വ്യക്തമായ റിസല്‍ട്ട് അല്‍പ്പം വൈകിയേ അറിയാന്‍ കഴിയൂ.
ബാംഗ്ലൂര്‍, ഹൈദരാബാദ് … താരതമ്യം അനാവശ്യം
ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ടിംഗ് പോലെയുള്ള രംഗങ്ങളില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഇപ്പോഴും പിന്നിലാണെന്നു വിമര്‍ശനമുണ്ട്. അങ്ങനെ താരതമ്യം നടത്തുന്നത് അനാവശ്യമാണ് എന്നാണെന്റെ അഭിപ്രായം. കാരണം ഈ പറഞ്ഞ സ്ഥലങ്ങള്‍ക്കും നമ്മുടെ ടെക്‌നോപാര്‍ക്കിനും തനതായ പ്രത്യേകതകള്‍ ഉണ്ട്. ബംഗളൂരൂ മെട്രോ സിറ്റിയാണ്. അവിടത്തെ സൗകര്യങ്ങള്‍ കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നുണ്ടാവാം. നമുക്ക് ചില പരിമിതികള്‍ ഉണ്ട്. സിംഗപ്പൂരിലേക്ക് ഇവിടുന്നു വല്ലപ്പോഴും മാത്രമേ നേരിട്ടുള്ള വിമാനം ഉണ്ടാവു. എന്നാല്‍ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അതല്ല സ്ഥിതി, അഞ്ചും ആറും വിമാന സര്‍വീസുകളാണ്. ഇതൊക്കെ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അതുപോലെ അവിടുത്തെ ഓര്‍ഗനൈസേഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റിസോഴ്‌സ് അവൈലബിലിറ്റി എന്നിവയും വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പിന്നെ ബംഗളൂര്‍ ഒരു ഹാപ്പനിംഗ് സിറ്റിയാണ്. അവിടത്തെ മെട്രോ സംസ്‌കാരം; അതും വളരെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇപ്പോഴും അതിനോടൊപ്പമെത്തിയിട്ടില്ല. നാം കൂടുതല്‍ മെച്ചപ്പെടേണ്ടതായുണ്ട്.
തൊഴില്‍ ദാതാവ് മാന്യമായി ഇടപെടുന്നിടത്ത് എന്തിനാണ് യൂണിയനും സമരവും
ഹ്യുമന്‍ റിസോഴ്‌സസ് ആണ് ടെക്‌നോപാര്‍ക്കിന്റെ നട്ടെല്ല്. അതുകൊണ്ട് തന്നെ ഇതൊരു റെസ്‌പോണ്‍സബിള്‍ വര്‍ക്ക് കള്‍ച്ചര്‍ ആണ്. ലാപ്‌ടോപ് എവിടെയാണോ അവിടെയാണ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വര്‍ക്ക് സ്‌പേസ്. അത് ചിലപ്പോള്‍ വീടാവാം, ട്രെയിന്‍ ആവാം, ഫ്‌ളൈറ്റ് ആവാം. ഓഫീസിലേക്ക് വരണമെന്ന് കൂടി ഇല്ല. മറ്റുരാജ്യങ്ങളില്‍ ഇരുന്നുപോലും ഇവിടെയുള്ള കമ്പനികളിലെ എംപ്ലോയികള്‍ വര്‍ക് ചെയ്യുന്നു. ഐടി സെക്ടറില്‍ 24 മണിക്കൂറും ജോലി സമയം തന്നെയാണ്. ഇതൊരു സമയബന്ധിത ജോലി മേഖല അല്ല. എംപ്ലോയിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിനു ശേഷമാണ് പ്രൊജക്റ്റിന്റെ ഡെഡ്‌ലൈന്‍ തീരുമാനിക്കുന്നത്. അതിനു കൂടുതല്‍ സമയം ജോലിയെടുക്കേണ്ടി വന്നാലും മറ്റിടങ്ങളിലെപ്പോലെ ഓവര്‍ ടൈം പോലെയുള്ള സംവിധാനങ്ങള്‍ ഒന്നും ഐടി സെക്ടറില്‍ ഇല്ല. മുഴുവന്‍ ഉത്തരവാദിത്വവും എംപ്ലോയിയില്‍ തന്നെയാണ്.
കൂടാതെ കൂടുതല്‍ ക്ലൈന്റുകളും യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നും ആണ്. അവിടത്തെയും ഇവിടത്തെയും സമയവ്യത്യാസം കൊണ്ടുതന്നെ ചിലപ്പോള്‍ നൈറ്റ് ഷിഫ്റ്റ് ചെയ്യേണ്ടി വരും. ക്ലൈന്റ്‌സുമായുള്ള മീറ്റിംഗുകള്‍ പലപ്പോഴും രാത്രികാലങ്ങളിലായിരിക്കും സാധ്യമാവുന്നതും. ഈ സമയത്തും നമ്മള്‍ ജോലിയിലായിരിക്കണമെന്ന് സാരം.
ആദ്യകാലങ്ങളില്‍ ഈ രീതിയോട് പൊരുത്തപ്പെടാന്‍ എല്ലാവര്‍ക്കും പ്രയാസമായിരുന്നു. ഇപ്പോള്‍ എല്ലാവരും കാര്യങ്ങളോടു പൊരുത്തപ്പെട്ടിരിക്കുന്നു. 1995-1997 കാലഘട്ടങ്ങളില്‍ ഇവിടെ ജോലി ചെയ്ത ഒരു പെണ്‍കുട്ടിയോട് പാസ്‌പോര്ട്ട് എടുക്കാന്‍ പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ മാതപിതാക്കള്‍ അനുവദിക്കുകയുണ്ടായില്ല. കുട്ടിയെ പുറത്ത് വിടാന്‍ പാടില്ല എന്നായിരുന്നു അവരുടെ നിലപാട്. ഈയിടെ ഒരു കുട്ടിയുടെ ബന്ധുക്കള്‍ അന്വേഷിച്ചത് പാസ്‌പോര്‍ട്ട് എടുത്തിട്ടും കുട്ടിയെ എന്താണു പുറത്തേക്ക് വിടാത്തത് എന്നായിരുന്നു.
തൊഴില്‍ ചൂഷണവും യൂണിയനുകളും
ഐടി സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ ചൂഷണത്തിനു വിധേയരാകുന്നു എന്നൊരു ആരോപണം നിലനില്‍ക്കുന്നുണ്ട്. അതുപോലെ യൂണിയന്‍ പ്രവര്‍ത്തനം ഈ മേഖലയില്‍ അനുവദിക്കുന്നില്ലെന്നും. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളം കൊടുക്കാതിരിക്കുകയോ പിരിച്ചു വിടുകയോ ചെയ്യുന്നത് ചൂഷണം ആകുന്നതെങ്ങനെ? കമ്പനിക്ക് ലാഭം ഉണ്ടാകണമെങ്കില്‍ അതിലെ ജോലിക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇവിടെ തൊഴിലാളി-മുതലാളി സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യത തുലോം കുറവാണ്. വിരലില്‍ എണ്ണാവുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അധികം നീണ്ടിട്ടില്ല .
കുടുംബ പ്രശ്‌നങ്ങള്‍, ഇന്റെലെക്ച്ച്വല്‍ കപ്പാസിറ്റിയില്‍ ഉള്ള പോരായ്മ എന്നിവയാണ് ടെക്കികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ആറുമാസം കൂടുമ്പോള്‍ അപ്രൈസല്‍ എന്ന ഒരു ഇവാല്യുവേഷന്‍ പ്രോസസ് ഉണ്ടാവും. അതിലാണ് ജോലി ചെയ്യുന്ന ആളിന്റെ കഴിവ് വിലയിരുത്തുന്നത്. തുടര്‍ച്ചയായി പോരായ്മകള്‍ ഉണ്ടാവുന്ന ആളിനെ മാറ്റുക എന്നല്ലാതെ കമ്പനിക്കു വേറെ മാര്‍ഗങ്ങള്‍ ഇല്ല .
രണ്ടു തരത്തിലുള്ള യൂണിയനുകളും; ട്രേഡ് യൂണിയനും എംപ്ലോയീസ് യൂണിയനും ഐടി മേഖലയില്‍ നിലവിലില്ല. ട്രേഡ് യൂണിയന്റെ പ്രവര്‍ത്തനം ടെക്‌നോപാര്‍ക്കിനെ അതിന്റെ ആരംഭത്തില്‍ തന്നെ സ്‌പെഷ്യല്‍ സോണില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു .
എംപ്ലോയീസ് യൂണിയന്‍ എന്നത് ഒരു കളക്ട്ടിവ് സിസ്റ്റം ആണ്. ഇന്ത്യയിലെ മുഴുവന്‍ ഐടി വര്‍ക്ക് ഫോഴ്‌സിന്റെ് അഞ്ചു ശതമാനമാണിവിടെ ജോലി ചെയ്യുന്നത്. പതിനായിരക്കണക്കിന് എംപ്ലോയീസ് 350 കമ്പനികളില്‍ ആയാണ് ജോലി ചെയ്യുന്നത്. എംപ്ലോയികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കമ്പനികള്‍ക്കും അതിന്റേതായ സിസ്റ്റം ഉണ്ടാവും. പെര്‍ഫോമന്‍സിന് അനുസരിച്ചാണ് ഒരാള്‍ക്കുള്ള ശമ്പളം നിശ്ചയിക്കുന്നത്. ഇതു കൂടാതെ കമ്പനി അവര്‍ക്ക് മറ്റാനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇതൊക്കെയാണ് ഏതൊരു തൊഴിലാളിയും അവരുടെ തൊഴില്‍ദാതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകള്‍ മാന്യമായി നടപ്പാകുന്നിടത്ത് എന്തിനാണ് യൂണിയനുകളും സമരങ്ങളും?
പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണമുക്തമല്ല
പുറത്തുള്ള കമ്പനികള്‍ നമ്മളില്‍ നിന്നു പ്രതീക്ഷിക്കുന്നത് ഒരു പ്രോബ്ലം സോള്‍വിംഗ് മെന്റാലിറ്റി ആണ്. പ്രൊജക്റ്റ് പകുതി വഴിക്ക് നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ കളഞ്ഞിട്ടു പോകുമോ അതോ അവസാനം വരെ കൂടെ നിന്ന് ചെയ്യേണ്ടത് ചെയ്യുമോ എന്നാകും അവര്‍ ശ്രദ്ധിക്കുക. ക്‌ളൈന്റുമായുള്ള ബന്ധം പരിപാലിച്ചു കൊണ്ട് പോകുന്നതിലാണ് മിക്കവാറും കമ്പനികള്‍ പരാജയപ്പെടുക. അതേപോലെ മറ്റു ഭൗതിക പ്രശ്‌നങ്ങളും പ്രതികൂലമായി ബാധിക്കാറുണ്ട്. ലോകത്ത് സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോള്‍ അത് പാര്‍ക്കിനെയും ബാധിച്ചിരുന്നു. ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ ഭൂരിഭാഗവും പുറത്തെ കമ്പനികളുടെ ബാക് എന്‍ഡാണ്. അതിനാല്‍ തന്നെ മറ്റുരാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഇവിടെയും ബാധിക്കും. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഇവിടെ കുറച്ചു കമ്പനികള്‍ പൂട്ടിപ്പോയി. ശമ്പളം കൂട്ടാതിരിക്കുക, ആനുകൂല്യങ്ങള്‍ വെട്ടി കുറയ്ക്കുക, പുതിയ നിയമനങ്ങള്‍ നടത്താതിരിക്കുക എന്നിങ്ങനെയുള്ള നടപടികളാവും മറ്റു കമ്പനികള്‍ സ്വീകരിക്കുക. നഷ്ടത്തില്‍ ആവാതിരിക്കാനുള്ള മുന്‍കരുതലുകളാണവ.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)