UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം: ട്രംപിന് തോല്‍വി, ഹിലാരി കടന്നു കൂടി

അഴിമുഖം പ്രതിനിധി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോവ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ കോടീശ്വരനായ ഡൊണാള്‍ഡ് ട്രംപിന് തോല്‍വി. സെനറ്റായ ടെഡ് ക്രൂസാണ് ട്രംപിനെ തോല്‍പിച്ചത്. ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ട്രംപിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്.

ടെക്‌സാസില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ക്രൂസ്. അദ്ദേഹത്തിന് 28 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ട്രംപിന് 24 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഫ്‌ളോഡിറയില്‍ നിന്നുള്ള സെനറ്ററായ മാര്‍കോ റൂബിയോ 23 ശതമാനം വോട്ടുകളുമായി മൂന്നാമതെത്തി.

അതേസമയം ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയാകുന്നതിനുവേണ്ടി നടന്ന മത്സരത്തില്‍ ഹിലാരി ക്ലിന്റണ്‍ വിജയിച്ചു. ഹിലാരിയും എതിര്‍ സ്ഥാനാര്‍ത്ഥിയായ ബെര്‍ണി സാന്‍ഡേഴ്‌സും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. സോഷ്യലിസ്റ്റ് നേതാവാണ് ബെര്‍ണി സാന്‍ഡേഴ്‌സ്. 90 ശതമാനത്തില്‍ അധികം വോട്ടുകള്‍ എണ്ണുമ്പോഴും ആരു വിജയിക്കുമെന്ന് പറയാന്‍ സാധിക്കവിധമായിരുന്നു ഇരുവരും തമ്മിലെ പോരാട്ടം.

മുന്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സും യുഎസ് സെനറ്ററും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ ഭാര്യയുമായ ഹിലാരിയാകും ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഡെമോക്രാറ്റുകള്‍ക്കിടയിലെ പുരോഗമന വാദികളുടെ പിന്തുണ സാന്‍ഡേഴ്‌സിന് ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യുവാക്കളുടേയും വരുമാനത്തിലെ അസമത്വം വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്കാകുലരായവരുടേയും പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍