UPDATES

ന്യൂസ് അപ്ഡേറ്റ്സ്

15-കാരിയെ ബലാല്‍സംഗം ചെയ്തു, കൊലപ്പെടുത്തി, കെട്ടിത്തൂക്കി

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ 15 വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കി നിലയില്‍ കണ്ടെത്തി. രണ്ടു പേര്‍ അറസ്റ്റില്‍.

വെള്ളിയാഴ്ച്ച മുതല്‍ ഗ്രാമത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുപിയുടെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള നാന്‍പാറ ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തില്‍ നിന്നു തന്നെയുള്ള മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

അവരില്‍ ഒരാളുമായി പെണ്‍കുട്ടിക്ക് പരിചയമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളും സുഹൃത്തുക്കളായ രണ്ടു പേരുമാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതും ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതശരീരം കെട്ടിത്തൂക്കിയതും.

മൂന്നാമനെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍