UPDATES

മാതാപിതാക്കളുടെ വേര്‍പിരിയല്‍, 14കാരന്‍ ജന്മദിനത്തില്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

മാതാപിതാക്കള്‍  വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന്, 14കാരന്‍ ജന്മദിനത്തില്‍ ആത്മഹത്യ ചെയ്തു. ഗാസിയാബാദ് സ്വദേശിയായ സ്വാമിന്‍ എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാതാപിതാക്കളുടെ മുറിയില്‍ തൂങ്ങി മരിച്ചത്. ഗാസിയാബാദിലെ സ്വകാര്യസ്കൂളില്‍ വിദ്യാര്‍ഥിയാണ് സ്വാമിന്‍.

ജന്മദിനമായ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്വാമിനെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുന്‍പ്‌ തന്നെ  മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരിക്കുന്നതിനു മുന്പ് വാട്ട്സപ് സ്റ്റാറ്റസ് ആയി ആത്മഹത്യാകുറിപ്പ് എഴുതിയിരുന്നതായും കണ്ടെത്തി. സ്വാമിന്‍റെ ലാപ്പ്‌ടോപ്പ്, മൊബൈല്‍ എന്നിവ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കയാണ്.

മാതാപിതാക്കള്‍ തമ്മില്‍ പിരിഞ്ഞതിനെ തുടര്‍ന്ന്  ഒന്‍പതു വര്‍ഷമായി സഹോദരനോടൊപ്പം അമ്മയുടെ ബന്ധുക്കളുടെ കൂടെയായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുടെ മാതാവ്  ദുബായിലും പിതാവ് ഡല്‍ഹിയില്‍ സ്റ്റുഡിയോ ഉടമയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍