കോപ്പിയടി വിവാദങ്ങള്‍ ഇതിനുമുന്‍പും ഉയര്‍ന്നിട്ടുണ്ട്. അതില്‍ നിന്നും അല്‍പ്പം വ്യത്യസ്തവും രസകരവുമായ ഒന്നാണ് ഇപ്പോള്‍ തെലങ്കാന സര്‍ക്കാരിന്റെത്. ആരോപണം ആന്ധ്രാപ്രദേശിനെതിരെയാണ്, സംഭവം സൈബര്‍ കോപ്പിയടിയാണ്. നിക്ഷേപങ്ങള്‍ ക്ഷണിച്ച് തങ്ങള്‍ നല്‍കിയ അപേക്ഷ ഫോറവും രൂപരേഖയും അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് ഹൈദരാബാദ് സൈബര്‍ ക്രൈം ഡിവിഷനിലാണ് തെലങ്കാന പരാതി നല്‍കിയിരിക്കുന്നത്.
വ്യവസായങ്ങള്‍ വളര്‍ത്തുന്നതിനായി എന്തൊക്കെ ചെയ്യാം എന്നതില്‍ ഒരു ചോദ്യാവലി രണ്ട് സംസ്ഥാനങ്ങള്‍ക്കും ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ് നല്‍കിയിരുന്നു. ജൂണ്‍ 30ന് തെലുങ്കാന ഇത് സമര്‍പ്പിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് നല്‍കിയിരുന്നില്ല.സമര്‍പ്പിക്കേണ്ട അവസാന തീയതി നീട്ടി നല്‍കിയപ്പോള്‍ ആന്ധ്രാപ്രദേശ് തങ്ങളുടെ അതേ പകര്‍പ്പ് മോഷ്ടിച്ച് നല്‍കിയെന്നാണ് തെലുങ്കാനയുടെ പരാതി. അത് തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങള്‍ വരുത്തിയ അതേ അക്ഷരത്തെറ്റുകള്‍ തന്നെയാണ് ആന്ധ്രാപ്രദേശും വരുത്തിയിരിക്കുന്നതെന്നാണ് തെലങ്കാന ആരോപിക്കുന്നത്. വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കാം.