UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെറ്റ് ന്യൂട്രാലിറ്റിക്ക് വന്‍വിജയം; വ്യത്യസ്ത നിരക്കുകള്‍ പാടില്ലെന്ന് ട്രായ്

അഴിമുഖം പ്രതിനിധി

ഫേസ് ബുക്കിന്റെ വിവാദമായ ഫ്രീ ബേസിക്‌സ് പദ്ധതിക്ക് തിരിച്ചടി നല്‍കി ട്രായ്. കണ്ടന്റിനെ അടിസ്ഥാനപ്പെടുത്തി ഡാറ്റാ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. എയര്‍ടെല്ലിന്റെ എയര്‍ടെല്‍ സീറോ എന്ന പദ്ധതിക്കും തിരിച്ചടിയാണ് ട്രായുടെ വിലക്ക്. കണ്ടന്റിനെ അടിസ്ഥാനപ്പെടുത്തി ഉപഭോക്താവില്‍ നിന്ന് ഡാറ്റാ സേവനങ്ങള്‍ക്ക് വേര്‍തിരിച്ചുള്ള നിരക്കുകള്‍ ഈടാക്കുന്ന തരത്തില്‍ കരാറുകളിലും മറ്റും ഏര്‍പ്പെടുന്നതില്‍ നിന്നും സേവനദാതാക്കളെ ട്രായ് വിലക്കിയിട്ടുണ്ട്.

ഇന്റര്‍നെറ്റിലെ കണ്ടന്റുകള്‍ വേര്‍തിരിവുകളില്ലാതെ ഒരേ ഡാറ്റാ നിരക്കില്‍ സേവനദാതാക്കള്‍ ഉപഭോക്താവിന് നല്‍കണം. ഇത് ലംഘിക്കുന്ന സേവനദാതാവിവില്‍ നിന്നും ദിനംപ്രതി 50,000 രൂപ പിഴ ഈടാക്കും.

റിലയന്‍സ് ടെലികോമുമായി ചേര്‍ന്നാണ് ഫേസ് ബുക്ക് ബ്രീ ബേസിക്‌സ് പദ്ധതി അവതരിപ്പിച്ചത്. ഫേസ് ബുക്കിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കും സന്ദേശമയക്കല്‍ സംവിധാനങ്ങളും ഈ പദ്ധതിയിലൂടെ സൗജന്യമായി നല്‍കുകയും മറ്റു വെബ് സര്‍വീസുകള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനുമായിരുന്നു പദ്ധതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍