UPDATES

പൂമ്പാറ്റയും നാടന്‍ തുണ്ടും; ചൈല്‍ഡ് പോണ്‍ ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവം; 25 കാരന്‍ അറസ്റ്റില്‍

മലയാളികള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ ഈ ഗ്രൂപ്പില്‍ ഏകദേശം മൂന്നൂറ്റി അറുപതോളം ആളുകളാണ് അംഗങ്ങളായിട്ടുള്ളത്. മലയാളി കുഞ്ഞുങ്ങളുടെയടക്കം നഗ്ന ഫോട്ടോസും വീഡിയോകളുമടക്കം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പായ ടെലഗ്രാമിലൂടെ ചൈല്‍ഡ് പോണ്‍ ഗ്രൂപ്പുകള്‍ തുടങ്ങുകയും കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യുകയും ചെയ്ത ഇരുപത്തഞ്ചുകാരനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷറഫ് അലിയെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ആയ ജല്‍ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജല്‍ജിത്തും വണ്‍ ഇന്‍ഡ്യ ചീഫ് എഡിറ്ററായ ബിനു ഫല്‍ഗുനനും ചേര്‍ന്ന് ദിവസങ്ങളായി നടത്തികൊണ്ടിരുന്ന അന്വേഷണത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഗ്രൂപ്പിനെ വെളിയില്‍ കൊണ്ടുവരുന്നത്.

വളരെ സുരക്ഷിതമായി ചാറ്റിംഗ് സാദ്ധ്യമാവുന്ന ടെലഗ്രാമിലൂടെയാണ് ഇത് നടന്നുകൊണ്ടിരുന്നത്. പരസ്പരം ആശയവിനിമയം നടത്തിയാല്‍ മാത്രമേ നമ്പര്‍ കാണാന്‍ സാധിക്കുകയുള്ളൂ എന്നതുകൊണ്ടു തന്നെ അത്തരമൊരു കമ്മ്യൂണിക്കേഷന്‍ അഡ്മിനുമായി നടത്തിയതിന്റെ ഭാഗമായിട്ടാണ് അഡ്മിന്‍ ആയ ഷറഫിന്റെ നമ്പര്‍ ലഭിച്ചതെന്നും അതിനു വേണ്ടി വളരെ മോശമായ രീതിയില്‍ വരെ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും ജല്‍ജിത്ത് പറയുന്നു.

ടെലഗ്രാമില്‍ തന്നെ നിലവില്‍ ഉണ്ടായിരുന്ന നാടന്‍തുണ്ട് എന്ന ചാനലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആദ്യം എത്തുന്നത്. പൂമ്പാറ്റ വീണ്ടും തുടങ്ങുന്നു എന്നതായിരുന്നു മെസേജ്. ഇതിനു മുമ്പ് നിലവിലുണ്ടായിരുന്ന ഈ പേജ് മുമ്പ് ആരോ പൂട്ടിച്ചിരുന്നു. ഇതിന്റെ ലിങ്ക് വേണ്ടവര്‍ ഇന്‍ബോക്‌സ് ചെയ്യുക എന്ന് പറഞ്ഞ് അഡ്മിന്‍ പോസ്റ്റിട്ടിരുന്നു. ആ ലിങ്ക് മുഖേനയാണ് ഇവര്‍ രണ്ടുപേരും നവംബര്‍ 22 ന് ഗ്രൂപ്പില്‍ കയറിപ്പറ്റുന്നത്. അന്ന് ഉച്ചയ്ക്ക് തന്നെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് സൈബര്‍ സെല്ലിനയച്ചിരുന്നു. പിന്നീട് ഒരു മാസത്തോളം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ ഗ്രൂപ്പ്.

മലയാളികള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ ഈ ഗ്രൂപ്പില്‍ ഏകദേശം മൂന്നൂറ്റി അറുപതോളം ആളുകളാണ് അംഗങ്ങളായിട്ടുള്ളത്. മലയാളി കുഞ്ഞുങ്ങളുടെയടക്കം നഗ്ന ഫോട്ടോസും വീഡിയോകളുമടക്കം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അംഗമായി ആദ്യം കാണുന്നത് തന്നെ പത്ത് വയസില്‍ താഴെയുള്ള ഒരു മലയാളി പെണ്‍കുഞ്ഞിന്റെ നഗ്നഫോട്ടോസ് ആണെന്ന് ജല്‍ജിത്ത് പറയുന്നു. ആ കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് ഒരു മലയാളം കോമിക് പുസ്തകമായതുകൊണ്ടാണ് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മാത്രമല്ല കുട്ടിക്ക് വളരെ അടുപ്പമുള്ള ആരോ തന്നെയാണ് ഫോട്ടോ എടുത്തതെന്നും അതില്‍ നിന്നും മനസിലാവുമെന്നും ജല്‍ജിത്ത് പറയുന്നു.

ഗ്രുപ്പില്‍ അഡ്മിന്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതും ഇന്‍ഡ്യന്‍ കുട്ടികളുടെ ഇത്തരത്തിലുള്ള വീഡിയോസും ഫോട്ടോസും ഷെയര്‍ ചെയ്യുവാനായിരുന്നു. വളരെ ചെറിയ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഏറ്റവും അടുത്ത ബന്ധങ്ങളില്‍ ഉള്ള അല്ലെങ്കില്‍ അടുത്തറിയാവുന്ന കുട്ടികളെ വരെയാണ് ഇത്തരത്തില്‍ ഉള്ള വീഡിയോകളിലും ഫോട്ടോസിലും ഉപയോഗിച്ചിരിക്കുന്നതെന്ന് പല വീഡിയോകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും വ്യക്തമാവുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

കുട്ടികളെ സമീപിക്കേണ്ട രീതികളെ കുറിച്ച് വരെ ഇതിനായി ഇവര്‍ ഗ്രൂപ്പില്‍ പരിശീലിനം നല്‍കാറുണ്ടെന്നാണ് ജല്‍ജിത്ത് പറയുന്നത്. ഏകദേശം ഒരുമാസത്തോളം ഈ കേസില്‍ അന്വേഷണം നടത്തിയ ശേഷമാണ് വണ്ടൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഐ ടി ആക്ട് പ്രകാരവും പോക്‌സോ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നിലവില്‍ പെരിന്തല്‍മണ്ണ സബ്ജയിലില്‍ റിമാന്‍ഡില്‍ ആണ് ഇയാള്‍.

വിന്നി പ്രകാശ്

വിന്നി പ്രകാശ്

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍