UPDATES

കായികം

ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ ആഫ്രിക്കന്‍ വംശജന്‍; ചരിത്രമെഴുതി ടെംബ ബവുമ

Avatar

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യത്തെ ആഫ്രിക്കക്കാരന്‍ ആയി ചരിത്രമെഴുതിയിരിക്കുകയാണ് ടെംബ ബവുമ. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ബവുമ ഈ ബഹുമതി സ്വന്തമാക്കിയത്. 148 പന്തുകളില്‍ നിന്നാണ് ബവുമ 102 റണ്‍സെടുത്ത്. ബവുമയുടെ കന്നി സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ ഹഷിം അംലയുടെ ഇരട്ട സെഞ്ച്വറിയുടേയും ബലത്തില്‍ 627 റണ്‍സിന് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്.

ജെ പി ഡുമിനിയെ ഒഴിവാക്കിയാണ് ബവുമയ്ക്ക് ടീമില്‍ സ്ഥാനം നല്‍കിയത്. അതാകട്ടെ ഒരു ആഫ്രിക്കന്‍ വംശജന്‍ എങ്കിലും ടീമില്‍ വേണമെന്ന നിബന്ധനയെ തുടര്‍ന്നും. ഡുമനിയെ ഒഴിവാക്കി ബവുമയെ ഉള്‍പ്പെടുത്തിയതിന് സിലക്ഷന്‍ കമ്മിറ്റിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും ബൗണ്ടറി കടത്തി ബവുമ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഹീറോ ആയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇതുവരെ ആറു ടെസ്റ്റുകള്‍ കളിച്ചിച്ചിട്ടുള്ള ബവുമ പേരില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കുന്ന ആറാമത്തെ ആഫ്രിക്കന്‍ വംശജനാണ് ബവുമ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍