UPDATES

പ്രവാസം

യുഎഇ-യില്‍ കനത്ത മഞ്ഞുവീഴ്ച; താപനില മൈനസ് 2.2 ഡിഗ്രി

ഇന്നലെ വിവധ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റും മഴയുമുണ്ടായിരുന്നു

യുഎഇ-യില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഞ്ഞുവീഴ്ചയെന്ന് രാജ്യത്തെ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ട്വീറ്റ്. അവര്‍ പറയുന്നത് രാവിലെ എട്ടുമണിക്ക് റാസ് അല്‍ ഖൈമയിലെ ജേബല്‍ ജെയ്‌സ് മലനിരകളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 2.2 ഡിഗ്രി സെല്‍ഷ്യല്‍സാണ്. പ്രദേശത്ത് മഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും പ്രമുഖ മാധ്യമം ഖലീജ ടൈംസും പുറത്തുവിട്ടിട്ടുണ്ട്.

കൂടാതെ വിവധ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റും മഴയുമുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതല്‍ കാറ്റുണ്ടായിരുന്നെങ്കിലും രാത്രിയോടെയാണ് ചാറ്റല്‍മഴ എത്തിയത്. പലഭാഗത്തും രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വടക്കന്‍ കാറ്റിന്റെ ശക്തിയാണ് മഴ കുറച്ചത്.

ദുബായിലും അബൂദാബിയിലും നല്ല ശൈത്യവും രാവിലെ മുതല്‍ ശക്തമായ കാറ്റായിമുണ്ടായിരുന്നു. രാത്രിയോടെ പലയിടങ്ങളിലും മഴ പെയ്തു. തീരദേശ നഗരങ്ങളിലാണ് കാര്യമായി മഴയുണ്ടായത്.

ഇന്നലെ രാത്രി തീരപ്രദേശങ്ങളിലെ ശരാശരി താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഉള്‍പ്രദേശങ്ങളിലെ താപനില 14 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍