UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ ആക്രമണം

അഴിമുഖം പ്രതിനിധി

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. നാസിക്കില്‍ തന്നെയുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് തൃപ്തി ദേശായി. വ്യക്തമായ കണക്കുകൂട്ടലോടെയാണ് ആക്രമണം നടന്നത് എന്ന് അവര്‍ വ്യക്തമാക്കി. നാസിക്കിലെ കപാലീശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് തൃപ്തി ദേശായിക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരില്‍ ചിലര്‍ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും യോഗം കൂടുകയും ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഇതേ ക്ഷേത്രം സന്ദര്‍ശിക്കാനായി എത്തിയ ഇവരെ സമീപവാസികളും പൂജാരിമാരും ട്രസ്റ്റികളും ചേര്‍ന്ന് തടയുകയും മടക്കി അയക്കുകയും ചെയ്തിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍