UPDATES

ക്ഷേത്ര വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മന്ത്രി നിയമസഭയില്‍

അഴിമുഖം പ്രതിനിധി

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ശിവകുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ക്ഷേത്ര വരുമാനം എടുക്കുന്നുവെന്ന ആര്‍എസ്എസിന്റേയും ബിജെപിയുടെയും പ്രചാരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം കണക്കുകള്‍ നിരത്തി സമര്‍ത്ഥിച്ചു. സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വത്തിന് 106.30 കോടി രൂപ നല്‍കി. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി 61 കോടി രൂപ ചെലവഴിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് 60.31 കോടി രൂപയും കൊച്ചി ദേവസ്വത്തിന് രണ്ട് കോടി രൂപയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.വി ഡി സതീഷന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍