UPDATES

ലോകത്തിലെ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യക്ക് ഏഴാം സ്ഥാനം

അഴിമുഖം പ്രതിനിധി

ലോകത്തിലെ പത്തു സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഏഴാംസ്ഥാനം. മൊത്തം ജനങ്ങളുടെ വ്യക്തിഗത സമ്പാദ്യം കണക്കാക്കി ന്യൂ വേള്‍ഡ് വെല്‍ത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഏഴാംസ്ഥാനത്ത് വന്നിരിക്കുന്നത്. കണക്കുപ്രകാരം ഇന്ത്യയുടെ സമ്പത്ത് 5,6000 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്.

കാനഡ(4,700 ബില്യണ്‍), ഓസ്‌ട്രേലിയ(4,500 ബില്യണ്‍), ഇറ്റലി(4,400 ബില്യണ്‍) എന്നീ രാജ്യങ്ങളെക്കാള്‍ മുന്നിലാണ് ഇന്ത്യ. ഈ രാജ്യങ്ങള്‍ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ വരും.

അമേരിക്കയാണ് മൊത്തം ആളോഹരി സമ്പാദ്യത്തിന്റെ കണക്കില്‍ ലോകത്തിലെ ഒന്നാമത്തെ രാജ്യം. 48,900 ബില്യണ്‍ ഡോളര്‍. ചൈന(17,400 ബില്യണ്‍) രണ്ടാം സ്ഥാനത്തും ജപ്പാന്‍(15,100 ബില്യണ്‍) മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. യുകെ(9,200 ബില്യണ്‍), ജര്‍മനി(9,100 ബില്യണ്‍) ഫ്രാന്‍സ്(6,600 ബില്യണ്‍) എന്നീരാജ്യങ്ങളാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനത്ത്.

ഓരോ വ്യക്തിയുടെയും സമ്പത്ത്( പണം, ഭൂമി, ഓഹരികള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ) കണക്കാക്കിയാണ് ഈ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ വ്യക്തികള്‍ക്കുള്ള കടബാധ്യതകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വ്യക്തികള്‍ക്കു കിട്ടുന്ന സര്‍ക്കാര്‍ ധനസഹായങ്ങള്‍ പരിഗണിച്ചിട്ടില്ല.

ഇന്ത്യ ഏഴാം സ്ഥാനത്ത് വരാന്‍ ഉണ്ടായ കാരണത്തെ കുറിച്ചു പറയുന്നത്, അതിന്റെ ജനസംഖ്യയാണ്. ഓസ്‌ട്രേലിയ പോലൊരു രാജ്യം ഇന്ത്യക്കു പിന്നിലാകാന്‍ കാരണവും അവിടുത്തെ ജനസംഖ്യ 22 മില്യണ്‍ മാത്രമാണ് എന്നതാണ്.

റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ചൈനയാണ് സമ്പന്നതയിലേക്ക് അതിവേഗം വളരുന്ന രാജ്യം. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും വളര്‍ച്ചയിലും നല്ല പുരോഗതിയുണ്ട്. കഴിഞ്ഞ 12 മാസങ്ങള്‍കൊണ്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇറ്റലിയെ പിന്തള്ളി മുന്നിലെത്തിയത്. 2016 ജൂണിലെ കണക്കനുസരിച്ചാണ് ഈ റാങ്ക് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍