UPDATES

എഡിറ്റര്‍

ഐന്‍സ്റ്റീനെയും ഹോക്കിംഗിനെയും കടത്തി വെട്ടി 10 വയസ്സുകാരന്‍

Avatar

മെന്‍സ ഐക്യു ടെസ്റ്റില്‍ ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും പിന്തള്ളി 10 വയസുകാരന്‍. ലണ്ടനിലെ ഫുള്‍വുഡ് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ ധ്രുവ് തലാതിയാണ് അത്ഭുതകരമായ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ലോകത്തിലെ കേവലം ഒരു ശതമാനം ആളുകള്‍ മാത്രം അംഗങ്ങളായ പട്ടികയില്‍ ധ്രുവും ഇടം നേടി.

ലോകത്തിലെ ഏറ്റവും പുരാതനമായ  ഐക്യു സൊസൈറ്റിയായ മെന്‍സ ജൂലൈയില്‍ നടത്തിയ പരീക്ഷയില്‍ 162 മാര്‍ക്കാണ് ധ്രുവ് നേടിയത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിംഗും 160 മാര്‍ക്കാണ് ഈ പരീക്ഷയില്‍ നേടിയിട്ടുള്ളത്.

പരീക്ഷ ബുദ്ധിമുട്ടില്ലായിരുന്നു എന്നും എന്നാല്‍ സമയമാണ് പ്രധാന വെല്ലുവിളിയെന്നും ധ്രുവ് പറഞ്ഞു. അഞ്ചാം വയസ്സില്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങിയ ധ്രുവിനെ എല്‍ടിഎ അക്കാദമിയുടെ പരിശീലന പരിപാടിയിലേക്കും തെരഞ്ഞെടുത്തിരുന്നു. ടെന്നീസ് കൂടാതെ നന്നായി ക്രിക്കറ്റും കളിക്കുന്ന ഈ അത്ഭുത ബാലനെ പത്താം വയസ്സില്‍ മെട്രോപോലിറ്റന്‍ എസെക്സിനുവേണ്ടി കളിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ടു.

മകന്‍റെ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് അധ്യാപികയായ അമ്മ പ്രതികരിച്ചു. ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിംഗ് കണ്‍സല്‍ട്ടന്റായ ധ്രുവിന്‍റെ പിതാവ് പരീക്ഷ ഫലം തന്നെ അതിശയപ്പെടുത്തിയെന്നും മകന്‍റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തന്നാല്‍ ആവുന്നത് ചെയ്യുമെന്നും പറഞ്ഞു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം 

http://goo.gl/aeTJm1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍