UPDATES

കായികം

സാനിയ മിര്‍സയും മാര്‍ട്ടീന ഹിംഗിസും ഒന്നിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ടെന്നീസ്‌ താരം സാനിയ മിര്‍സ ഡബിള്‍സിലെ തന്റെ പഴയ പങ്കാളി മാര്‍ട്ടീന ഹിംഗിസുമായി ഒന്നിക്കുന്നു. സിംഗപ്പൂരിലെ ഡബ്ല്യു ടി എ ഫൈനല്‍സ് ടൂര്‍ണമെന്റിലായിരിക്കും സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം ഒന്നിക്കുന്നത്. ഹിംഗിസുമയി ഒന്നിക്കുന്ന കാര്യം സാനിയ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഡബിള്‍സില്‍ തുടര്‍ച്ചയായി 80-ാം ആഴ്ചയാണ്‌ സാനിയ ഒന്നാം റാങ്കില്‍ തുടരുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ സാനിയ-ഹിംഗിസ് സഖ്യം പിരിഞ്ഞതിന് ശേഷം സാനിയ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവയ്ക്കൊപ്പവും ഹിംഗിന്‍സ് അമേരിക്കക്കാരി കൊക്കൊ വാന്‍ഡെവെഗെയ്ക്കൊപ്പവുമാണ് ഡബിള്‍സില്‍ കളിച്ചത്.

ആറാം സീഡായ യുങ്യാന്‍ ചാന്‍-ഹാവോ ചിങ് ചാന്‍ സഖ്യത്തിനെതിരെയാണ് സിംഗപ്പൂരിലെ ഡബ്ല്യു ടി എ ഫൈനല്‍സ് ടൂര്‍ണമെന്റില്‍ സാനിയ-ഹിംഗിസ് സഖ്യം ഏറ്റുമുട്ടുന്നത്. സാനിയ-ഹിംഗിസ് സഖ്യം ഡബ്ല്യു ടി എ ടൂര്‍ണമെന്റിലെ നിലവിലെ ജേതാക്കളാണും രണ്ടാം സീഡുമാണ്.

2015-ല്‍ ഇന്ത്യാന വെല്‍സില്‍ ഒപ്പം ചേര്‍ന്ന് സാനിയ-ഹിംഗിസ് സഖ്യം മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും പതിനൊന്ന് ഡബ്ല്യു ടി എ കിരീടങ്ങളും നേടിയിട്ടുണ്ട്. തുടര്‍ച്ചയായി 41 ജയങ്ങള്‍ സ്വന്തമാക്കി ഈ സഖ്യം റിക്കോര്‍ഡിടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍