UPDATES

ആര്‍ കെ പച്ചൗരിക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ടെറി ഗവേഷക രാജിവച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ ശാസ്ത്രജ്ഞനായ ആര്‍ കെ പച്ചൗരിക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗവേഷക ദ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ടെറി) നിന്ന് രാജിവച്ചു. വളരെ മോശം രീതിയിലാണ് തന്നെ പരിഗണിച്ചതെന്നും ഒരു ജോലിക്കാരിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ടെറി പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് അവര്‍ രാജി വച്ചത്. മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണവും 29-കാരിയായ ഗവേഷക ഉന്നയിച്ചിട്ടുണ്ട്. ടെറിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി ഡോക്ടര്‍ പച്ചൗരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ടെറി പച്ചൗരിയെ സംരക്ഷിക്കുന്നുവെന്ന് ഗവേഷക ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍