UPDATES

കാശ്മീരിലെ സൈനികകേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരിലെ സൈനികകേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. നിയന്ത്രണരേഖക്ക് സമീപമുള്ള ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെ ഇന്ന് വെളുപ്പിനെ നാലുമണിയോടെയാണ് ആക്രമണം നടന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പരിസരത്ത് മൂന്ന് തീവ്രവാദികള്‍ കയറിയിട്ടുണ്ടെന്നാണ്‌ നിഗമനം. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ചില ബാരക്കുകള്‍ നശിച്ചിട്ടുണ്ട്.

ബാരമുള്ള ജില്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍