UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ ഭീകരാക്രമണം; അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടു

ലക്ഷര്‍ ഇ തൊയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

കശ്മീരില്‍ പൊലീസ് സംഘത്തിനു നേരെ നടന്ന ഭീകരവാദി ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊലപ്പെട്ടു. ദക്ഷിണ കശ്മീരില്‍ അനന്ത്‌നാഗ് ജില്ലയിലെ അചബല്‍ നഗരത്തിലായിരുന്നു ഭീകരാക്രമണം നടന്നത്. ഒരു സബ് ഇന്‍സ്‌പെക്ടറും കൊലപ്പെട്ടവരില്‍ ഉള്‍പ്പെടും. ചില പൊലീസുകാര്‍ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റതായും വിവരമുണ്ട്. സൈന്യം അക്രമണം നടന്ന സ്ഥലത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

കുല്‍ഗ്രാമില്‍ രണ്ടു ലക്ഷര്‍-ഇ-തൊയ്ബ തീവ്രവാദികളെ സുരക്ഷസൈന്യം വധിച്ചതിനു മണിക്കൂറുകള്‍ക്കകമാണ് പൊലീസിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലക്ഷര്‍ ഏറ്റെടുത്തിട്ടുണ്ട്.

കുല്‍ഗ്രാം ജില്ലയില്‍ അര്‍വാനിയില്‍ ലക്ഷര്‍ ഭീകരന്‍ ജുനൈദ് മാട്ടു ഒളിച്ചിരിക്കുന്ന വിവരം കിട്ടിയതിനെ തുടര്‍ന്നു സൈന്യം നടത്തിയ ഓപ്പറേഷനില്‍ മാട്ടു അടക്കം രണ്ടു ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. അനന്ത്‌നാഗ്, കുല്‍ഗ്രാം മേഖലകളില്‍ സൈന്യത്തിനു നേരെ നടത്തിയ നിരവധി ആക്രമണങ്ങളില്‍ പങ്കുള്ള ഭീകരനാണ് മാട്ടു. അതേസമയം ജുനൈദ് മാട്ടുവിന്റെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സൈന്യം തിരച്ചില്‍ നടത്തുകയാണ്. ഇതിനിടയിലാണ് പൊലീസുകാര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഏറ്റമുട്ടല്‍ നടന്ന സ്ഥലത്ത് പ്രദേശവാസികളായ ചിലര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതും പ്രതിഷേധിച്ചതും ഭീകരരില്‍ ചിലര്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു പൊലീസുകാര്‍ കൂടി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍