UPDATES

ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; സൈനിക ക്യാമ്പിലെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ ഇന്നു പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.  ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രണ്ടു തീവ്രവാദികളാണ് ആക്രമണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

ഇന്നലെ കത്വയില്‍ നടന്ന ആക്രമണത്തിന് സമാനമാണ് ഇന്നത്തേതും. രാജ് ബാഗ് പോലീസ് സ്റ്റേഷന് നേരെ ഇന്നലെ നടന്ന ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിരുന്നു. പി ഡി പി- ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍