UPDATES

പെഷവാറില്‍ ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരാക്രമണം

പാകിസ്താനിലെ പെഷവാറില്‍ ക്രിസ്ത്യന്‍ കോളനിയില്‍ നാല് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സേനയുടെ തിരിച്ചുള്ള ആക്രമണത്തില്‍ നാല് ഭീകരും കൊല്ലപ്പെട്ടതായി പാകിസ്താന്‍ പട്ടാള വൃത്തങ്ങള്‍ പറയുന്നു.

“സുരക്ഷസേന ഉടന്‍ പ്രതികരിക്കുകയും ആക്രമണം നടന്ന പ്രദേശം വളയുകയും നാല് ഭീകരരെയും വധിക്കുകയും ചെയ്തു.” സുരക്ഷാസേന പറയുന്നു.

ആക്രമണത്തില്‍ രണ്ട് പട്ടാളക്കാര്‍ക്കും ഒരു പോലിസുകാരനും രണ്ട് സെക്യുരിറ്റി ഗാര്‍ഡുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഇനിയും തീവ്രവാദികള്‍ പ്രദേശത്ത് ഉണ്ടോ എന്ന് തിരച്ചില്‍ നടത്തുകയാണ് എന്നും പട്ടാളം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍