UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരാക്രമണം: വരും നാളുകള്‍ അത്ര സമാധാനപൂര്‍ണമായിരിക്കില്ല

Avatar

ടീം അഴിമുഖം

കാശ്മീരിലെ ആക്രമണങ്ങളും മറ്റ് ഘടകങ്ങളും വരും ദിവസങ്ങളില്‍ തീവ്രവാദി ആക്രമണം വര്‍ദ്ധിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം, ജമ്മു-കാശ്മീരിലെ സുരക്ഷ സേനയ്ക്ക് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടാക്കിയ വെള്ളിയാഴ്ചത്തെ ആക്രണത്തെ ഇപ്പോള്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെടുത്തി കണ്ടാല്‍ മതിയാവില്ല. മറിച്ച്, തീവ്രവാദം പുനരുജ്ജീവിപ്പിക്കാനുള്ള വിശാലശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചില സുരക്ഷ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

വെള്ളിയാഴ്ച ഉറിയില്‍ ഒറ്റ ദിവസം കൊണ്ട് പതിനൊന്ന് സുരക്ഷ ഉദ്യോസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണം, താരതമ്യേന ശാന്തമായ ഒരു സൈനിക പോസ്റ്റിലാണ് നടന്നത് എന്ന വസ്തുതയാണ് ഉദ്യോഗസ്ഥരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്. കഴിഞ്ഞ എഴ്-എട്ട് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒറ്റ ആക്രമണത്തില്‍ ഇത്രയും സുരക്ഷ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെടുന്നത്.

ഒരു ദശാബ്ദത്തിനോ അതിന് മുമ്പോ ജമ്മുകാശ്മീരില്‍ നടന്നിട്ടുള്ള ചാവേര്‍ ആക്രമണങ്ങളുടെ അത്ര രൂക്ഷമായിരുന്നില്ലെങ്കിലും, ഒരര്‍ത്ഥത്തില്‍ ഇതൊരു ഫിദായീന്‍ (ചാവേര്‍) ആക്രമണം തന്നെയാണ്. പകല്‍ വെളിച്ചത്തിലോ അല്ലെങ്കില്‍ വൈകുന്നേരങ്ങളിലോ സുരക്ഷ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന തരത്തിലുള്ള മുന്‍ ചാവേര്‍ ആക്രമണങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇത്തവണ വെളുപ്പിനെ മൂന്ന് മണിക്ക് ഭീകരര്‍ ഉറി ക്യാമ്പിലേക്ക് ഇരച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. രാത്രിയുടെ ഇരുളില്‍ അപൂര്‍വമായാണ് ഫിയാദീന്‍ ആക്രമണങ്ങള്‍ നടക്കാറുള്ളത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായ ഭീകര നീക്കങ്ങള്‍ നടക്കുന്നു എന്ന പ്രാദേശിക സൈനീക ഓഫീസര്‍മാരുടെ ആശങ്ക സാധൂകരിക്കുന്ന രീതിയിലാണ് അതിരാവിലെ മൂന്ന് മണിക്ക് ഉറിയിലെ സൈനിക താവളത്തിലേക്ക് ഭീകരര്‍ കടന്നുകയറിയത്. കൂടുതലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണമാണെങ്കിലും, ജമ്മു-കാശ്മീരില്‍ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു.

അടുത്ത കാലത്തായി കൂടുതല്‍ പ്രദേശവാസികള്‍ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ചില വൃത്തങ്ങള്‍ പറയുന്നു. ഇതിനും തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെങ്കിലും, ജനങ്ങള്‍ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാവുന്നതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാധാരണഗതിയില്‍ പൊതുവില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കാറുള്ള ഡിസംബറിലാണ് ഇത്തവണ കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. പിന്നെയും തെരഞ്ഞെടുപ്പ് ഒരു കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും, പാകിസ്ഥാന്‍ ഭാഗത്ത് നിന്നും തുടര്‍ച്ചയായി നുഴഞ്ഞ് കയറ്റം നടക്കുന്നതും സുരക്ഷ സേനകളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഇതിനകം 60 ഭീകരരെങ്കിലും ജമ്മു-കാശ്മീരിലേക്ക് നുഴഞ്ഞ് കയറിയതായി വിലയിരുത്തപ്പെടുന്നു.

ഇതൊക്കെക്കൊണ്ട് തന്നെ, ജമ്മു-കാശ്മീരില്‍ മാത്രമല്ല ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്നതായാണ് സുരക്ഷ സേനയുടെ അനുമാനം. കൂടുതല്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളും അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പും ചൂണ്ടിക്കാട്ടിക്കൊണ്ട്, ‘മറുഭാഗം കൂടുതല്‍ ആക്രമണോത്സുകരാകുന്നതിന്റെ ധാരാളം സൂചനകള്‍ ഉണ്ട്,’ എന്നാണ് കാശ്മീര്‍ താഴ്വരയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

കാശ്മീരിലെ ഭീകരപ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്‌കര്‍-ഇ-തോയ്ബ കഠിന പരിശ്രമം നടത്തുന്നതായും ഇവരുടെ നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാന്‍ സേന എല്ലാ സഹായങ്ങളും ചെയ്യുന്നതായും ഈ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സേന അതീവ ജാഗ്രത പുലര്‍ത്തുന്നതിനും കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതിനും മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇന്ത്യയില്‍ നാടകീയമായ ചില ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി വിവരങ്ങളുണ്ട്. എന്നാല്‍ കൃത്യമായ സ്ഥലങ്ങളെ കുറിച്ച് മുന്നറിയിപ്പില്‍ സൂചനകളില്ല. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായുള്ള ബരാക് ഒബാമയുടെ വരവ് ഭീകരാക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.

കാശ്മീരിലെ സായുധ നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലെ ഭീകരാക്രമണ സാധ്യതകള്‍ക്കും പിന്നില്‍ ചില ആഗോള ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ വിദേശ സേനകളെ പിന്‍വലിപ്പിക്കുന്നതില്‍ ഐഎസ്‌ഐഎസ് വിജയിച്ചതില്‍ നിന്നുള്ള ഊര്‍ജ്ജം മുതല്‍ നരേന്ദ്ര മോദിയടെ വിജയവും മറ്റ് പ്രാദേശിക കാരണങ്ങളും വരെ കലാപങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം. എതാനും വരും നാളുകള്‍ അത്ര സമാധാനപൂര്‍ണമായിരിക്കില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍