UPDATES

കാശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ തീവ്രവാദി ആക്രണം

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രണം. ഹന്ദ്വാരയിലെ പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രണം നടത്തിയത്. പോലീസ് പ്രത്യാക്രമണം നടത്തിയതോടെ തീവ്രാവദികള്‍ രക്ഷപ്പെട്ടു. തീവ്രവാദികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ഇത് രണ്ടാം തവണയാണ് ഹന്ദ്വാരയില്‍ തീവ്രവാദികളുടെ ആക്രണമുണ്ടാവുന്നത്. സെപ്റ്റംബര്‍ 7ന് സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെയും തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.

കാശ്മീരില്‍ വ്യാപകമായ നുഴഞ്ഞു കയറ്റ ശ്രമം നടക്കുന്നുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കരസേന പ്രാദേശിക പോലീസ് വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാശ്മീരില്‍ നിലവിലെ പ്രക്ഷോഭങ്ങളെ മുതലെടുക്കാനും അന്താരാഷ്ട്ര തലത്തില്‍ കാശ്മീര്‍ വിഷയം ചര്‍ച്ചയാക്കാനും ലക്ഷ്യമിട്ട് പാക് ഏജന്‍സികളും തീവ്രവാദികളും ഇവിടെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.

ഹന്ദ്വാരയിലെ തീവ്രവാദി ആക്രണത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍