UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ധാക്ക ഭീകരാക്രമണം; ഉത്തരവാദികള്‍ രാജ്യത്തെ തീവ്രവാദികളെന്നു സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

തലസ്ഥാന നഗരത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ ഐസിസ് അല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രയില്‍ രാജ്യത്തെ നടുക്കിയ സംഭവം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സ്വരാജ്യത്തു തന്നെയുള്ള തീവ്രവാദികളാണെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഐസിസ് പുറത്തുവിട്ട ഭീകരവാദികളുടെ ചിത്രങ്ങളും പത്തു മണിക്കൂറിലധികം നീണ്ട് നിന്ന പോരാട്ടത്തിനൊടുവില്‍ സുരക്ഷ സൈന്യം വധിച്ച ഭീകരരുടെ ചിത്രങ്ങളും തമ്മില്‍ സാമ്യമുണ്ട്.

തീവ്രവാദികള്‍ നഗരത്തിലെ മികച്ച സ്‌കൂളുകളില്‍ പഠിച്ചവരും നല്ല ചുറ്റുപാടുകളില്‍ വളര്‍ന്നവരുമാണെന്ന് ബംഗ്ലാദേശ് വാര്‍ത്ത വിനിമയ മന്ത്രി ഹസ്സനുള്‍ ഹഖ് ഇന്ന അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ചിലര്‍ ധാക്കയിലെ ഏറ്റവും മികച്ച സ്‌കൂളിലും സര്‍വ്വകലാശാലയിലും പഠിച്ചവരും ചിലര്‍ ധാക്കയിലെ പ്രമുഖ സ്‌കൂളായ സ്‌കോളാസ്റ്റിക്കില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുമാണ്. അവരുടെ മാതാപിതാക്കള്‍ സാധാരണ ജീവിതം നയിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.

വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഇവര്‍ എങ്ങനെയാണ് ഭീകരവാദത്തിലേക്ക് തിരിഞ്ഞതെന്ന് ഇവരെ മുന്‍പരിചയമുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ വധിക്കപ്പെട്ട തീവ്രവാദികളില്‍ പലരും ജനുവരിക്ക് ശേഷം ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിട്ടുമില്ല. ആകാശ്,ബാദോണ്‍,ബികാശ്,ഡോണ്‍,റിപ്പണ്‍ എന്നിവരെയാണ് വധിച്ചതെന്നും അവര്‍ തദ്ദേശീയമായി നിരോധിക്കപ്പെട്ട ജമഅത്ത് ഉല്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണെന്ന് പോലീസ് അവകാശപ്പെട്ടു. എന്നാല്‍ മരിച്ച ഭീകരര്‍ എല്ലാം തന്നെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരും ഉയര്‍ന്ന വിദ്യാഭ്യസമുള്ളവരുമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി ആസാദുസ്മാന്‍ ഖാന്‍ അംഗീകരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍