UPDATES

വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഒരു സൈനികന്‍ മരിച്ചു

അഴിമുഖം പ്രതിനിധി

തീവ്രവാദി ആക്രമണത്തിനു പിന്നാലെ കാശ്മീരില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം. നൗഗാമിലുമുണ്ടായ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമത്തെ സൈന്യം പരാജയപ്പെടുത്തി. സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ആളുകള്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ ഉറിയിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സൈന്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പത്തോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് അറിയുന്നത്.

ഉറിയില്‍ നിന്നുള്ള സൈനികവൃത്തങ്ങള്‍ പറയുന്നത് പത്ത്പന്ത്രണ്ട് തീവ്രവാദികള്‍ നിയന്ത്രണരേഖ ലംഘിച്ച് ലച്ചിപൂരയില്‍ കടക്കാന്‍ ശ്രമിക്കുകയും സൈന്യം തിരിച്ചടിച്ചതോടെ അവരുടെ ശ്രമം പരാജയപ്പെടുകയുമായിരുന്നുവെന്നാണ്. അതിനിടെ, ഉറിയില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. തീവ്രവാദികളെ കടക്കാന്‍ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു വെടിനിര്‍ത്തല്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉറി ഭീകരാക്രമണ സംഭവത്തില്‍ ജമ്മു-കശ്മീര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. തുടര്‍ന്ന്, ആക്രമണം നടത്തിയവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ജി.പി.എസ് സംവിധാനങ്ങളും പൊലീസ് എന്‍.ഐ.എ സംഘത്തിന് കൈമാറി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍