UPDATES

ദാദ്രി സംഭവത്തില്‍ ഭീകരസംഘടനകള്‍ പകരം വീട്ടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ്

അഴിമുഖം പ്രതിനിധി 

ദാദ്രി സംഭവത്തില്‍ ഭീകരസംഘടനകള്‍ പകരം വീട്ടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലും സമീപപ്രദേശങ്ങളിലും ബോംബാക്രമാണങ്ങള്‍ നടത്താന്‍ ഭീകരസംഘടനകള്‍ തങ്ങളുടെ ചാവേറുകളായ സ്ലീപ്പര്‍ സെല്ലുകള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. അശോക് സിംഗാള്‍, പ്രവീൺ തൊഗാഡിയ എന്നീ വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ക്കെതിരെയും  ആക്രമണമുണ്ടായെക്കുമെന്നും സൂചനയുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് യുപി സര്‍ക്കാര്‍.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍