UPDATES

ഭീകരവാദികള്‍ സാധാരണക്കാരെ മറയാക്കിയാണ് രക്ഷപ്പെട്ടത്: ബാരാമുള്ള എസ്എസ്പി ഇംതിയാസ് ഹുസൈന്‍

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീരിലെ ബാരമുള്ളയിലുള്ള സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം നടത്തിയവര്‍ രക്ഷപ്പെട്ടത് സാധാരണകാരെ ജനങ്ങളെ മറയാക്കിയാണെന്ന് ബാരാമുള്ള സുപ്രണ്ട് ഓഫ് പോലീസ് ഇംതിയാസ് ഹുസൈന്‍. ‘അവര്‍ മൂന്നാല് ഭീകരറുണ്ടായിരുന്നു. അവര്‍ ബിഎസ്എഫ് പോസ്റ്റിനെതിരെ ആക്രമിച്ചപ്പോള്‍ ആര്‍മിയും, ബിഎസ്എഫ് ഒരുമിച്ച് പ്രത്യാക്രമണം നടത്തി. ഒരു ബിഎസ്ഫ് ജവാന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ സ്ഥലത്ത് ധാരാളം സാധാരണകാരെ ജനങ്ങളുണ്ടായിരുന്നു. അതിനാല്‍ അവരുടെ സുരക്ഷയെ കണക്കിലെടുത്ത് പ്രത്യാക്രമണം നല്ല രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞില്ല. ഇതു മുതലാക്കിയാണ് ഭീകരാവാദികള്‍ ആക്രമണം നടത്തിയതും പിന്നെ അവിടുന്ന് രക്ഷപ്പെട്ടതും.’

ഇന്നലെ രാത്രി പത്തരയോടെ 46 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിനുനേരെയാണ് ആക്രമണം നടന്നത്. ഭീകരര്‍ ആര്‍മി ക്യാമ്പിനുള്ളില്‍ കടക്കുന്നതിനു മുമ്പ് സൈന്യം തടഞ്ഞു. രണ്ടു ഗ്രൂപ്പുകളായിട്ടാണ്‌ തീവ്രവാദികള്‍ എത്തിയത്. ആര്‍മി ക്യാമ്പിനുനേരെ ഇവര്‍ ഇരുവശങ്ങളില്‍ നിന്നായി ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍ സൈനിക ക്യാമ്പിന്റെ സുരക്ഷാവലയം ഭീകരര്‍ക്കു ഭേദിക്കാനായില്ല.

പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. നാലു ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍