UPDATES

സയന്‍സ്/ടെക്നോളജി

അപകടം മുന്‍കൂട്ടി കണ്ട് ഒഴിവാക്കുന്ന ടെസ്ല കാര്‍

അപകടം പ്രവചിക്കാനും അടിയന്തര ബ്രേക്കിംഗ് സംവിധാനത്തിലൂടെ അത് ഒഴിവാക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് ടെസ്ല കാറുകളില്‍ ഉള്ളത്.

ടെസ്ലയുടെ ഇലക്ട്രിക് കാറുകള്‍ ഉടന്‍ വിപണിയിലിറങ്ങാന്‍ സാദ്ധ്യതയില്ല. ടെസ്ലയുടെ പുതിയ വാഹനങ്ങളില്‍ സെല്‍ഫ് ഡ്രൈവിംഗ് ഹാര്‍ഡ്‌വെയര്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സിഇഒ എലോണ്‍ മസ്‌ക്. എന്നാല്‍ പുതിയ കാറുകള്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകമായേക്കുമെന്നാണ് എലോണ്‍ മസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അപകടം പ്രവചിക്കാനും അടിയന്തര ബ്രേക്കിംഗ് സംവിധാനത്തിലൂടെ അത് ഒഴിവാക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് ടെസ്ല കാറുകളില്‍ ഉള്ളത്.

ഓട്ടോപൈലറ്റ് മോഡില്‍ പരീക്ഷണം നടത്തവേയുണ്ടായ അപകടമാണ് ടെക്‌നോളജിയിലെ പോരായ്മ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നത്. അതേസമയം പുതിയ മോഡലിന്‌റെ വീഡിയോയില്‍ ഓട്ടോപൈലറ്റ് റഡാര്‍ മെച്ചപ്പെട്ടതായാണ് കാണുന്നത്. അപകടം സെക്കന്‌റുകള്‍ക്ക് മുമ്പ് മുന്‍കൂട്ടി പ്രവചിക്കുകയാണ് ടെസ്ല. എമര്‍ജന്‍സി ബ്രേക്കിംഗിലൂടെ അപകടം ഒഴിവാക്കുന്നു. പുതിയ 8.0 ഓട്ടോപൈലറ്റ് സാങ്കേതികവിദ്യയാണ് 2016 സെപ്റ്റംബറില്‍ ടെസ്ല പുറത്തിറക്കിയത്. വാഹനത്തിന്‌റെ ക്യാമറ വിഷന്‍ സെന്‍സറുകള്‍ക്ക് പിടിച്ചെടുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ റഡാര്‍ പിടിച്ചെടുക്കും.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍