UPDATES

കായികം

ചെപ്പോക്കില്‍ ഇന്നിംഗ്‌സ് വിജയം

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം. ഒരിന്നിംഗ്‌സിനും 75 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം. ഒരിന്നിംഗ്‌സിനും 75 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ടെസ്റ്റ് പരമ്പര 4-0 ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. സമനിലയിലേക്ക് നീങ്ങുന്നുവെന്ന തോന്നിച്ച മത്സരത്തില്‍ ഇന്ത്യക്ക് അനുകൂലമായ ഫലം ഉണ്ടാക്കി കൊടുത്തത് രവിന്ദ്ര ജഡേജയുടെ ഉജ്വല ബൗളിംഗ് ആയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകളാണ് ജഡേജ പിഴുതെടുത്തത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി പത്തുവിക്കറ്റുകള്‍ ജഡേജ സ്വന്തമാക്കി.

282 റണ്‍സിന്റെ ലീഡ വഴങ്ങി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം കരുതലോടെയായിരുന്നു. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്‌സും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 103 റണ്‍സ് കൂട്ടി ചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റ് വീഴ്ത്തി ജഡേജ മത്സരത്തിന്റെ ഗതി തിരിച്ചു. ജോ റൂട്ടിനും ബെയര്‍സ്‌റ്റോവിനും നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ മൊയീന്‍ അലി ഇംഗ്ലണ്ടിനു സമനില സമ്മാനിക്കുമെന്നു തോന്നിപ്പിച്ചു. പക്ഷേ 44 റണ്‍സില്‍ അലി വീണു. ബെന്‍ സറ്റോക്ക്‌സിനെ 23 റണ്‍സിലും ഇന്ത്യ പവലിയനിലേക്കു തിരിച്ചയച്ചു. പിന്നീട് വന്നവര്‍ക്കവൊന്നും ഇന്ത്യയുടെ വിജയത്തെ തടയാന്‍ കഴിഞ്ഞില്ല.

ഇന്ത്യയുടെ ടെസറ്റ് ഇ്ന്നിംഗ്‌സുകളുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഈ മ്ത്സരത്തില്‍ പിറന്നത് കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ച്വറിയും ലോകേഷ് രാഹുലിന്റെ 199 റണ്‍സും ചേര്‍ന്ന് 759 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. കരുണ്‍ നായരാണ് മാന്‍ ഓഫ് ദി മാച്ച്.
ഈ വര്‍ഷം ഇന്ത്യ നേടുന്ന ഒമ്പതാമത്തെ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ സ്വന്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍