UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാരിനു നല്‍കാം കൈയടി; ഇത്തവണ പാഠപുസ്തകങ്ങളുമായി സ്‌കൂളില്‍ പോകാം

അധ്യായനവര്‍ഷം പകുതിയായാലും പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ കിട്ടാക്കനിയായി മാറുന്നതിന്റെ വാര്‍ത്തകള്‍ ഇത്തവണയില്ല. സര്‍ക്കാരിന്റെയും പ്രത്യേകിച്ച് വിദ്യാഭസ വകുപ്പിന്റെയും കൃത്യമായ ഇടപെടല്‍ കൊണ്ട് സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെത്താം. ഏറെ പ്രശംസനീയമായ ഇടപെടലാണ് ഇക്കാര്യത്തില്‍ ബന്ധപ്പട്ടവരില്‍ നിന്നും ഉണ്ടായത്.

പാഠപുസ്തക അച്ചടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുന്നില്‍ നിന്നു മേല്‍നോട്ടം വഹിച്ചു. അച്ചടി പുരോഗതി ഓരോഘട്ടത്തിലും മുഖ്യമന്ത്രി വിലയിരുത്തിക്കൊണ്ടിരുന്നു. സര്‍ക്കാരിനു കീഴിലുള്ള കേരള ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കു മാത്രമായിരുന്നു(കെബിപിഎസ്) ഇത്തവണ പേപ്പര്‍ വാങ്ങുന്നതിനും അച്ചടിക്കും ചുമതല നല്‍കിയതെന്നും ഇതുമായി ബന്ധപ്പെട്ടു മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

വിദ്യാഭാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഇടപെടലും ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു. പാഠപുസ്തക അച്ചടി, വിതരണം എന്നിവയുടെ പുരോഗതി വിലയിരുത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം ടെക്സ്റ്റ് ബുക്ക് ഡിസ്ട്രിബ്യൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ ഉണ്ടാക്കി. കൂടാതെ സംസ്ഥാനതലത്തില്‍ രണ്ട് എഡിപി ഐമാര്‍, ജോ. ഡയറക്ടര്‍, ടെക്‌സ്റ്റ് ബുക്ക് ഓഫിസര്‍ എന്നിവരും ജില്ല തലങ്ങളില്‍ ഒരു സൂപ്രണ്ടും രണ്ടു ക്ലാര്‍ക്കുമാരും അടങ്ങുന്ന സംഘങ്ങള്‍ ഇവയുടെ ചുമതല വഹിച്ചു.

ഏറ്റവും കാര്യമായ ഇടപെടല്‍ ഉണ്ടായത് അച്ചടി തുടങ്ങുന്ന സമയത്തിന്റെ കാര്യത്തിലാണ്. ആദ്യവാല്യ പുസ്തകങ്ങളുടെ അച്ചടി സാധാരണയിലും നേരത്തെ രണ്ടുമാസം മുമ്പ് കഴിഞ്ഞ ഒക്ടബോറില്‍ തന്നെ തുടങ്ങിയത് നേട്ടമായി. ഡിസംബറില്‍ ആവശ്യമായ പുസ്തകങ്ങളുടെ കണക്കും ലഭ്യമാക്കി.

മറ്റൊരു പ്രധാനസംഗതി വിതരണം ചെയ്ത രീതിയാണ്. മുന്‍കാലങ്ങളില്‍ പാഠപുസ്തകങ്ങള്‍ ജില്ലതല ഡിപ്പോകളില്‍ എത്തിച്ച് അവിടെ നിന്നും സ്‌കൂളുകള്‍ വന്ന് ഏറ്റുവാങ്ങുന്നതായിരുന്നു. സ്‌കൂള്‍ അധികൃതര്‍ വാങ്ങാന്‍ വരുന്നതിലെ കാലതാമസം ഉള്‍പ്പെടെ ഒട്ടേരെ പരാതികള്‍ ഈ രീതിയുടെ മേല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഇത്തവണ പാഠപുസ്തതകങ്ങള്‍ നേരിട്ട് സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുകയായിരുന്നു.

വിദ്യാഭാസ വകുപ്പിന് ഉണ്ടായൊരു സഹായം എന്നത് പാഠപുസ്തകങ്ങള്‍ക്ക് മാറ്റം ഉണ്ടായില്ല എന്നതാണ്. ഉള്ളടകം മാറാത്തതുകൊണ്ട് പുതിയ ഉള്ളടക്കത്തിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാനായി.

ഒക്ടോബര്‍ 30 ന് അകം ലഭ്യമാക്കേണ്ട രണ്ടാംവാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് തുടങ്ങിക്കഴിഞ്ഞു. 197 വിഭാഗങ്ങളിലായി 2.42 കോടി പുസ്തകങ്ങള്‍ ഈ ഘട്ടത്തില്‍ അച്ചടിച്ചിറക്കണം. മൂന്നാം വാല്യത്തില്‍ ഡിസംബര്‍ 31 ന് അകം 76 വിഭാഗങ്ങളില്‍ ഒരു കോടിയില്‍ താഴെ പുസ്തകങ്ങള്‍ വേണ്ടി വരും. ഇതെല്ലാത്തിനും പുറമെ അടുത്ത അധ്യായനവര്‍ഷത്തേക്കുള്ള ആദ്യവാലം പുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ ഈ ആഴ്ച തന്നെ തുടങ്ങുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍