UPDATES

ഓഫ് ബീറ്റ്

വിദേശ വാസം റൊമാന്റിക് സെക്‌സിയായ ആശയം റിട്ടയര്‍മെന്‍റ് ലൈഫ് ആസ്വദിക്കാനുള്ള ഏഴു സ്ഥലങ്ങള്‍

Avatar

ജോനെല്ലെ മാര്‍ടെ/ദ വാഷിങ്ടണ്‍ പോസ്റ്റ്‌

റിട്ടയര്‍മെന്റ് കഴിഞ്ഞു വിദേശത്ത് പോവുക എന്നാല്‍ സാഹസികതയും വ്യത്യസ്തമായ ഭക്ഷണവും ലോകത്തിന്റെ മറ്റുഭാഗങ്ങള്‍ കാണാനുള്ള സ്വാതന്ത്ര്യവും ഒക്കെയാണ്.

എന്നാല്‍ ആളുകളെ വയസുകാലത്ത് പുറത്തുപോകാന്‍ പ്രേരിപ്പിക്കുന്നത് ചെലവുകുറവാണ് എന്ന് ലിവ് ആന്‍ഡ് ഇന്‍വെസ്റ്റ് ഓവര്‍സീസിന്റെ പ്രസാധകയായ കാത്‌ലീന്‍ പെഡികോര്‍ഡ് പറയുന്നു. റിട്ടയര്‍ ചെയ്തവര്‍ക്കായുള്ള ഒരു പ്രസിദ്ധീകരണമാണിത്.

‘അമേരിക്കയ്ക്ക് വെളിയില്‍ നിങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ജീവിക്കാം’, പെഡികോര്‍ഡ്‌ പറയുന്നു. നഗരങ്ങളെ ജീവിതചെലവിന്റേയും കാലാവസ്ഥയുടേയും താമസ സൗകര്യങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിലാണ് അവര്‍ വിലയിരുത്തുന്നത്. 

യൂറോപ്പിന്റെ പല ഭാഗങ്ങളും ജീവിക്കാന്‍ കഴിയുന്നവയാണ്, പെഡികോര്‍ഡ് പറയുന്നു. യൂറോപ്യന്‍ നഗരങ്ങളാണ് ഈ വര്‍ഷത്തെ റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ മൂന്നുസ്ഥാനവും നേടിയത്. മറ്റു സ്ഥലങ്ങള്‍ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലുമാണ്.

ഇതാ ലിസ്റ്റിലെ ആദ്യ ഏഴുസ്ഥലങ്ങളും അവിടത്തെ ജീവിതച്ചെലവും. ചെലവില്‍ വാടകയും പലവ്യന്ജനങ്ങളും ഒക്കെ ഉള്‍പ്പെടും:

1. അല്‍ഗാര്‍വെ, പോര്‍ച്ചുഗല്‍

ജീവിതച്ചെലവ് ഒരു മാസം ആയിരത്തിനാനൂറ്റിപ്പത്ത് ഡോളര്‍

ജീവിതച്ചെലവ് ചുരുങ്ങിയത് ആയതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഇടമാണിത്. സുഖകരമായ കാലാവസ്ഥയും മികച്ച റിയല്‍ എസ്റ്റേറ്റും ഇവിടെ ലഭ്യം. വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണിവിടെ. 

ഏത് പൗരനേയും പോലെ വിദേശികള്‍ക്കും പോര്‍ച്ചുഗലില്‍ സ്ഥലം വാങ്ങാം. നല്ല ഇടം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. അല്‍ഗാര്‍വെയില്‍ സ്‌ക്വയര്‍ മീറ്ററിനു ശരാശരി ആയിരത്തിമുന്നൂറ്റിനാല്‍പ്പത്തഞ്ച് ഡോളറാണ് വില. റിയല്‍ എസ്റ്റേറ്റിന് എ ഗ്രേഡ് ആണ് ഇവിടം കരസ്ഥമാക്കിയിരിക്കുന്നത്.

പോര്‍ച്ചുഗലിലെ പ്രത്യേകത നിമിത്തം ലാറ്റിനമേരിക്കയിലേയ്ക്ക് സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധനസാമഗ്രികള്‍ എത്തിക്കുമ്പോള്‍ പ്രത്യേക നികുതിയിളവും ലഭിക്കും. കോര്‍പ്പറേറ്റ് പെന്‍ഷന്‍ ഉള്ളവര്‍ക്ക് ചുരുങ്ങിയ കാലത്തേയ്ക്ക് താമസിക്കാന്‍ വിസ കിട്ടും. ഇത് പിന്നീട് ആവശ്യത്തിനു വരുമാനം കാണിച്ചാല്‍ സ്ഥിര പൗരത്വമായി മാറുകയും മറ്റുനികുതിയിളവുകള്‍ ലഭ്യമാവുകയും ചെയ്യും.

2. പോര്‍ട്ടോ വല്ലര്‍ത്ത, മെക്‌സിക്കോ 

ജീവിതച്ചെലവ്: 1950 ഡോളര്‍ ഒരു മാസം.

സ്പാനിഷ് അറിയില്ലേ? മെക്‌സിക്കോയുടെ ഈ ടൂറിസം കേന്ദ്രത്തില്‍ ജീവിക്കുന്നവര്‍ പലപ്പോഴും ഷോപ്പിങ്ങും മറ്റും നടത്താന്‍ ഇംഗ്ലിഷ് തന്നെയാണ് ഉപയോഗിക്കുന്നത്. വികസിതമായ ഇടമാണ്, ഗോള്‍ഫിംഗ്, ഫിഷിംഗ്, ഫൈന്‍ ഡൈനിംഗ് എന്നിവയ്ക്ക് അവസരമുണ്ട്. ഇരു ഭാഷയും അറിയുന്ന പോലീസുകാരുള്ള ഒരു സുരക്ഷിതസ്ഥലമാണ് പോര്‍ട്ടോ വല്ലാര്‍ത്തയെന്നും റിപ്പോര്‍ട്ട് പറയുന്നു.

വര്‍ഷം മുഴുവന്‍ ചൂടുള്ള സമയമാണ്. അത് കൊണ്ടു അവിടെയെത്തുന്നവര്‍ക്ക് ചൂടന്‍ പ്രദേശങ്ങള്‍ തേടിപ്പോകേണ്ടി വരില്ല. നിങ്ങള്‍ നഗരത്തിലല്ല താമസം എങ്കില്‍ മാത്രമേ കാറിനും ആവശ്യം വരൂ. മികച്ച ബസ് സമ്പ്രദായം, ടാക്‌സികള്‍ എന്നിവ അവിടെയുണ്ട്. സ്ഥലം താങ്ങാവുന്ന വിലയ്ക്ക് ലഭിക്കും. സ്‌ക്വയര്‍ മീറ്ററിന് 1273 ഡോളര്‍. ആരോഗ്യപാലനത്തിനായി നഗരത്തില്‍ മൂന്ന് ആശുപത്രികളുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഡോക്ടറെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്.

3. കായോ, ബെലിസ്

ജീവിതച്ചെലവ്: 1225 ഡോളര്‍ ഒരു മാസം.
ബെലിസ് നഗരത്തില്‍ നിന്ന് ഇരുപതു മിനുറ്റ് വിമാനത്തിലോ മൂന്നുമണിക്കൂര്‍ ഡ്രൈവ് കൊണ്ടോ എത്താവുന്ന സ്ഥലമാണ് കായോ. ഇവിടെ വീടൊക്കെ വാങ്ങിയാല്‍ മഴക്കാടിനിടയില്‍ താമസിക്കാം. വഴിയൊക്കെ ഇടയ്ക്ക് വെട്ടിത്തെളിക്കണം എന്ന് മാത്രം. ഭൂമി വില താങ്ങാവുന്നതാണ്. എന്നാല്‍ ചെലവ് അല്‍പ്പം കൂടും. ചതുരശ്രഅടിക്ക് 1318 ഡോളര്‍.

വയോധികര്‍ക്ക് ബെലിസ് നഗരത്തിലെ കുറ്റകൃത്യനിരക്ക് അല്‍പ്പം കൂടുതലാണെന്ന് പറയാമെങ്കിലും കായോ അല്‍പ്പം ശ്രദ്ധിച്ചുജീവിക്കുന്നവര്‍ക്ക് സുരക്ഷിതമായ ഒരിടമാണ്. കായോ ഒരു ഒറ്റപ്പെട്ട ഇടമായതുകൊണ്ട് ചികിത്സാവശ്യങ്ങള്‍ക്ക് മെക്‌സിക്കോയിലൊ അമേരിക്കയിലോ പോകേണ്ടിവരും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പറ്റിയ ഒരിടമായി കായോയെ കാണാനാകില്ല.

4. ലാങ്‌ഡോക്ക്, ഫ്രാന്‍സ്

ജീവിതച്ചെലവ്: 1185 ഡോളര്‍ ഒരു മാസം.

ഇരട്ടനികുതി ഒഴിവാക്കാനായി ഫ്രാന്‍സിന് അമേരിക്കയുമായി ഒരു ഉടമ്പടിയുണ്ട്. ഫ്രാന്‍സില്‍ ജീവിക്കുന്ന ഒരു അമേരിക്കന് അമേരിക്കയിലേക്കാള്‍ കൂടുതല്‍ നികുതി നല്‍കേണ്ടിവരില്ല എന്ന് ചുരുക്കം. ജീവിക്കാന്‍ സ്വത്തുണ്ട് എന്ന് കാണിച്ചാല്‍ അമേരിക്കകാര്‍ക്ക് യൂറോപ്പിലെവിടെയും എന്നപോലെ ഇവിടെയും പൗരത്വം കിട്ടും.
ഫ്രാന്‍സിലും സ്ഥലം വാങ്ങുന്നതിന് പ്രത്യേകിച്ച് നിഷ്‌ക്കര്‍ഷകളോന്നുമില്ല. എന്നാല്‍ ഭൂമിയുടെ വില അല്‍പ്പം കൂടും ഇവിടെ. ചതുരശ്രമീറ്ററിന് 2357 ഡോളര്‍. എങ്കിലും ഫ്രഞ്ച് വൈനിന്റെ നാട്ടില്‍ വേണമെങ്കില്‍ ജീവിക്കാം. മാസം 650 ഡോളര്‍ വാടകയ്ക്ക് വാടകയ്ക്ക് ഒറ്റമുറി വീട് കിട്ടും. അത് നല്ലതാണ്. കാരണം ചുറ്റിനടക്കണമെങ്കില്‍ ഇവിടെ കാര്‍ വേണ്ടിവരും.

5. അബ്രുസോ, ഇറ്റലി

ജീവിതച്ചെലവ്: മാസം 1265 ഡോളര്‍

ഭക്ഷണപ്രേമികള്‍ക്ക് പറ്റിയ ഒരിടമാണ് അബ്രുസോ. അധികം ജനവാസമില്ലാത്ത ഇവിടെ വലിയൊരുകൂട്ടം ബ്രിട്ടീഷ് താമസക്കാരുണ്ട്. എന്നാല്‍ ഇവിടെ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വിവര്‍ത്തകനെയോ ഒരു ഭാഷാപുസ്തകമോ വേണ്ടിവരും. സഞ്ചരിക്കണമെങ്കില്‍ കാറും. എന്നാല്‍ ഇതൊക്കെ ചെലവിനുള്ളില്‍ നില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. റോമിലാണ് അടുത്ത അന്താരാഷ്ട്ര വിമാനത്താവളം. രണ്ടര മണിക്കൂര്‍ ദൂരെ. പ്രാദേശിക വിമാനത്താവളത്തില്‍ എത്താന്‍ ഒരു മണിക്കൂര്‍ ദൂരം. ആരോഗ്യപരിരക്ഷ മികച്ചതാണ്്. എന്നാല്‍ അബ്രുസോയില്‍ ലഭിക്കുന്നത് ചുരുങ്ങിയ ചികിത്സയാണ്. ഒരു മണിക്കൂര്‍ ദൂരെ പേസ്‌കാരയിലും സല്‍മോനയിലും ആശുപത്രികളുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധയ്ക്ക് റോമില്‍ പോകേണ്ടിവരും. അമേരിക്കയിലെ പോലെ നാലു സീസണുകളും ഇവിടെയും കാണാം.

6. മേടലിന്‍, കൊളംബിയ

ജീവിതച്ചെലവ്: മാസം 1295 ഡോളര്‍

മയക്കുമരുന്നുപയോഗത്തിനു ചീത്തപ്പേര്‍ കേട്ട മേടലിന്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. ആളുകള്‍ വിരമിച്ച ശേഷം താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരിടമാണ് ഇവിടം. കുറ്റകൃത്യനിരക്ക് കുറഞ്ഞു. കൂടുതല്‍ കുടുംബങ്ങളുമുണ്ട്. നടക്കാവുന്ന വഴികള്‍, പാര്‍ക്കുകള്‍ എന്നിവയൊക്കെ രസകരമാണ്. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയും. ഏറ്റവും താങ്ങാവുന്ന റിയാല്‍ എസ്റ്റേറ്റ്- 1110 ഡോളര്‍.

7. ഹ്വാ ഹിന്‍, തായ്‌ലണ്ട്

ജീവിതച്ചെലവ്: മാസം 975 ഡോളര്‍

അമേരിക്കന്‍ ഡോളറിനു ഇവിടെ വലിയ വിലയാണ്. ആയിരം ഡോളറില്‍ താഴെ ചെലവാക്കിയാല്‍ സുഖമായി ജീവിക്കാം. നാനൂറു ഡോളറിനു വാടകയ്ക്ക് വീടുകിട്ടും. ഗോള്‍ഫും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഉണ്ടെങ്കിലും പ്രധാന ആകര്‍ഷണം ബീച്ച് ആണ്. പല യൂറോപ്യന്‍ താമസക്കാരും ഇപ്പോള്‍ തന്നെ ഇവിടെയുണ്ട്. ആരോഗ്യ പരിരക്ഷയും താങ്ങാവുന്നതാണ്. ഇന്‍ഷ്വറന്‍സ് ഒഴിവാക്കി ആളുകള്‍ ചികിത്സയ്ക്ക് പണം മുടക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇവിടെ സേവ് ചെയ്യുന്നത് നല്ലൊരു തുകയാണ്. എന്നാല്‍ ആളുകള്‍ക്ക് പണത്തിലും കൂടുതല്‍ പ്രചോദനങ്ങള്‍ വേണം. ചിലര്‍ക്ക് കുടുംബത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതും ജീവിതസാഹചര്യങ്ങള്‍ മാറുന്നതും ഒരു പ്രശ്‌നമായി തോന്നാം. ആലോചിക്കുമ്പോള്‍ വിദേശവാസം ഒരു റൊമാന്റിക് സെക്‌സി ആശയമായി തോന്നാമെങ്കിലും സത്യത്തില്‍ അത് അത്ര എളുപ്പമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജോനെല്ലെ മാര്‍ടെ
(വാഷിങ്ടണ്‍ പോസ്റ്റ്‌)

റിട്ടയര്‍മെന്റ് കഴിഞ്ഞു വിദേശത്ത് പോവുക എന്നാല്‍ സാഹസികതയും വ്യത്യസ്തമായ ഭക്ഷണവും ലോകത്തിന്റെ മറ്റുഭാഗങ്ങള്‍ കാണാനുള്ള സ്വാതന്ത്ര്യവും ഒക്കെയാണ്.

എന്നാല്‍ ആളുകളെ വയസുകാലത്ത് പുറത്തുപോകാന്‍ പ്രേരിപ്പിക്കുന്നത് ചെലവുകുറവാണ് എന്ന് ലിവ് ആന്‍ഡ് ഇന്‍വെസ്റ്റ് ഓവര്‍സീസിന്റെ പ്രസാധകയായ കാത്‌ലീന്‍ പെഡികോര്‍ഡ് പറയുന്നു. റിട്ടയര്‍ ചെയ്തവര്‍ക്കായുള്ള ഒരു പ്രസിദ്ധീകരണമാണിത്.

‘അമേരിക്കയ്ക്ക് വെളിയില്‍ നിങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ജീവിക്കാം’, പെഡികോര്‍ഡ്‌ പറയുന്നു. നഗരങ്ങളെ ജീവിതചെലവിന്റേയും കാലാവസ്ഥയുടേയും താമസ സൗകര്യങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിലാണ് അവര്‍ വിലയിരുത്തുന്നത്. 

യൂറോപ്പിന്റെ പല ഭാഗങ്ങളും ജീവിക്കാന്‍ കഴിയുന്നവയാണ്, പെഡികോര്‍ഡ് പറയുന്നു. യൂറോപ്യന്‍ നഗരങ്ങളാണ് ഈ വര്‍ഷത്തെ റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ മൂന്നുസ്ഥാനവും നേടിയത്. മറ്റു സ്ഥലങ്ങള്‍ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലുമാണ്.

ഇതാ ലിസ്റ്റിലെ ആദ്യ ഏഴുസ്ഥലങ്ങളും അവിടത്തെ ജീവിതച്ചെലവും. ചെലവില്‍ വാടകയും പലവ്യഞ്ജനങ്ങളും ഒക്കെ ഉള്‍പ്പെടും:

1. അല്‍ഗാര്‍വെ, പോര്‍ച്ചുഗല്‍

ജീവിതച്ചെലവ് ഒരു മാസം ആയിരത്തിനാനൂറ്റിപ്പത്ത് ഡോളര്‍

ജീവിതച്ചെലവ് ചുരുങ്ങിയത് ആയതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഇടമാണിത്. വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയും മികച്ച റിയല്‍ എസ്റ്റേറ്റും ഇവിടെ ലഭ്യം.  

ഏത് പൗരനേയും പോലെ വിദേശികള്‍ക്കും പോര്‍ച്ചുഗലില്‍ സ്ഥലം വാങ്ങാം. നല്ല ഇടം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. അല്‍ഗാര്‍വെയില്‍ സ്‌ക്വയര്‍ മീറ്ററിനു ശരാശരി ആയിരത്തിമുന്നൂറ്റിനാല്‍പ്പത്തഞ്ച് ഡോളറാണ് വില. റിയല്‍ എസ്റ്റേറ്റിന് എ ഗ്രേഡ് ആണ് ഇവിടം കരസ്ഥമാക്കിയിരിക്കുന്നത്.

പോര്‍ച്ചുഗലിലെ പ്രത്യേകത നിമിത്തം ലാറ്റിനമേരിക്കയിലേയ്ക്ക് സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധനസാമഗ്രികള്‍ എത്തിക്കുമ്പോള്‍ പ്രത്യേക നികുതിയിളവും ലഭിക്കും. കോര്‍പ്പറേറ്റ് പെന്‍ഷന്‍ ഉള്ളവര്‍ക്ക് ചുരുങ്ങിയ കാലത്തേയ്ക്ക് താമസിക്കാന്‍ വിസ കിട്ടും. ഇത് പിന്നീട് ആവശ്യത്തിനു വരുമാനം കാണിച്ചാല്‍ സ്ഥിര പൗരത്വമായി മാറുകയും മറ്റുനികുതിയിളവുകള്‍ ലഭ്യമാവുകയും ചെയ്യും.

2. പോര്‍ട്ടോ വല്ലര്‍ത്ത, മെക്‌സിക്കോ 

ജീവിതച്ചെലവ്: 1950 ഡോളര്‍ ഒരു മാസം.

സ്പാനിഷ് അറിയില്ലേ? പ്രശ്നമില്ല. മെക്‌സിക്കോയുടെ ഈ ടൂറിസം കേന്ദ്രത്തില്‍ ജീവിക്കുന്നവര്‍ പലപ്പോഴും ഷോപ്പിങ്ങും മറ്റും നടത്താന്‍ ഇംഗ്ലിഷ് തന്നെയാണ് ഉപയോഗിക്കുന്നത്. വികസിതമായ ഇടമാണ്, ഗോള്‍ഫിംഗ്, ഫിഷിംഗ്, ഫൈന്‍ ഡൈനിംഗ് എന്നിവയ്ക്ക് അവസരമുണ്ട്. ഇരു ഭാഷയും അറിയുന്ന പോലീസുകാരുള്ള ഒരു സുരക്ഷിതസ്ഥലമാണ് പോര്‍ട്ടോ വല്ലാര്‍ത്തയെന്നും റിപ്പോര്‍ട്ട് പറയുന്നു.

വര്‍ഷം മുഴുവന്‍ ചൂടുള്ള സമയമാണ്. അത് കൊണ്ടു അവിടെയെത്തുന്നവര്‍ക്ക് ചൂടന്‍ പ്രദേശങ്ങള്‍ തേടിപ്പോകേണ്ടി വരില്ല. നിങ്ങള്‍ നഗരത്തിലല്ല താമസം എങ്കില്‍ മാത്രമേ കാ.റിന്‍റെ ആവശ്യം വരൂ. മികച്ച ബസ് സമ്പ്രദായം, ടാക്‌സികള്‍ എന്നിവ അവിടെയുണ്ട്. സ്ഥലം താങ്ങാവുന്ന വിലയ്ക്ക് ലഭിക്കും. സ്‌ക്വയര്‍ മീറ്ററിന് 1273 ഡോളര്‍. ആരോഗ്യപാലനത്തിനായി നഗരത്തില്‍ മൂന്ന് ആശുപത്രികളുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഡോക്ടറെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്.

3. കായോ, ബെലിസ്

ജീവിതച്ചെലവ്: 1225 ഡോളര്‍ ഒരു മാസം.

ബെലിസ് നഗരത്തില്‍ നിന്ന് ഇരുപതു മിനുറ്റ് വിമാനത്തിലോ മൂന്നുമണിക്കൂര്‍ ഡ്രൈവ് കൊണ്ടോ എത്താവുന്ന സ്ഥലമാണ് കായോ. ഇവിടെ വീടൊക്കെ വാങ്ങിയാല്‍ മഴക്കാടിനിടയില്‍ താമസിക്കാം. വഴിയൊക്കെ ഇടയ്ക്ക് വെട്ടിത്തെളിക്കണം എന്ന് മാത്രം. ഭൂമി വില താങ്ങാവുന്നതാണ്. എന്നാല്‍ ചെലവ് അല്‍പ്പം കൂടും. ചതുരശ്രഅടിക്ക് 1318 ഡോളര്‍.

വയോധികര്‍ക്ക് ബെലിസ് നഗരത്തിലെ കുറ്റകൃത്യനിരക്ക് അല്‍പ്പം കൂടുതലാണെന്ന് പറയാമെങ്കിലും കായോ അല്‍പ്പം ശ്രദ്ധിച്ചുജീവിക്കുന്നവര്‍ക്ക് സുരക്ഷിതമായ ഒരിടമാണ്. കായോ ഒരു ഒറ്റപ്പെട്ട ഇടമായതുകൊണ്ട് ചികിത്സാവശ്യങ്ങള്‍ക്ക് മെക്‌സിക്കോയിലൊ അമേരിക്കയിലോ പോകേണ്ടിവരും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പറ്റിയ ഒരിടമായി കായോയെ കാണാനാകില്ല.

4. ലാങ്‌ഡോക്ക്, ഫ്രാന്‍സ്

ജീവിതച്ചെലവ്: 1185 ഡോളര്‍ ഒരു മാസം.

ഫ്രാന്‍സിലും സ്ഥലം വാങ്ങുന്നതിന് പ്രത്യേകിച്ച് നിഷ്‌ക്കര്‍ഷകളോന്നുമില്ല. എന്നാല്‍ ഭൂമിയുടെ വില അല്‍പ്പം കൂടും ഇവിടെ. ചതുരശ്രമീറ്ററിന് 2357 ഡോളര്‍. എങ്കിലും ഫ്രഞ്ച് വൈനിന്റെ നാട്ടില്‍ വേണമെങ്കില്‍ ജീവിക്കാം. മാസം 650 ഡോളര്‍ വാടകയ്ക്ക് വാടകയ്ക്ക് ഒറ്റമുറി വീട് കിട്ടും. അത് നല്ലതാണ്. കാരണം ചുറ്റിനടക്കണമെങ്കില്‍ ഇവിടെ കാര്‍ വേണ്ടിവരും.

5. അബ്രുസോ, ഇറ്റലി

ജീവിതച്ചെലവ്: മാസം 1265 ഡോളര്‍

ഭക്ഷണപ്രേമികള്‍ക്ക് പറ്റിയ ഒരിടമാണ് അബ്രുസോ. അധികം ജനവാസമില്ലാത്ത ഇവിടെ വലിയൊരുകൂട്ടം ബ്രിട്ടീഷ് താമസക്കാരുണ്ട്. എന്നാല്‍ ഇവിടെ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വിവര്‍ത്തകനെയോ ഒരു ഭാഷാപുസ്തകമോ വേണ്ടിവരും. സഞ്ചരിക്കണമെങ്കില്‍ കാറും. എന്നാല്‍ ഇതൊക്കെ ചെലവിനുള്ളില്‍ നില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. റോമിലാണ് അടുത്ത അന്താരാഷ്ട്ര വിമാനത്താവളം. രണ്ടര മണിക്കൂര്‍ ദൂരെ. പ്രാദേശിക വിമാനത്താവളത്തില്‍ എത്താന്‍ ഒരു മണിക്കൂര്‍ ദൂരം. ആരോഗ്യപരിരക്ഷ മികച്ചതാണ്. എന്നാല്‍ അബ്രുസോയില്‍ ലഭിക്കുന്നത് ചുരുങ്ങിയ ചികിത്സയാണ്. ഒരു മണിക്കൂര്‍ ദൂരെ പേസ്‌കാരയിലും സല്‍മോനയിലും ആശുപത്രികളുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധയ്ക്ക് റോമില്‍ പോകേണ്ടിവരും. 

6. മേഡലിന്‍, കൊളംബിയ

ജീവിതച്ചെലവ്: മാസം 1295 ഡോളര്‍

മയക്കുമരുന്നുപയോഗത്തിനു ചീത്തപ്പേര്‍ കേട്ട മേഡലിന്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. ആളുകള്‍ വിരമിച്ച ശേഷം താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരിടമാണ് ഇവിടം. കുറ്റകൃത്യനിരക്ക് കുറഞ്ഞു. കൂടുതല്‍ കുടുംബങ്ങളുമുണ്ട്. നടക്കാവുന്ന വഴികള്‍, പാര്‍ക്കുകള്‍ എന്നിവയൊക്കെ രസകരമാണ്. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയും. ഏറ്റവും താങ്ങാവുന്ന റിയല്‍ എസ്റ്റേറ്റ്- 1110 ഡോളര്‍.

7. ഹ്വാ ഹിന്‍, തായ്‌ലണ്ട്

ജീവിതച്ചെലവ്: മാസം 975 ഡോളര്‍

ആയിരം ഡോളറില്‍ താഴെ ചെലവാക്കിയാല്‍ സുഖമായി ജീവിക്കാം. നാനൂറു ഡോളറിനു വാടകയ്ക്ക് വീടുകിട്ടും. ഗോള്‍ഫും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഉണ്ടെങ്കിലും പ്രധാന ആകര്‍ഷണം ബീച്ച് ആണ്. പല യൂറോപ്യന്‍ താമസക്കാരും ഇപ്പോള്‍ തന്നെ ഇവിടെയുണ്ട്. ആരോഗ്യ പരിരക്ഷയും താങ്ങാവുന്നതാണ്. ഇന്‍ഷ്വറന്‍സ് ഒഴിവാക്കി ആളുകള്‍ ചികിത്സയ്ക്ക് പണം മുടക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇവിടെ സേവ് ചെയ്യുന്നത് നല്ലൊരു തുകയാണ്. എന്നാല്‍ ആളുകള്‍ക്ക് പണത്തിലും കൂടുതല്‍ പ്രചോദനങ്ങള്‍ വേണം. ചിലര്‍ക്ക് കുടുംബത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതും ജീവിതസാഹചര്യങ്ങള്‍ മാറുന്നതും ഒരു പ്രശ്‌നമായി തോന്നാം. ആലോചിക്കുമ്പോള്‍ വിദേശവാസം ഒരു റൊമാന്റിക് സെക്‌സി ആശയമായി തോന്നാമെങ്കിലും സത്യത്തില്‍ അത് അത്ര എളുപ്പമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍