UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാള്‍; ദുരന്തമുഖത്ത് പുകയുന്ന അതിര്‍ത്തി രാഷ്ട്രീയവും ചില മറവികളും

Avatar

സിമോണ്‍ ഡെന്‍യര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു ഭൂകമ്പ ദുരന്തത്തിന് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് തന്നെ ഏറെ ശ്രമകരമാണെന്നിരിക്കെ, വാഗ്ദാനം ചെയ്ത തായ്‌വാന്റെ സഹായം നേപ്പാള്‍ നിരസിച്ചു.

ഇതേ സമയം അമേരിക്കയാകട്ടെ നേപ്പാളിലെ ജനങ്ങള്‍ക്കും ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്കും സഹായം അയച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലും മരണസംഖ്യ വളരെ കുറവാണ്. അതേസമയം ചൈനയുടെ ടിബറ്റന്‍ അതിര്‍ത്തി പ്രദേശത്ത് മരണപ്പെട്ടവരെ കുറിച്ച ആരും തന്നെ ഓര്‍ത്തില്ല എന്നതാണ് സത്യം. 

ചൈനയും മറ്റു രാജ്യങ്ങളും തമ്മില്‍ ഉള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ എല്ലാം ഈ ദുരന്തത്തെ വിലയിരുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യം . 

ഈ ദുരന്തം നേപ്പാളിനെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അസോസിയേറ്റഡ് പ്രസ്സിലെ റ്റോഡ് പിറ്റ്മാന്റെറ റിപ്പോര്‍ട്ട്നോക്കൂ. ‘ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയെ രക്ഷിക്കാന്‍ തീവ്ര പരിശ്രമത്തില്‍ ആണ് ഇവിടെയുള്ള രക്ഷാസേന. പക്ഷെ അതിനായി ആവശ്യമുള്ള ഉപകരണങ്ങള്‍ കൈവശം ഇല്ലാത്തതിനാല്‍ ആ പെണ്‍കുട്ടി പതിയെ മരണത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്നു.’ 

പക്ഷെ തായ്‌വാന്‍ വാഗ്ദാനം ചെയ്ത ഇരുപതംഗ സന്നദ്ധ സേനയെയും സ്‌നിഫര്‍ നായ്ക്കളെയും നേപ്പാള്‍ നിരസിച്ചു എന്നാണു മാധ്യമ വാര്‍ത്തകള്‍. 

നേപ്പാളിന് സഹായം വാഗ്ദാനം ചെയ്യുന്ന അയല്‍രാജ്യങ്ങളെ അവയുടെ ദൂരവും, നേരിട്ടുള്ള വിമാനസൗകര്യവും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്തു മുന്‍ഗണനകള്‍ തീരുമാനിക്കുന്നുണ്ടെന്നു വിദേശകാര്യ സഹമന്ത്രി ആണ്ട്രൂ കയോ പറഞ്ഞു. 

തന്റെ ശക്തരായ അയല്‍വാസിയും സുഹൃത്തും ആയ ചൈനയെ പിണക്കാതിരിക്കാനാണ് ആണ് നേപ്പാള്‍ ഇത് ചെയ്തത് എന്നാണ് നയതന്ത്രജ്ഞരുടെ വിശദീകരണം. 

‘തായ്‌വാന്റെ സഹായ വാഗ്ദാനം നിരസിക്കാനുള്ള നേപ്പാളിന്റെ തീരുമാനത്തെ ചൈന സ്വാധീനിച്ചു എന്ന് പറയാന്‍ സാധിക്കില്ല’ എന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗ്ഗാമിലെ ചൈന പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ ഗവേഷകന്‍ ആയ ജെ മിഷേല്‍ കോള്‍ പറയുന്നു.

“പക്ഷെ ചൈനയും നേപ്പാളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും, ചൈന നേപ്പാളില്‍ നടത്തിയിരിക്കുന്ന വമ്പിച്ച നിക്ഷേപവും കാരണം ചൈനയോട് നേപ്പാളിനുള്ള കൂറ് എത്ര ഗൗരവമേറിയതാണ് എന്ന് ചൈനയുടെ മുന്നില്‍ തെളിയിക്കണം എന്നൊക്കെ ചില നേപ്പാള്‍ ഉദ്യോഗസ്ഥര്‍ക്കെങ്കിലും തോന്നിയിരിക്കാം.” അദ്ദേഹം ഈമെയിലില്‍ എഴുതി. “സ്വയം അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കുക എന്ന നയതന്ത്രത്തിന്റെ ഭാഗമാണ് ഈ തീരുമാനം എന്നാണ് എനിക്ക് തോന്നുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

2008ത്തില്‍ ചൈനയിലെ ഷിയാചിനില്‍ നടന്ന ഒരു ഭൂകമ്പത്തെ തുടര്‍ന്ന് ചൈന തായ്‌വാന്റെ സഹായം സ്വീകരിച്ചിരുന്നു എന്നതാണ് ഇതിലെ വൈരുധ്യം. അതേപോലെ 2011ല്‍ ഹെയ്തിയില്‍ ഉണ്ടായ പ്രശ്‌നങ്ങളിലും തായ്‌വാന്റൈ ഇ130 വിമാനം ഏറെ ദൂരം സഞ്ചരിച്ചു ദുരന്തനിവാരണത്തിനു സഹായം ചെയ്തിരുന്നു. 

മുന്‍കാലങ്ങളില്‍ നടന്ന ചില കാര്യങ്ങളിലേക്ക് കോള്‍ ശ്രദ്ധ ക്ഷണിക്കുന്നു. 1999ല്‍ തായ്‌വാനില്‍ നടന്ന ഒരു ഭൂകമ്പ ദുരന്തത്തില്‍ അവിടെക്കുള്ള എല്ലാ സഹായങ്ങളും തങ്ങളിലൂടെ മാത്രം ആകണമെന്ന് ചൈനക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇതിനായി റഷ്യയില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകരുമായി വന്ന വിമാനത്തിനു ചൈനക്ക് മുകളിലൂടെ പറക്കാനുള്ള അനുമതിപോലും ചൈന നിഷേധിച്ചു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇന്ത്യന്‍ മാധ്യമങ്ങള്‍ മടങ്ങിപ്പോവുക; ‘ബിഗ് സ്‌റ്റോറി’ ബ്രേക്കിംഗ് മത്സരത്തിനെതിരെ നേപ്പാള്‍ ജനത
നേപ്പാള്‍ ദുരന്തമേഖലയില്‍ ഗൂഗിളും ഫേസ്ബുക്കും ചെയ്യുന്ന കാര്യങ്ങള്‍
എന്തുകൊണ്ട് എവറസ്റ്റ് കൊടുമുടി അടച്ചിടണം?
നേപ്പാള്‍ പകര്‍ച്ചവ്യാധികളുടെ ഭീതിയില്‍
ലോകം കനിയാതെ നേപ്പാളിന് എഴുന്നേല്‍ക്കാനാകില്ല
നേപ്പള്‍: നിലം പൊത്താതെ ശേഷിക്കുന്ന ചില പ്രതീക്ഷകള്‍

ഒരു ദശകത്തിനു ശേഷം ജപ്പാനില്‍ നടന്ന ദുരന്തത്തില്‍ സഹായം ചെയ്ത എല്ലാ രാജ്യങ്ങള്‍ക്കും നന്ദി പറയുന്ന കൂട്ടത്തില്‍ ഏറെ സഹയം ചെയ്ത തായവാന്റെ പേര് പരാമര്‍ശിക്കാന്‍ ജപ്പാന്‍ മറന്നു പോയിരുന്നു. 

‘സന്നദ്ധ പ്രവര്‍ത്തകരുടെ കാര്യത്തില്‍ വളരെ വലിയ സഹായം ചെയ്യാന്‍ തായ്‌വാനു സാധിക്കും. അവരെ അതിനു അനുവദിക്കാത്ത വിധം അതിര്‍ത്തി രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെ. കോള്‍ പറഞ്ഞു. ഇവിടെ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതോടൊപ്പം പലതും പഠിക്കാനും ഈ രാഷ്ട്രങ്ങള്‍ക്ക് സാധിക്കും. തായ്‌വാനിലേക്ക് മടങ്ങി ചെന്ന് അവിടെ ഒരു ദുരന്തത്തില്‍ എങ്ങിനെ ഇടപെടണം എന്ന് ഒരു ധാരണ രൂപീകരിക്കാന്‍ തായ്‌വാനെയും ഇത് സഹായിച്ചേനെ. പ്രവൃത്തി പരിചയത്തെ വെല്ലാന്‍ മറ്റൊന്നിനും ആകില്ല എന്നാണല്ലോ. 

നേപ്പാളില്‍ ഇപ്പോഴും കാണാതായ 21 തായ്‌വാന്‍ സ്വദേശികളെ കുറിച്ച് യാതൊരു വിവരമോ അന്വേഷണമോ നടക്കുന്നില്ല എന്ന് തായ്‌വാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  തായ്‌വാന്‍ സര്‍ക്കാര്‍ മൂന്നു ലക്ഷം ഡോളര്‍ സഹായധനം നല്‍കാം എന്ന് പറഞ്ഞിട്ടും അവസ്ഥ ഇതാണ്. 

അതെ പോലെ ചൈനയുടെയും തിബറ്റന്‍ അതിര്‍ത്തി പങ്കിടുന്ന റാസ്വവാ ജില്ലയുടെയും മുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിമാനം പറത്തുന്നത് ഉപേക്ഷിക്കാന്‍ നേപ്പാള്‍ ഇന്ത്യയോട് ആവിശ്യപ്പെട്ടിരുന്നു എന്ന് അന്നപൂര്‍ണ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയേറെ ആഴത്തില്‍ലാണ് അതിര്‍ത്തി രാഷ്രീയം രാഷ്ട്രങ്ങള്‍ക്കു മേല്‍ സ്വാധീനം ചെലുത്തുന്നതെന്നു സാരം. 

ചൈനാ അതിര്‍ത്തിയിലൂടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവില്‍ ചൈന സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. 

കാഠ്മണ്ഡുവിനുമേല്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇതേ കാരണം തന്നെ ആണ് ആവശ്യത്തിലധികം സഹായം ഇരു കൂട്ടരും നേപ്പാളിന് നല്‍കുവാന്‍ കാരണം എന്നും നിരീക്ഷണം വന്നിട്ടുണ്ട്. പക്ഷെ ഇത് മൂലം തങ്ങളുടെ രക്ഷാപ്രവര്‍ത്തന പദ്ധതിയെ ഏകോപിപ്പിക്കാന്‍ സാധിക്കാത്ത വിധം ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥ നേരിടുകയാണ് നേപ്പാള്‍. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതേ സമയം അമേരിക്കയില്‍ ആകട്ടെ, ഭൂകമ്പത്തില്‍ മരിച്ച ആളുകള്‍ക്ക് അനുശോചന സന്ദേശം അയക്കുന്നതിനിടെ സംഭവിച്ച ഒരു മറവിയെ ചൊല്ലി പല കഥകളും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏര്‍ണസ്റ്റ് നല്‍കിയ അനുശോചന സന്ദേശത്തില്‍ നേപ്പാളിലേയും ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മരണപ്പെട്ട ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു പക്ഷെ ടിബറ്റില്‍ മരണപ്പെട്ട 20 ആളുകളെ അദ്ദേഹം മറന്നു പോയി. ബംഗ്ലാദേശില്‍ ആകെ മരിച്ചത് രണ്ടുപേര്‍ മാത്രമാണ് എന്നത് അറിയുമ്പോള്‍ ആണ് ഈ ‘മറവിയെ’ ചൊല്ലി ചോദ്യങ്ങള്‍ ഉയരുന്നത്. 

സത്യത്തില്‍ ഏര്‍ണസ്റ്റ് ഈ മരണങ്ങള്‍ ഉള്‍െപ്പടുത്താന്‍ മറന്നു പോയതാണോ? അതോ അദ്ദേഹത്തിന് ആ മരണങ്ങളെ കുറിച്ച് അറിവില്ലായിരുന്നോ? അതോ തിബറ്റും ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിന്റെ ബാക്കിപത്രമാണോ ഈ മറവി? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍