UPDATES

ചരിത്രത്തില്‍ ഇന്ന്

1959 മാര്‍ച്ച് 09: ന്യൂയോര്‍ക്ക് ടോയ് ഫെയറില്‍ വച്ച് ആദ്യത്തെ ബാര്‍ബി പാവ പ്രദര്‍ശിപ്പിക്കപ്പെട്ടു

1959 മാര്‍ച്ച് ഒമ്പതിന്, ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന അമേരിക്കന്‍ ടോയ് ഫെയറില്‍ വച്ച് ആദ്യത്തെ ബാര്‍ബി പാവ പ്രദര്‍ശിപ്പിക്കപ്പെട്ടു. പതിനൊന്ന് ഇഞ്ച് പൊക്കവും, ഒഴുകുന്ന നീണ്ട മുടിയുമുള്ള ബാര്‍ബി പാവയായിരുന്നു അമേരിക്കയില്‍ ആദ്യമായി വന്‍കിട ഉല്‍പാദനം നടന്ന മുതിര്‍ന്നവരുടെ സിവശേഷതകളോടു കൂടിയ പാവ

1959 മാര്‍ച്ച് ഒമ്പതിന്, ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന അമേരിക്കന്‍ ടോയ് ഫെയറില്‍ വച്ച് ആദ്യത്തെ ബാര്‍ബി പാവ പ്രദര്‍ശിപ്പിക്കപ്പെട്ടു. പതിനൊന്ന് ഇഞ്ച് പൊക്കവും, ഒഴുകുന്ന നീണ്ട മുടിയുമുള്ള ബാര്‍ബി പാവയായിരുന്നു അമേരിക്കയില്‍ ആദ്യമായി വന്‍കിട ഉല്‍പാദനം നടന്ന മുതിര്‍ന്നവരുടെ സിവശേഷതകളോടു കൂടിയ പാവ. 1959-ന് ശേഷം, ഏകദേശം ബാര്‍ബി കുടുംബത്തിലെ 800 ദശലക്ഷം പാവകള്‍ നിര്‍മ്മിക്കപ്പെട്ടതായാണ് കണക്ക്. ബാര്‍ബി തര്‍ക്കമില്ലാത്ത വിധത്തില്‍ ഒരു ആഗോള ബിംബമായി മാറുകയും ചെയ്തു. 1945ല്‍ തന്റെ ഭര്‍ത്താവ് ഏലിയറ്റിനോടൊപ്പം മാറ്റല്‍ ഇന്‍കോര്‍പ്പറേഷന്‍ സ്ഥാപിച്ച റൂത്ത് ഹാന്‍ഡ്‌ലര്‍ ആയിരുന്നു ബാര്‍ബിയുടെ പിന്നിലെ സ്ത്രീ.

തന്റെ മകള്‍ ബാര്‍ബറ പേപ്പര്‍ പാവകളുമായി കളിക്കുകയും അവയ്ക്ക് മിക്കപ്പോഴും അവള്‍ മുതിര്‍ന്നവരുടെ രൂപം കൊടുക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ചതില്‍ നിന്നാണ് റൂത്തിന് ബാര്‍ബിയെ സൃഷ്ടിക്കാന്‍ പ്രചോദനമായത്. അക്കാലത്ത് മിക്ക പാവകള്‍ക്കും കുഞ്ഞുങ്ങളുടെ പ്രാതിനിധ്യമായിരുന്നു. ബാര്‍ബറയും അവളുടെ കൂട്ടുകാരും അവയെ മുതിര്‍ന്നവരും കൗമാരക്കാരുമായി സങ്കല്‍പിച്ചു. കോളേജ് വിദ്യാര്‍ത്ഥികളായും ആര്‍പ്പുവിളിക്കാരായും ജോലി ചെയ്യുന്ന മുതിര്‍ന്നവരായും അവര്‍ അവയെ സങ്കല്‍പിച്ചു. സാങ്കല്‍പിക കളികളിലൂടെ ഒരു സുരക്ഷിത അകലം പാലിച്ചുകൊണ്ട് ഭാവിയെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത് വളര്‍ച്ചയുടെ ഒരു പ്രധാനഭാഗമാണെന്ന് റൂത്ത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഒരു ഉല്‍പന്നത്തിന് വളരാനുള്ള സാധ്യത ഇതില്‍ നിന്നും തിരിച്ചറിഞ്ഞ റൂത്ത്, ആ സാധ്യതയെ ഒരു ത്രിമാന രൂപത്തിലുള്ള പാവയിലൂടെ ചൂഷണം ചെയ്യാന്‍ ഉറച്ചു. ‘ആ ചെറിയപെണ്‍കുട്ടിക്ക്, ആ പാവയ്ക്ക് അവള്‍ ആഗ്രഹിക്കുന്ന എന്തുമാകാം എന്നതായിരുന്നു ബാര്‍ബിയെ കുറിച്ചുള്ള എന്റെ തത്വശാസ്ത്രം. സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പിന് അവസരമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെയാണ് ബാര്‍ബി എപ്പോഴും പ്രതിനിധീകരിച്ചത്,’ എന്ന് റൂത്ത് പറഞ്ഞു. ബാര്‍ബിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് റൂത്ത് ഇങ്ങനെ മറുപടി നല്‍കി: ‘ഞാന്‍ ബാര്‍ബിയുടെ അമ്മയാണ്.’


ജര്‍മ്മന്‍ കോമിക് കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ലില്ലി എന്ന പാവയുടെ രൂപത്തിലാണ് ബാര്‍ബി പ്രത്യക്ഷപ്പെട്ടത്. ലില്ലിയുടെ അവകാശങ്ങള്‍ മാറ്റല്‍ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി സ്വന്തം രൂപം നിര്‍മ്മിക്കുകയും ചെയ്തു. 1955, കുട്ടികള്‍ക്കായി പരസ്യം സംപ്രേക്ഷണം ചെയ്യുന്ന ആദ്യ കമ്പനിയായി മാറ്റല്‍ മാറി. തങ്ങളുടെ പുതിയ പാവയെ പ്രചരിപ്പിക്കാന്‍ ഈ മാധ്യമത്തെ അവര്‍ ഉപയോഗിച്ചു. 1961ല്‍ ഉപഭോക്താക്കാളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് ബാര്‍ബിയുടെ ബോയ്ഫ്രണ്ടിനെ ഇറക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. പോയ വര്‍ഷങ്ങള്‍ക്കിടയില്‍, ബാര്‍ബി വലിയ വില്‍പ്പനയും അതുപോലെ തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. 1950കളിലെ പരമ്പരാഗത ലിംഗപങ്കാളിത്തത്തിന് ഒരു ബദല്‍ പ്രദാനം ചെയ്യാന്‍ ബാര്‍ബിക്ക് സാധിക്കുന്നു എന്ന് ഭൂരിപക്ഷം സ്ത്രീകളും കണ്ടതാണ് ഇതിന്റെ ഗുണവശം. വിമാന സ്റ്റുവാര്‍ഡസ്, ഡോക്ടര്‍, പൈലറ്റ്, ബഹിരാകാശ സഞ്ചാരി, ഒളിംമ്പിക് അത്‌ലറ്റ് എന്തിന് അമേരിക്കന്‍ തിരഞ്ഞെപ്പിലെ സ്ഥാനാര്‍ത്ഥിയുടെ രൂപത്തില്‍ വരെ ബാര്‍ബി പ്രത്യേക്ഷപ്പെട്ടു. എന്നാല്‍ ബാര്‍ബിയുടെ അവസാനിക്കാത്ത ഡിസൈനര്‍ ഔട്ട് ഫിറ്റുകളുടെയും കാറുകളുടെയും ‘സ്വപ്‌ന ഭവനങ്ങളുടെയും’ രൂപകങ്ങള്‍ കുട്ടികളില്‍ സുഖലോലുപരാവാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിമര്‍ശകര്‍ കരുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍