UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്; പകോക് യുദ്ധവും പിഎല്‍ഒ രൂപീകരണവും

Avatar

1945 ഫെബ്രുവരി 4
പകോക്ക് യുദ്ധവും ഇറവാടി നദി ഓപ്പറേഷനും

1945 ഫെബ്രുവരി 4നു പകോക്ക് യുദ്ധവും ഇറവാടി നദി ഓപ്പറേഷനും ആരംഭിച്ചു.ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയും ജാപ്പനീസ് ഇംപീരിയല്‍ ആര്‍മിയും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ധാരണയിലായ ചൈന-ബര്‍മ-ഇന്ത്യ സംയുക്ത സൈന്യം ജപ്പാന്‍ സൈന്യത്തിന് മേല്‍ വിജയം നേടി.അവസാനം യുദ്ധം റങ്കൂണ്‍ പിടിച്ചെടുക്കുന്നതു വരെയെത്തി.

1969 ഫെബ്രുവരി 4
പലസ്തീന്‍ ലിബെറേഷന്‍ ഓര്‍ഗനൈസേഷന്‍(PLO) രൂപീകൃതമായി

യാസിര്‍ അറാഫത്തിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ലിബെറേഷന്‍ ഓര്‍ഗനൈസേഷന്‍(PLO) 1969 ഫെബ്രുവരി 4നു രൂപീകൃതമായി.

പലസ്തീനിയന്‍ ജനതയുടെ ശബ്ദമായി പിഎല്‍ഒ യെ വളര്‍ത്തിയെടുക്കുന്നതില്‍ അറാഫത്ത് വളരെയധികം ത്യാഗം സഹിച്ചു. ഭീകരവാദം അവസാനിപ്പിക്കുന്നതിലും പുതിയ നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലും ഒരു വെല്ലുവിളിയായി അദ്ദേഹം ഈ പ്രസ്ഥാനത്തെ ഏറ്റെടുത്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍