UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹമോചനം ആഗ്രഹിക്കാത്തവര്‍ക്ക് വിവാഹം കഴിക്കാന്‍ പറ്റിയ പ്രായം ഏതാണ്? വൈകി വിവാഹം കഴിക്കുന്നവരില്‍ വിവാഹമോചന നിരക്ക് കൂടുതലെന്ന് പഠനം

Avatar

ക്രിസ്റ്റഫര്‍ ഇന്‍ഗ്രാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വൈകി വിവാഹിതരാകുന്നവര്‍ പിരിയാനുള്ള സാധ്യത കുറവാണെന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ഉത്താ(Utha) സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ നിക്കോളാസ് എച്ച് വോള്‍ഫിംഗറിന്റെ പഠനപ്രകാരം വൈകി വിവാഹിതരാകുന്നതിലും വിവാഹമോചനം എന്ന പ്രശ്‌നം ഉണ്ടാകുന്നുണ്ട്.

ഇരുപതുകളുടെ അവസാനപ്രായത്തില്‍ നടക്കുന്ന വിവാഹങ്ങളില്‍ വിവാഹമോചന നിരക്ക് കുറയുന്നുണ്ടെങ്കിലും മുപ്പതുകളുടെ ആദ്യത്തില്‍ വിവാഹിതരാകുമ്പോള്‍ വീണ്ടും വിവാഹമോചന കണക്ക് കൂടുന്നുണ്ട്. വുള്‍ഫിന്‍ഗര്‍ പറയുന്നത് ഇങ്ങനെ: ‘മുപ്പതുകളുടെ ആദ്യം വിവാഹിതരാകുന്നവര്‍ ഇരുപതുകളുടെ അവസാനം വിവാഹിതരാകുന്നവരെക്കാള്‍ കൂടുതല്‍ വിവാഹമോചിതരാകുന്നു.’ നാഷണല്‍ സര്‍വേ ഓഫ് ഫാമിലി ഗ്രോത്തിന്റെ കണക്കുകള്‍ പഠിച്ചാണ് ഈ ചാര്‍ട്ട് ഇദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. 

പ്രായം കുറഞ്ഞ് വിവാഹിതരാകുന്നവരിലെ വിവാഹമോചന തോത് കൂടുന്നത് നമുക്ക് വീണ്ടും മനസിലാക്കാം, കൗമാരപ്രായത്തിലും ഇരുപതുകളുടെ തുടക്കത്തിലുമൊക്കെ നിങ്ങള്‍ ആരാണെന്നും ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്ക് എന്തുവേണമെന്നും ഒക്കെ നിങ്ങള്‍ തന്നെ തിരിച്ചറിയുന്നതേയുള്ളൂ. പത്തൊമ്പതാംവയസില്‍ ഏറ്റവും മികച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നയാള്‍ മുപ്പതുവയസില്‍ അങ്ങനെയാകണമെന്നില്ല. 

പക്ഷെ മുതിര്‍ന്ന ദമ്പതികളോ? നിങ്ങള്‍ വിവാഹം കഴിക്കാന്‍ നാല്‍പ്പതുവയസ് വരെ കാത്തിരുന്നുവെന്ന് കരുതുക ജീവിതത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് നല്ല ബോധ്യമായിട്ടുണ്ടാകുമല്ലോ, അതനുസരിച്ചാണെങ്കില്‍ വിവാഹമോചന തോത് കുറയുകയല്ലേ വേണ്ടത്? വുള്‍ഫിംഗര്‍ കരുതുന്നത് ഇവിടെ ഒരു സെലക്ഷന്‍ ഇഫക്റ്റ് നടക്കുന്നുണ്ട് എന്നാണ്. കൂടുതല്‍ കാലം വിവാഹം കഴിക്കാതെ കാത്തിരിക്കുന്നവരില്‍ കൂടുതല്‍ ആളുകളും ഒരുപക്ഷെ വിവാഹജീവിതത്തോട് പൊരുത്തപ്പെടുന്ന തരം ആളുകളായിരിക്കില്ല എന്നത് ഒരു കാരണമാകാം. ‘ഒരുപക്ഷെ വൈകി വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ക്ക് യോജിച്ച ഇണയായി ലഭിക്കുന്നവര്‍ പലരും വൈവാഹികജീവിതത്തോട് ചേരാത്ത തരം ആളുകളുടെ ഒരു കൂട്ടത്തില്‍ നിന്നുള്ളവരാകാം’, വുള്‍ഫിംഗര്‍ എഴുതുന്നു. 

കണക്കുകള്‍ പ്രകാരമുള്ള റിസ്‌ക്കിനെപ്പറ്റി മാത്രമാണ് നാം സംസാരിക്കുന്നത് എന്നോര്‍ക്കണം. വിവാഹം കഴിക്കാന്‍ നാല്‍പ്പതുവയസ് വരെ കാത്തിരുന്നതുകൊണ്ടു നിങ്ങളുടെ ബന്ധം തകരണമെന്നോന്നുമില്ല. ഡിവോഴ്‌സ് കണക്കുകള്‍ പ്രകാരം വുള്‍ഫിംഗര്‍ പറയുന്നത് മുപ്പത്തഞ്ചുവയസില്‍ വിവാഹിതരായവര്‍ പത്തൊമ്പതുശതമാനം വിവാഹമോചിതരായപ്പോള്‍ ഇരുപതിനും ഇരുപത്തിനാലിനുമിടയില്‍ വിവാഹിതരായവര്‍ ഇരുപതുശതമാനം വിവാഹമോചിതരാകുന്നുവെന്നും ഇരുപതുവയസിനു മുന്‍പ് വിവാഹിതരായവര്‍ മുപ്പത്തിരണ്ടുശതമാനം വിവാഹമോചിതരാകുന്നുവെന്നുമാണ്. 

എണ്‍പതുകള്‍ മുതല്‍ ഇപ്പോഴും മുപ്പതുവയസുകാരുടെ വിവാഹമാണ് ഡിവോഴ്‌സ് തോതിന്റെ കാര്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നത് എന്നും പഠനം സൂചിപ്പിക്കുന്നു. 

എന്നാല്‍ വുള്‍ഫിംഗര്‍ പറയുന്ന പ്രധാന കാര്യം ‘മുപ്പതുകളില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ഇരുപതുകളുടെ അവസാനത്തില്‍ വിവാഹിതരാകുന്നവരെക്കാള്‍ വിവാഹമോചന തോത് കൂടുതലാണെന്നതാണ്. ഇതൊരു പുതിയ നിരീക്ഷണമാണ്. വിവാഹഭൂപടത്തില്‍ ഇതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്നറിയണമെങ്കില്‍ ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്റ്റഫര്‍ ഇന്‍ഗ്രാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വൈകി വിവാഹിതരാകുന്നവര്‍ പിരിയാനുള്ള സാധ്യത കുറവാണെന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ഉത്താ(Utha) സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ നിക്കോളാസ് എച്ച് വുള്‍ഫിംഗറിന്റെ പഠനപ്രകാരം വൈകി വിവാഹിതരാകുന്നതിലും വിവാഹമോചനം എന്ന പ്രശ്‌നം ഉണ്ടാകുന്നുണ്ട്.

ഇരുപതുകളുടെ അവസാനപ്രായത്തില്‍ നടക്കുന്ന വിവാഹങ്ങളില്‍ വിവാഹമോചന നിരക്ക് കുറയുന്നുണ്ടെങ്കിലും മുപ്പതുകളുടെ ആദ്യത്തില്‍ വിവാഹിതരാകുമ്പോള്‍ വീണ്ടും വിവാഹമോചന കണക്ക് കൂടുന്നുണ്ട്. വുള്‍ഫിംഗര്‍ പറയുന്നത് ഇങ്ങനെ: ‘മുപ്പതുകളുടെ ആദ്യം വിവാഹിതരാകുന്നവര്‍ ഇരുപതുകളുടെ അവസാനം വിവാഹിതരാകുന്നവരെക്കാള്‍ കൂടുതല്‍ വിവാഹമോചിതരാകുന്നു.’ നാഷണല്‍ സര്‍വേ ഓഫ് ഫാമിലി ഗ്രോത്തിന്റെ കണക്കുകള്‍ പഠിച്ചാണ് ഈ ചാര്‍ട്ട് ഇദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. 

പ്രായം കുറഞ്ഞ് വിവാഹിതരാകുന്നവരിലെ വിവാഹമോചന തോത് കൂടുന്നത് നമുക്ക് വീണ്ടും മനസിലാക്കാം, കൗമാരപ്രായത്തിലും ഇരുപതുകളുടെ തുടക്കത്തിലുമൊക്കെ നിങ്ങള്‍ ആരാണെന്നും ജീവിതത്തില്‍ നിന്ന് നിങ്ങള്‍ക്ക് എന്തുവേണമെന്നും ഒക്കെ നിങ്ങള്‍ തന്നെ തിരിച്ചറിയുന്നതേയുള്ളൂ. പത്തൊമ്പതാംവയസില്‍ ഏറ്റവും മികച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നയാള്‍ മുപ്പതുവയസില്‍ അങ്ങനെയാകണമെന്നില്ല. 

പക്ഷെ മുതിര്‍ന്ന ദമ്പതികളോ? നിങ്ങള്‍ വിവാഹം കഴിക്കാന്‍ നാല്‍പ്പതുവയസ് വരെ കാത്തിരുന്നുവെന്ന് കരുതുക ജീവിതത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് നല്ല ബോധ്യമായിട്ടുണ്ടാകുമല്ലോ, അതനുസരിച്ചാണെങ്കില്‍ വിവാഹമോചന തോത് കുറയുകയല്ലേ വേണ്ടത്? വുള്‍ഫിംഗര്‍ കരുതുന്നത് ഇവിടെ ഒരു സെലക്ഷന്‍ ഇഫക്റ്റ് നടക്കുന്നുണ്ട് എന്നാണ്. കൂടുതല്‍ കാലം വിവാഹം കഴിക്കാതെ കാത്തിരിക്കുന്നവരില്‍ കൂടുതല്‍ ആളുകളും ഒരുപക്ഷെ വിവാഹജീവിതത്തോട് പൊരുത്തപ്പെടുന്ന തരം ആളുകളായിരിക്കില്ല എന്നത് ഒരു കാരണമാകാം. ‘ഒരുപക്ഷെ വൈകി വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ക്ക് യോജിച്ച ഇണയായി ലഭിക്കുന്നവര്‍ പലരും വൈവാഹികജീവിതത്തോട് ചേരാത്ത തരം ആളുകളുടെ ഒരു കൂട്ടത്തില്‍ നിന്നുള്ളവരാകാം’, വുള്‍ഫിംഗര്‍ എഴുതുന്നു. 

കണക്കുകള്‍ പ്രകാരമുള്ള റിസ്‌ക്കിനെപ്പറ്റി മാത്രമാണ് നാം സംസാരിക്കുന്നത് എന്നോര്‍ക്കണം. വിവാഹം കഴിക്കാന്‍ നാല്‍പ്പതുവയസ് വരെ കാത്തിരുന്നതുകൊണ്ടു നിങ്ങളുടെ ബന്ധം തകരണമെന്നോന്നുമില്ല. ഡിവോഴ്‌സ് കണക്കുകള്‍ പ്രകാരം വുള്‍ഫിംഗര്‍ പറയുന്നത് മുപ്പത്തഞ്ചുവയസില്‍ വിവാഹിതരായവര്‍ പത്തൊമ്പതുശതമാനം വിവാഹമോചിതരായപ്പോള്‍ ഇരുപതിനും ഇരുപത്തിനാലിനുമിടയില്‍ വിവാഹിതരായവര്‍ ഇരുപതുശതമാനം വിവാഹമോചിതരാകുന്നുവെന്നും ഇരുപതുവയസിനു മുന്‍പ് വിവാഹിതരായവര്‍ മുപ്പത്തിരണ്ടുശതമാനം വിവാഹമോചിതരാകുന്നുവെന്നുമാണ്. 

എണ്‍പതുകള്‍ മുതല്‍ ഇപ്പോഴും മുപ്പതുവയസുകാരുടെ വിവാഹമാണ് ഡിവോഴ്‌സ് തോതിന്റെ കാര്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നത് എന്നും പഠനം സൂചിപ്പിക്കുന്നു. 

എന്നാല്‍ വുള്‍ഫിംഗര്‍ പറയുന്ന പ്രധാന കാര്യം ‘മുപ്പതുകളില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ഇരുപതുകളുടെ അവസാനത്തില്‍ വിവാഹിതരാകുന്നവരെക്കാള്‍ വിവാഹമോചന തോത് കൂടുതലാണെന്നതാണ്. ഇതൊരു പുതിയ നിരീക്ഷണമാണ്. വിവാഹഭൂപടത്തില്‍ ഇതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്നറിയണമെങ്കില്‍ ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍