UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങളുടെ സി വി തയ്യാറാക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഫോണ്ടുകളേതൊക്കെ?

Avatar

നതാലിയ കിറ്റ്‌റോഫ്
(ബ്ലൂംബര്‍ഗ് ന്യൂസ്)

നിങ്ങളുടെ സ്വത്വത്തെ മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്ന ഒരു കടലാസുകഷണമാണ് നിങ്ങളുടെ റെസ്യൂമെ. തങ്ങളുടെ സവിശേഷതകളെ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചില ഇടങ്ങളിലൊന്നാണ് അത്. എന്നാല്‍ തെരഞ്ഞെടുക്കുന്ന ഫോണ്ടുകള്‍ പലപ്പോഴും പിശകാറുണ്ടെന്ന് ഫോണ്ട് വിദഗ്ധര്‍. ഒരു സിവിയെ ഏറ്റവും ക്ലാസിയാക്കുന്നത് ഏത് ഫോണ്ട്, ഒരു തൊഴില്‍ദാതാവ് കാണാനേ പാടില്ലാത്ത ഫോണ്ട് ഏതാണ്, ഇമോജികള്‍ സിവിയില്‍ ഉപയോഗിക്കാമോ എന്നൊക്കെ മൂന്നു ഫോണ്ട് വിദഗ്ധര്‍ വിശദീകരിക്കുന്നു. 

എല്ലാ പ്രൊഫഷണലുകളും ഒരേ സ്വരത്തില്‍ അംഗീകരിക്കുന്ന ഒരു ഫോണ്ട് ഞങ്ങള്‍ കണ്ടെത്തി: ഹെല്‍വെക്റ്റിക. 

‘ഹെല്‍വെക്റ്റിക ഒരു അനാവശ്യബഹളവുമില്ലാത്ത ഫോണ്ട് ആണ്, അതിനു ഒരു വശത്തേയ്ക്കും ചായ് വില്ല. അത് പ്രൊഫഷണലാണ്, ലളിതമാണ്, സത്യസന്ധമാണ്’, ബ്രിയാന്‍ ഹോഫ് ഡിസൈന്‍ തലവനായ ബ്രിയാന്‍ ഹോഫ് പറയുന്നു. ‘ഹെല്‍വെക്റ്റിക സുരക്ഷിതമാണ്, അത്‌കൊണ്ടാവും അത് ബിസിനസ് യുക്തമാകുന്നതും.’

ടൈംസ് ന്യൂറോമനിലേത് പോലെയുള്ള അലങ്കാരങ്ങളില്ലാത്ത ഹെല്‍വെക്റ്റിക്കയ്ക്ക് സമാനമായ പല സാന്‍സ്‌സെരിഫ് ഫോണ്ടുകളുമുണ്ട്. ചീപ്പായ ഫോണ്ടുകള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. ‘ഞാന്‍ ആണെങ്കില്‍ ഹെല്‍വെക്റ്റിക്കയാണ് ഉപയോഗിക്കുക, അത് സുന്ദരമാണ്,’ കോളിന്‍സ് എന്ന ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയിലെ മാറ്റ് ലക്ക്‌ഹെര്‍സ്റ്റ് പറയുന്നു. ‘ഹെല്‍വെക്റ്റിക പോലെ ഹെല്‍വെക്റ്റിക മാത്രം’. 

നിങ്ങള്‍ ഒരു ഡിസൈന്‍ ജോലിക്കല്ല അപെക്ഷിക്കുന്നതെങ്കില്‍ ഹ്യൂമന്‍ റിസോര്‍സുകാര്‍ നിങ്ങളുടെ വ്യത്യസ്തഫോണ്ട് ശ്രദ്ധിക്കില്ല. എന്നാല്‍ നിങ്ങളെ ആരും മോശമായി കരുതുകയുമില്ല. 

നിങ്ങള്‍ ഒരു ഫോണ്ട് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രോക്‌സിമ നോവ വാങ്ങുക. അതിനെ ഹോഫ് വിളിക്കുന്നത് ഹെല്‍വെക്റ്റിക്കയുടെ പാവം കസിന്‍ എന്നാണ്. 

‘അതിനൊരു സോഫ്റ്റ് ഫീലാണ്. ഹെല്‍വെക്റ്റിക്ക കുറച്ചു ദൃഢമാണ്. പ്രോക്‌സിമ നോവയ്ക്ക് അല്‍പ്പം കൂടി ഉരുണ്ട സ്വഭാവമാണ് ഉള്ളത്.’ ഹോഫ് പറയുന്നു. ‘പ്രോസ്‌കിമ നോവ ഇഷ്ടപ്പെടാത്ത ഒരു ക്ലയന്റ് പോലും എനിക്കുണ്ടായിട്ടില്ല.’ ഹോഫ് പറയുന്നു. അത്തരം പോപ്പുലാരിറ്റി അത്ര വിലകുറഞ്ഞുമല്ല ലഭിക്കുന്നത്: ഫോണ്ടിന്റെ ഒരു ശൈലിക്ക് മാത്രം മുപ്പതുഡോളര്‍ വിലയുണ്ട്. 144 തരം പ്രോക്‌സിമ നോവ ഫോണ്ടുകള്‍ക്ക് 734 ഡോളര്‍ വിലയുണ്ട്. 

നിങ്ങള്‍ പരിചയസമ്പന്നരാണെങ്കില്‍ ഗാരമോണ്ട് ഉപയോഗിക്കാം, നിങ്ങളുടെ പ്രവര്‍ത്തനപരിചയത്തിന്റെ നീണ്ട നിര ഒറ്റപ്പേജില്‍ ഒതുക്കാനാകും. ‘ഗാരമോണ്ട് വായിക്കാന്‍ എളുപ്പമാണ്, കണ്ണിന് ആയാസമില്ല’, ലക്ക്‌ഹെര്‍സ്റ്റ് പറയുന്നു. ‘ഗാരമോണ്ട് ഉപയോഗിച്ചാല്‍ കണ്ണിനെ എവിടെ എത്തണമോ അവിടെ എത്തിക്കാനാകും.’ 

ക്ലാസിക്ക് ടൈംസ് ന്യൂറോമനെപ്പറ്റി ചില എതിര്‍പ്പുകളുണ്ട്. ‘എനിക്ക് ടൈംസ് ന്യൂറോമനോട് പ്രശ്‌നമൊന്നുമില്ല’, മാര്‍ട്ടിന ഫ്‌ലോര്‍ എന്ന ജര്‍മ്മന്‍ ഡിസൈനര്‍ പറയുന്നു. സാഹസികമല്ല ആ ഫോണ്ട് എന്നൊരു ആരോപണമുണ്ട്, പക്ഷെ അത് ഫോണ്ടിന്റെ കുറ്റമല്ല. ‘അത് കാലങ്ങളായുള്ള ഒരു സിസ്റ്റം ഫോണ്ട് ആണ്. അതിനെ ഒരുപാട് ഉപയോഗവും ദുരുപയോഗവും ചെയ്തുകഴിഞ്ഞു.’ 

എന്നാല്‍ ഈ പഴയ വിശ്വസ്ത ഫോണ്ട് ഉപയോഗിച്ചാലും നിങ്ങള്‍ നിങ്ങളുടെ ഭാവി ബോസിനോട് ചിലത് പറയാതെ പറയും. ‘നിങ്ങള്‍ ഒരു ഫോണ്ട് തെരഞ്ഞെടുക്കുന്നതില്‍ തീരെ ശ്രദ്ധിച്ചില്ല എന്നാണു അത് പറയുക. സ്വെറ്റ്പാന്റ്‌സ് ഇടുന്നത് പോലെയാണത്.’ 

കുറച്ചുകൂടിയ ഒരു ഫോണ്ടാണ് വേണ്ടതെങ്കില്‍ ഡിയോട്ട് പരീക്ഷിക്കുക. ‘അതിനു നല്ല ഉയരമാണ്, കുറച്ചു ഫാന്‍സിയാണ്, സ്ത്രീത്വമുള്ള ഫോണ്ടാണ്.’, ലക്ക്‌ഹേര്‍സ്റ്റ് പറയുന്നു. ഒരു ഫാഷന്‍ ജോലിക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ അത് നല്ലതാണ്, പക്ഷെ മറ്റൊന്നിനും പറ്റില്ല. ‘ജോലിയുടെ ഇന്റര്‍വ്യൂവിന് കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങിയാല്‍ എങ്ങനെയിരിക്കും? അതാണ് ഈ ഫോണ്ട്’ 

പൂ വിടരുന്നതുപോലെയൊക്കെയുള്ള സാപ്പ്ഫിനോ ഫോണ്ട് ഉപയോഗിക്കരുത്. ‘അത് വളരെ മൃദുലമാണ്… അത് നിങ്ങള്‍ക്ക് ഒരു കല്യാണക്കുറിയില്‍ വേണമെങ്കില്‍ ചേര്‍ക്കാം.’ ലക്ക്‌ഹെര്‍സ്റ്റ് പറയുന്നു. 

‘സാപ്പ്ഫിനോ പോലെയുള്ള ഒരു ഫോണ്ടും സിവിയില്‍ ചേര്‍ക്കരുത്’, ഫ്ലോര്‍ പറയുന്നു. ‘കൂട്ടക്ഷരക്കുടുംബത്തിലെ ഫോണ്ടുകള്‍ ഒന്നും റെസ്യൂമെയ്ക്ക് ചേരില്ല.’, അവര്‍ പറയുന്നു. അവ വായിക്കാന്‍ ബുദ്ധിമുട്ടാണ്, ഒരു തലക്കെട്ടില്‍ കൂടുതലുള്ള ഒന്നിനും വേണ്ടി ഡിസൈന്‍ ചെയ്തതല്ല അതൊന്നും.

‘നിങ്ങള്‍ക്ക് ടൈപ്‌റൈറ്റര്‍ ഇല്ലെങ്കില്‍ അതുള്ളതായി അഭിനയിച്ച് ആ ഫോണ്ട് ഉപയോഗിക്കരുത്.’ ലക്ക്‌ഹെര്‍സ്റ്റ് പറയുന്നു. ‘കമ്പ്യൂട്ടര്‍ കൊണ്ട് കയ്യെഴുത്ത് ഫോണ്ടുകള്‍ ചെയ്യരുത്. നിങ്ങള്‍ കമ്പ്യൂട്ടറും കയ്യും നന്നായി അപ്പോള്‍ ഉപയോഗിക്കുന്നില്ല’ (നാശം, കൊറിയര്‍ ഉപയോഗിക്കരുത് അല്ലെ? ) .

ഇത് ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെങ്കിലും കോമിക്ക് സാന്‍സ് ഒരിക്കലും ഉപയോഗിക്കുകയേ ചെയ്യരുത്. ഒരു ബിസിനസ് മാസികയുടെ ഇന്‍വെസ്റ്റ്‌മെന്റ് ലക്കത്തില്‍ വേണമെങ്കില്‍ ഇത് ഉപയോഗിക്കാം. വേണ്ട, കോമിക്ക് സാന്‍സിന്റെ നേരെ നോക്കുക പോലും ചെയ്യരുത്. നിങ്ങള്‍ ഒരു കോമാളിക്കോളെജില്‍ അപേക്ഷിക്കുകയല്ലെങ്കില്‍ അത് റെസ്യൂമെയില്‍ ചേര്‍ക്കരുത്, ഹോഫ് പറയുന്നു. അതേ രീതിയിലുള്ള തോന്നല്‍ ഉണ്ടാക്കാവുന്ന പല രസകരമായ ഫോണ്ടുകളും ഉണ്ട്. കോമിക്ക് സാന്‍സ് ഒരിക്കലും ഉപയോഗിക്കുകയേ ചെയ്യരുത്. ഹോഫ് അത് അല്‍പ്പം ലളിതമായി പറയുന്നതാണ്. ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക. കോമിക്ക് സാന്‍സിനെ നോക്കരുത്. അതിനെ വിട്ടുകളയുക. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റെസ്യൂമെയില്‍ ഇമോജി ചേര്‍ക്കാമോ? കൂപ്പുകൈയോ കണ്ണിന്റെ സ്ഥാനത്ത് ഹൃദയമുള്ള പൂച്ചയോ സ്വര്‍ണ്ണ ടൈ കെട്ടിയ ഷര്‍ട്ടോ ഒക്കെ? ‘അതൊരു മികച്ച ആശയമാണ്. ഒരുപാട് ഇമോജികള്‍ ചേര്‍ക്കുക ഏറ്റവുമടിയില്‍. കുറച്ചു ചിക്കന്‍ കഷണങ്ങളൊക്കെ. അവര്‍ക്കത് ഇഷ്ടമാകും’, ലക്ക്‌ഹെര്‍സ്റ്റ് പറയുന്നു. ‘ഒരു ഇമോജി നിങ്ങളുടെ ലോഗോ പോലെയാവും. നിങ്ങള്‍ നിങ്ങളുടെ ലോഗോ ഇമോജി എല്ലായിടത്തും ചേര്‍ക്കുന്നയാളാണ് എന്നവര്‍ അറിയുന്നത് നല്ലതാണ്.’ 

ചിലപ്പോള്‍ നല്ലതായിരിക്കും, ചിലപ്പോള്‍ മാത്രം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍