UPDATES

എഡിറ്റര്‍

‘നോട്ട് നിരോധിച്ചു, ഞാന്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു’: നോട്ട് വിഷയത്തില്‍ തരംഗമായി ഭോജ്പുരി ഗാനങ്ങള്‍

Avatar

ഭോജ്പുരി സംഗീത ലോകം അറിയപ്പെടുന്നത് ആ സംഗീതത്തിലെ അസംബന്ധമായ വരികളും ആഭാസ രംഗങ്ങളുമടങ്ങിയ വീഡിയോയുകൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ ഭോജ്പുരി സംഗീത ലോകം ശ്രദ്ധിക്കപ്പെടുന്നത് അവര്‍ കൈകാര്യം ചെയ്ത പുതിയ വിഷയം കൊണ്ടാണ്. അത് വെറെ ഒന്നുമല്ല ഈ നോട്ടു നിരോധനം തന്നെയാണ് ഇപ്പോഴത്തെ അവരുടെ ഏറ്റവും ട്രെന്‍ഡിംഗായിട്ടുള്ള വിഷയം.

ഈ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഭോജ്പുരി സംഗീത ലോകം സാമൂഹികമാധ്യമങ്ങളിലും യുവാകളുടെ ഇടയിലും തരംഗമാവുകയാണ്. ചില ഭോജ്പുരി സംഗീതത്തില്‍ വരി നില്‍ക്കുന്നവരുടെ എല്ലാ ഭാവങ്ങളും വളരെ വൈകാരികമായി എഴുതി ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാരിനെ ശപിക്കുന്നതും, തങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളുമൊക്കെ ആ വരികളില്‍ കാണാന്‍ കഴിയുന്നുണ്ട്.

എന്നാല്‍ മറ്റു ചില പാട്ടുകളിലെ വരികളില്‍ കള്ളപ്പണത്തിനെതിരെ ധീരമായ നിലപാടെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വീരാരധനയാണ് തെളിഞ്ഞ് നില്‍ക്കുന്നത്. ഏതായാലും നോട്ട് നിരോധനം കാരണം ഭോജ്പുരി സംഗീത വിപണി കൂടുതല്‍ ചലനാത്മകമായി. വളരെ സര്‍ഗാത്മകത തുളുമ്പുന്നതും എന്നാല്‍ ജനങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ വരികളാണ് ഭോജ്പുരി സംഗീതത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത്.

നോട്ട് നിരോധിച്ചു. എന്റെ ഹൃദയം ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു‘ എന്ന് പാടി നിധി ഉപാദ്ധ്യാ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരകണക്കിന് ആളുകളാണ് അതിന് പിന്നാലെ പോയത്. തൊട്ടു പുറകെ സക്കാള്‍ ബാലാമു എന്ന ഗായകന്‍ പാടിയത് ഇങ്ങനെയാണ്- ‘ജുഗ് ജുഗ് മോദിജി ജയിക്കട്ടെ’ (കള്ളപ്പണത്തിനെതിരെ)

കൂടുതല്‍ വായനയ്ക്ക്- https://goo.gl/4iMTNn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍