UPDATES

ചരിത്രത്തില്‍ ഇന്ന്

1900 ഫെബ്രുവരി 27: ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു

1900-ത്തിലാണ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചത്; ഒരു പുതിയ നൂറ്റാണ്ടിന് ഒരു പുതിയ പാര്‍ട്ടി. എല്ലാവരുടെ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന തരത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികളുടെയും ട്രേഡ് യൂണിയന്‍ നേതാക്കളുടെയും സോഷ്യലിസ്റ്റുകളുടെയും വളരെ വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിരുന്നു ആ പാര്‍ട്ടിയുടെ രൂപീകരണം

1900-ത്തിലാണ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചത്; ഒരു പുതിയ നൂറ്റാണ്ടിന് ഒരു പുതിയ പാര്‍ട്ടി. എല്ലാവരുടെ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന തരത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികളുടെയും ട്രേഡ് യൂണിയന്‍ നേതാക്കളുടെയും സോഷ്യലിസ്റ്റുകളുടെയും വളരെ വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിരുന്നു ആ പാര്‍ട്ടിയുടെ രൂപീകരണം. ടോറികളുടെ അവഗണിയ്ക്കുകയും ലിബറലുകളില്‍ പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്, 1900-ഫെബ്രുവരിയില്‍ ലണ്ടന്‍ മെമ്മോറിയല്‍ ഹാളില്‍ തൊഴിലാളി പ്രാതിനിധ്യത്തെ കുറിച്ച് നടന്ന കോണ്‍ഫറന്‍സില്‍ വച്ച് മാറ്റങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തുന്നതിന് ഒന്നിച്ചു നില്‍ക്കാന്‍ വിവിധ താല്‍പര്യങ്ങളുടെ ഒരു സംഖ്യ തീരുമാനിച്ചു. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് പുതിയ രാഷ്ട്രീയ സംവിധാനം വര്‍ഷങ്ങളോളം പോരാടേണ്ടി വന്നു. 1900 ഫെബ്രുവരിയില്‍ ചേര്‍ന്ന കോണ്‍ഫറന്‍സിന് ഉചിതമായ ഒരു ‘പാര്‍ട്ടി’ രൂപീകരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പകരം, തൊഴിലാളി പ്രതിനിധി കമ്മിറ്റി എന്ന് പേരിട്ട് വിളിച്ചിരുന്ന പുതിയ സംഖ്യത്തില്‍ അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. പകരം അതിനോട് അനുബന്ധമായിട്ടുള്ള സംഘടനകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ പ്രസ്ഥാനത്തിന് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല.

1906-14 കാലത്തെ ലിബറല്‍ സര്‍ക്കാരുകളുമായി അടുത്ത് പ്രവര്‍ത്തിക്കാനും അവരുടെ ഭൂരിപക്ഷത്തിന്റെ സഹായത്തോടെ 1906-ലെ വാണീജ്യ തര്‍ക്ക ചട്ടവും 1911-ലെ എം പിമാരുടെ വേതന പരിഷ്‌കരണവും പോലുള്ള തൊഴിലാളി ക്ഷേമ നടപടികള്‍ നടപ്പിലാക്കാനും പുതിയ സംഖ്യത്തിന് സാധിച്ചിരുന്നു എന്നത് മറ്റൊരു കാര്യം. എന്നാല്‍, പാര്‍ലമെന്റിലെ ലേബര്‍ സഖ്യം ലിബറലുകളുടെ ‘കാരുണ്യത്തില്‍ തൂങ്ങി നിന്നപ്പോള്‍,’ രാജ്യത്തെ ലേബര്‍ സംഖ്യം അതിവേഗം വളരുകയായിരുന്നു. സംഖ്യത്തില്‍ അംഗങ്ങളായ കക്ഷികളുടെ എണ്ണം 1906-ലെ 73-ല്‍ നിന്നും 1914-ലെ 179- ആയി വര്‍ദ്ധിക്കുകയും തൊടടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താനുള്ള ഒരുക്കത്തിലുമായിരുന്നു ലേബര്‍ സഖ്യം. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടു. 1916-ല്‍ ലിബറല്‍ പാര്‍ട്ടി പിളര്‍ന്നതോടെ അധികാരത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു ശക്തിയായി ലേബര്‍ പാര്‍ട്ടി മാറി. 1924-ല്‍ ആണഅ അധികാരത്തിന്റെ യഥാര്‍ത്ഥ രുപി അവര്‍ ആദ്യമായി അറിയുന്നത്. പരിപാലവാദം എന്ന മുദ്രാവാക്യത്തിന്റെ പുറത്താണ് സ്റ്റാന്‍ലി ബാള്‍ഡ്വിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവുകള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിലവിലുണ്ടായിരുന്ന 90 സീറ്റുകള്‍ ടോറികള്‍ക്ക് നഷ്ടമായി. 345 എംപിമാരില്‍ നിന്നും അവര്‍ 258-ലേക്ക് ചുരുങ്ങി. താന്‍ ആഗ്രഹിച്ച ജനവിധി ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ക്ഷണം നിരസിച്ചു. തുടര്‍ന്ന് ടോറികളെക്കാള്‍ 67 കുറവുണ്ടായിരുന്നിട്ടും രാംസെ മക്‌ഡൊണാള്‍ഡിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം 1929 മേയില്‍ നടന്ന തിരഞ്ഞെടുപ്പുകളലും ഒരു ന്യൂനപക്ഷ ഭരണകൂടമായി തന്നെ ലേബര്‍ അധികാരം നിലനിറുത്തി. മക്‌ഡൊണാള്‍ഡ് വീണ്ടും പ്രധാനമന്ത്രിയാവുകയും ട്രേഡ് യൂണിയന്‍ നേതാവ് ആര്‍തര്‍ ഹെന്‍ഡേഴ്‌സണ്‍ വിദേശകാര്യ സെക്രട്ടറിയും മാര്‍ഗരറ്റ് ബോണഫീല്‍ഡ് തൊഴില്‍ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ നിന്നും ആദ്യമായി മന്ത്രിസഭയില്‍ എത്തുന്ന ആദ്യത്തെ വനിതയായിരുന്നു മാര്‍ഗരറ്റ് ബോണഫീല്‍ഡ്. വ്യവസായത്തെ ദേശസാല്‍ക്കരിക്കുക എന്നത് ഒരു ഉപകരണമാക്കിക്കൊണ്ട് 1930-കളിലും 1940-കളിലും ദേശീയ ആസൂത്രണത്തിന് അത് ഊന്നല്‍ കൊടുത്തു. 1945-ലെ ക്ലമന്റ് ആറ്റ്‌ലിയുടെ (1945-51) പ്രസിദ്ധമായ വമ്പിച്ച വിജയത്തിന് ശേഷം നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നടപ്പിലാക്കിക്കൊണ്ട് ക്ഷേമരാഷ്ട്ര സങ്കല്‍പം മുന്നോട്ടു വെക്കുകയും രാജ്യത്തിന്റെ സാമ്പദ്വവസ്ഥയുടെ അഞ്ചിലൊന്ന് ദേശസാല്‍ക്കരിക്കുകയും ചെയ്തു. 1964-70 കാലഘട്ടത്തില്‍ ഹരോള്‍ഡ് വില്‍സണിന്റെ കീഴില്‍ അവര്‍ സാമ്പത്തിക ആധുനികവല്‍ക്കരണം പ്രോത്സാഹിപ്പിച്ചു. 1974-79 കാലഘട്ടത്തില്‍ ആദ്യം വില്‍സണിന്റെയും പിന്നീട് ജെയിംസ് കല്ലഗന്റെയും കീഴില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി.

ആദ്യ ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി രാംസെ മക്‌ഡൊണാള്‍ഡ്

 

1997-ല്‍ 179 സീറ്റിന്റെ ഭൂരിപക്ഷത്തോടെ ടോണി ബ്ലയറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി. 2001-ലെ തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയില്‍ അവരുടെ ഭൂരിപക്ഷം 167-ന്റെ നേരിയ ഇടിവ് കാണിച്ചെങ്കില്‍ 2005-ല്‍ അത് 66 ആയി ഇടിഞ്ഞുവീണ്. 2010ലെ തിരഞ്ഞെടുപ്പില്‍ ഗോള്‍ഡണ്‍ ബ്രൗണിന്റെ കീഴില്‍ അവര്‍ പരാജയപ്പെടുകയും പ്രതിപക്ഷമായി മാറുകയും ചെയ്തു. 2015-ല്‍ പരാജയം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാവ് എഡ് മിലിബാന്റ് രാജിവെച്ചു. ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിനെതിരെ ലേബര്‍ പാര്‍ട്ടി പ്രതിപക്ഷ നിരയിലേക്ക് തള്ളപ്പെടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍