UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് കൃത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

ക്ലൗഡ് സീഡിംഗ് വഴി മഴയ്ക്ക് സാധ്യത തേടുന്നതായാണ് മുഖ്യമന്ത്രി പറഞ്ഞത്

സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത തേടുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരള്‍ച്ച സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്ലൗഡ് സീഡിംഗ് വഴി മഴയ്ക്ക് സാധ്യത തേടുന്നതായാണ് മുഖ്യമന്ത്രി പറഞ്ഞത്.

വരള്‍ച്ച തടയാന്‍ മനുഷ്യന് സാധ്യമായതെല്ലാം ചെയ്യും. എത്രപണം ചെലവിട്ടാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വരള്‍ച്ചയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് പറയരുത്. വരള്‍ച്ച സ്ഥിതി അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം അനുവദിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. സമയം ചോദിച്ചപ്പോള്‍ നിഷേധാത്മക സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. 20, 21 തിയതികളിലാണ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചത്.

ക്ലൗഡ് സീഡിംഗ് വഴി യുഎഇയില്‍ അടക്കം നല്ല മഴ ലഭിച്ചത് വാര്‍ത്തയായിരുന്നു. ഇതേ മാര്‍ഗ്ഗമാണ് സംസ്ഥാന സര്‍ക്കാരും തേടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍