UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ക്ക് വാഹന പാര്‍ക്കിംഗില്‍ സംവരണം; ജര്‍മനിയില്‍ പുതിയ ലിംഗവിവേചന ചര്‍ച്ചകള്‍ സ്ത്രീകള്‍ക്ക് വാഹന പാര്‍ക്കിംഗില്‍ സംവരണം; തുടരുന്ന ലിംഗവിവേചന ചര്‍ച്ചകള്‍

Avatar

റിക് നോവാക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജര്‍മനിയില്‍ വാഹനമോടിക്കുന്നത് അമേരിക്കയില്‍ വാഹനമോടിക്കുന്നതില്‍ നിന്നും തികച്ചും വ്യതസ്തമാണ് എന്ന് പലര്‍ക്കും അറിയാം. ഉദാഹരണത്തിന് ജര്‍മനിയില്‍ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് നിശ്ചയിക്കപ്പെട്ട ഒരു പരിധി ഇല്ല. അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് കൂടിയുണ്ട്. ജര്‍മനിയിലെ പല പാര്‍ക്കിംഗ് മേഖലകളിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഇടങ്ങളുണ്ട്. പാര്‍ക്കിംഗ് മേഖലകളില്‍ 30 ശതമാനം വരെ ഇത്തരത്തില്‍ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണം എന്ന് നിയമംമൂലം അനുശാസിക്കുന്നുമുണ്ട്. 

ഈ സ്ഥലങ്ങള്‍ സാധാരണ പാര്‍ക്കിംഗ് മേഖലകളെക്കാള്‍ വിസ്തൃതമാണ്. ഇത് സ്ത്രീകള്‍ക്ക് അവരുടെ വാഹനം എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനു സഹായിക്കുന്നതിനായാണ്. ചില ജര്‍മന്‍ നിവാസികള്‍ക്ക് ഈ ആശയം സ്വീകാര്യമായെങ്കിലും സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിപുണത കുറവുണ്ട് എന്ന രീതിയില്‍ നടപ്പിലാക്കുന്ന ഈ സംവരണം പലരുടെയും വിമര്‍ശനവും വിളിച്ചു വരുത്തിയിട്ടുണ്ട്. 

യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പാര്‍ക്കിംഗ് ഇടങ്ങള്‍ സംവരണം ചെയ്യുന്നത് ഒരു ലിംഗവിവേചനം ആണോ? 

അതെ, പക്ഷെ അത് യഥാര്‍ത്ഥതത്തില്‍ പുരുഷന്മാര്‍ക്ക് നേരെയുള്ള ലിംഗവിവേചനം ആണെന്നു ജര്‍മന്‍ പത്രമായ ബില്‍ഡ് പറയുന്നു. ശരിക്കും പുരുഷന്മാരെ ഇത്തരം സംവരണ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലേ? പത്രം ചോദിക്കുന്നു. ജര്‍മനിയിലെ മുന്‍നിര പത്രങ്ങളിലൊന്നായ ബില്‍ഡ് അടുത്ത കാലത്താണ് ഒന്നം പേജില്‍ തന്നെ പൂര്‍ണ് നഗ്നയായ ഒരു സ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. 

എന്നാല്‍ പത്രത്തിന്റെ വാദം പൂര്‍ണമായും ശരിയല്ല എന്ന വിമശനവുമുണ്ട്. സ്ത്രീകള്‍ക്ക് പാര്‍ക്കിംഗിനായി സ്ഥലം സംവരണം ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നം തോന്നണമെങ്കില്‍, അത് സ്ത്രീകള്‍ക്ക് തന്നെ ആയിരിക്കണമെന്ന് ഇവര്‍ പറയുന്നു. 

ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമുള്ള പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഉണ്ട്. വടക്കന്‍ ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ഒരു പാര്‍ക്കിംഗ് മേഖലയ്ക്ക് മറ്റുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളെക്കാള്‍ ഒരു അടി വിസ്തീര്‍ണ്ണം കൂടും. കൂടാതെ ആ സ്ഥലത്തിനു മുഴുവന്‍ അവര്‍ റോസ് നിറം നല്‍കുകയും ചെയ്തു. സ്ത്രീകള്‍ക്കുള്ള പുതിയ പാര്‍ക്കിംഗ് സ്ഥലത്തിന് വിസ്തൃതി നല്‍കുന്നത് മറ്റു ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്നും അല്ലാതെ സ്ത്രീകള്‍ മോശം ഡ്രൈവര്‍മാര്‍ ആയതുകൊണ്ടല്ലെന്നും ഷോപ്പിംഗ് മാള്‍ പ്രതിനിധി വിശദീകരണം നല്‍കി എന്നാണ് എ എഫ് പി ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജര്‍മനിയില്‍, ഇരുപതു വര്‍ഷമായി തുടരുന്ന ഈ ചര്‍ച്ചകള്‍ക്ക് ഇപ്പോഴും തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ ജര്‍മന്‍ വാര്‍ത്താകേന്ദ്രമായ ദി ലോക്കല്‍ ഈ വിഷയത്തില്‍ ഒരു ചോദ്യം വായനക്കാര്‍ക്കായി ഉള്‍പ്പെടുത്തി. ‘പാര്‍ക്കിംഗില്‍ സ്ത്രീ സംവരണം, ബുദ്ധിയോ വിവേചനമോ?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റിക് നോവാക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജര്‍മനിയില്‍ വാഹനമോടിക്കുന്നത് അമേരിക്കയില്‍ വാഹനമോടിക്കുന്നതില്‍ നിന്നും തികച്ചും വ്യതസ്തമാണ് എന്ന് പലര്‍ക്കും അറിയാം. ഉദാഹരണത്തിന് ജര്‍മനിയില്‍ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് നിശ്ചയിക്കപ്പെട്ട ഒരു പരിധി ഇല്ല. അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് കൂടിയുണ്ട്. ജര്‍മനിയിലെ പല പാര്‍ക്കിംഗ് മേഖലകളിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഇടങ്ങളുണ്ട്. പാര്‍ക്കിംഗ് മേഖലകളില്‍ 30 ശതമാനം വരെ ഇത്തരത്തില്‍ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണം എന്ന് നിയമം മൂലം അനുശാസിക്കുന്നുമുണ്ട്. 

ഈ സ്ഥലങ്ങള്‍ സാധാരണ പാര്‍ക്കിംഗ് മേഖലകളെക്കാള്‍ വിസ്തൃതമാണ്. ഇത് സ്ത്രീകള്‍ക്ക് അവരുടെ വാഹനം എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനു സഹായിക്കുന്നതിനായാണ്. ചില ജര്‍മന്‍ നിവാസികള്‍ക്ക് ഈ ആശയം സ്വീകാര്യമായെങ്കിലും സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിപുണത കുറവുണ്ട് എന്ന രീതിയില്‍ നടപ്പിലാക്കുന്ന ഈ സംവരണം പലരുടെയും വിമര്‍ശനവും വിളിച്ചു വരുത്തിയിട്ടുണ്ട്. 

യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പാര്‍ക്കിംഗ് ഇടങ്ങള്‍ സംവരണം ചെയ്യുന്നത് ഒരു ലിംഗവിവേചനം ആണോ? 

അതെ.പക്ഷെ അത് യഥാര്‍ത്ഥതത്തില്‍ പുരുഷന്മാര്‍ക്ക് നേരെയുള്ള ലിംഗവിവേചനം ആണെന്നു ജര്‍മന്‍ പത്രമായ ബില്‍ഡ് പറയുന്നു. ശരിക്കും പുരുഷന്മാരെ ഇത്തരം സംവരണ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലേ? പത്രം ചോദിക്കുന്നു. ജര്‍മനിയിലെ മുന്‍നിര പത്രങ്ങളിലൊന്നായ ബില്‍ഡ് അടുത്ത കാലത്താണ് ഒന്നം പേജില്‍ തന്നെ പൂര്‍ണ്ണ നഗ്നയായ ഒരു സ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. 

എന്നാല്‍ പത്രത്തിന്റെ വാദം പൂര്‍ണമായും ശരിയല്ല എന്ന വിമര്‍ശനവുമുണ്ട്. സ്ത്രീകള്‍ക്ക് പാര്‍ക്കിംഗിനായി സ്ഥലം സംവരണം ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നം തോന്നണമെങ്കില്‍, അത് സ്ത്രീകള്‍ക്ക് തന്നെ ആയിരിക്കണമെന്ന് ഇവര്‍ പറയുന്നു. 

ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമുള്ള പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഉണ്ട്. വടക്കന്‍ ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ഒരു പാര്‍ക്കിംഗ് മേഖലയ്ക്ക് മറ്റുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളെക്കാള്‍ ഒരു അടി വിസ്തീര്‍ണ്ണം കൂടും. കൂടാതെ ആ സ്ഥലത്തിനു മുഴുവന്‍ അവര്‍ റോസ് നിറം നല്‍കുകയും ചെയ്തു. സ്ത്രീകള്‍ക്കുള്ള പുതിയ പാര്‍ക്കിംഗ് സ്ഥലത്തിന് വിസ്തൃതി നല്‍കുന്നത് മറ്റു ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്നും അല്ലാതെ സ്ത്രീകള്‍ മോശം ഡ്രൈവര്‍മാര്‍ ആയതുകൊണ്ടല്ലെന്നും ഷോപ്പിംഗ് മാള്‍ പ്രതിനിധി വിശദീകരണം നല്‍കി എന്നാണ് എ എഫ് പി ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജര്‍മനിയില്‍, ഇരുപതു വര്‍ഷമായി തുടരുന്ന ഈ ചര്‍ച്ചകള്‍ക്ക് ഇപ്പോഴും തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ ജര്‍മന്‍ വാര്‍ത്താകേന്ദ്രമായ ദി ലോക്കല്‍ ഈ വിഷയത്തില്‍ ഒരു ചോദ്യം വായനക്കാര്‍ക്കായി ഉള്‍പ്പെടുത്തി. ‘പാര്‍ക്കിംഗില്‍ സ്ത്രീ സംവരണം, വിവേകപൂര്‍ണ്ണമായതോ വിവേചനമോ?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍