UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കുന്നു

റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് കവാടം പൊളിക്കുന്നത്

ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കുന്ന നടപടി ആരംഭിച്ചു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് കവാടം പൊളിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കവാടം പണിതതെന്ന് കണ്ടെത്തിയിരുന്നു. ലോ അക്കാദമി ലോ കോളേജിന്റെ പ്രധാന കവാടം പൊളിക്കാന്‍ അക്കാദമി അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് നോട്ടീസ് അയച്ചിരുന്നു. പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജലവകുപ്പ് അതോറിറ്റിയുടെ ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത് എന്നാണ് കണ്ടെത്തിയത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പൊളിച്ച് നീക്കണമെന്ന് ഇന്നലെ പുറപ്പെടുവിച്ച നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്കുള്ള കെട്ടിടവും ഏറ്റെടുക്കാന്‍ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പുതിയ നിര്‍ദ്ദേശം വന്നതും ഇന്ന് തന്നെ അത് നടപ്പാക്കിയതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍