UPDATES

എഡിറ്റര്‍

ഇന്ത്യയുടെ പ്രഥമ പൗരന്റെ പ്രഥമ പാചക്കാരന്‍

Avatar

അഴിമുഖം പ്രതിനിധി

കൗമാരകാലത്താണ് മോണ്ടു സൈനി ആദ്യമായി ചപ്പാത്തിയുണ്ടാക്കിയത്. അത് പക്ഷെ വട്ടത്തിലുള്ളതോ ഭക്ഷ്യയോഗ്യമോ ആയിരുന്നില്ല. അവിടെ നിന്നും 2015-ല്‍ ഇന്ത്യയുടെ പ്രഥമ പൗരന്റെ പ്രധാന പാചക്കാരനായി ചുമതല ഏല്‍ക്കുന്നവരെയുള്ള സഞ്ചാരം വളരെ നീണ്ടതായിരുന്നുവെന്ന് സൈനി പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനപ്പരീക്ഷ എഴുത്തുന്നതിനായി ഹരിയാനയിലെ ഹിസാറിലുള്ള അമ്മവാന്റെ വീട്ടിലെത്തിയതാണ് സൈനിയുടെ ജീവിതം മാറ്റിമറിച്ചത്. വീട്ടില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ പാചകം ചെയ്യേണ്ട ചുമതല പുരുഷന്മാര്‍ക്കായിരുന്നു. അമ്മാനും സഹോദരനും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. അങ്ങനെ റോട്ടി, സബ്ജി, ദാല്‍ തുടങ്ങിയ സാധനങ്ങള്‍ ഉണ്ടാക്കാന്‍ സൈനി പഠിച്ചു. ഇപ്പോള്‍ മൂര്‍ഗ് ദര്‍ബാറി, ബോലി സാബസ ഹാണ്ടി തുടങ്ങിയ വിഭവങ്ങള്‍ പോലും അദ്ദേഹം ഇപ്പോള്‍ പാചകം ചെയ്യുന്നു.

ജന്‍പഥിലെ ഇമ്പീരിയല്‍ ഹോട്ടലിന്റെ 1911-ല്‍ പണിചെയ്ത അടുക്കളയില്‍ ഇരുന്ന് സൈനി തന്റെ ജീവിതം ഓര്‍ത്തെടുത്തു. ഐഐടി പ്രവേശനപ്പരീക്ഷ പാസായില്ലെങ്കിലോ എന്ന സന്ദേഹത്താല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് കൂടി അപേക്ഷ സമര്‍പ്പിക്കാന്‍ മോണ്ടുവിനോട് പിതാവ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവചനം സത്യമാവുകയും ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് ഹോട്ടല്‍ മനേജ്‌മെന്റില്‍ നിന്നും സൈനി ബിരുദം നേടുകയും ചെയ്തു. എന്നാല്‍ ഹോട്ടല്‍ ജോലിക്കാരനാവുന്നതില്‍ പിതാവിന് വലിയ തൃപ്തിയില്ലായിരുന്നു. തന്റെ പുത്രന്‍ ഉപയോഗമില്ലാത്തവനായി എന്ന് അദ്ദേഹം ഇടയ്ക്കിടെ തമാശപറയുമായിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ അടുക്കളയിലെ പ്രധാന പാചകക്കാരനായി 2015 ല്‍ സ്ഥാനമേറ്റതോടെ പിതാവിന്റെ ഈ പരാതി മാറിയതായി സൈനി പറയുന്നു.

ഈ ജോലിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് മോണ്ടു സൈനി. രാഷ്ട്രപതി ഭവനില്‍ ‘സാധാരണ ദിവസം’ എന്നൊന്നില്ലെന്ന് സൈനി പറയുന്നു. രാഷ്ട്രപതി ഭവനെ കൊട്ടാരം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുക. എല്ലാ ദിവസവും അനവധി യോഗങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ ഭക്ഷ്യവിഭവങ്ങളുടെ പട്ടിക നേരത്തെ സമര്‍പ്പിച്ച് അനുമതി നേടണം. രാഷ്ട്രപതി യാത്രയിലാണെങ്കില്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം എത്തിക്കണം. ദീപാവലി, ഹോളി തുടങ്ങിയ ഉത്സവാവസരങ്ങളില്‍ മധുരപദാര്‍ത്ഥങ്ങളും പ്രത്യേക വിഭവങ്ങളും ഉണ്ടാക്കും.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് സ്വാഭാവികമായും ബംഗാളി വിഭങ്ങളോടാണ് പ്രിയം. എന്നാല്‍ ലോകത്തിലെ മറ്റ് രാജ്യങ്ങളിലുള്ള വിഭവങ്ങളും അദ്ദേഹം ഇടയ്ക്കിടെ പരീക്ഷിക്കും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്നും സൈനി പറഞ്ഞു. വിദേശരാജ്യത്തെ പ്രതിനിധികള്‍ അതിഥികളായി വരുമ്പോള്‍ ഇന്ത്യന്‍ ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യപ്പെടാറുണ്ട്. മ്യാന്‍മര്‍ നേതാവ് ആങ് സങ് സൂകി സമീപകാലത്ത് രാഷ്ട്രപതി ഭവനിലെത്തിയപ്പോള്‍ ദോശ, സമോസ, കച്ചോരി, പൂരി ബജി എന്നിവ ആവശ്യപ്പെട്ടാതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് പ്രചാരം കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

സൂപ്പോട് കൂടിയാണ് ഉച്ചഭക്ഷണം ആരംഭിക്കുന്നത്. ചായയോ കാപ്പിയോ വിളിമ്പിക്കൊണ്ടാണ് അവസാനിപ്പിക്കുക. ഓരോ വിഭവത്തിന്റെയും ഉത്തരവാദിത്വം പാചക മുഖ്യനാണ്. എന്തൊക്കെ കൂട്ട് ഉപയോഗിക്കണമെന്നും അതിന്റെ അളവ് എത്രയായിരിക്കണമെന്നും മാത്രമല്ല ചാര്‍ എത്ര കുറുകണമെന്ന് പോലും തീരുമാനിക്കുന്നത് താനാണെന്നും സൈനി പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണം എന്നാല്‍ ഇന്ത്യയില്‍ എല്ലായിടത്തുനിന്നുമുള്ള ഭക്ഷണമാണെന്നും മോണ്ടു സൈനി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/OGauti

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍