UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ദി എക്സോര്‍സിസ്റ്റും സുനാമിയും

Avatar

1973 ഡിസംബര്‍ 26
ദി എക്സോര്‍സിസ്റ്റ് റിലീസ് ചെയ്യുന്നു

പ്രേക്ഷകനെ ഭയത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയ ചലച്ചിത്രം ദി എക്സോര്‍സിസ്റ്റ് 1973 ഡിസംബര്‍ 26 ന് റിലീസ് ചെയ്തു. പീറ്റര്‍ ബ്ലാറ്റിയുടെ ഇതേ പേരിലുള്ള നോവലാണ് സിനിമയ്ക്ക് ആധാരമായത്. 

ലിന്‍ഡ, ബ്ലയര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. വന്‍ സാമ്പത്തികലാഭം നേടിയ ഈ സിനിമ സംവിധാനം ചെയ്തത് വില്യം ഫ്രിഡ്കിന്‍ ആയിരുന്നു.

2004 ഡിസംബര്‍
ഇന്ത്യയില്‍ സുനാമി

2004 ലെ ക്രിസ്തുമസ് പിറ്റേന്ന് ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് സുനാമി തിരകള്‍ വീശിയടിച്ചു. ഇന്ത്യോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതമായിരുന്നു ഈ സുനാമി. റിക്ടര്‍ സ്‌കെയിലില്‍ 9.3 രേഖപ്പെടുത്തിയ ഈ ഭൂകമ്പം ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഭുകമ്പമായിരുന്നു.

ഏതാണ്ട് 2.30 ലക്ഷം ജനങ്ങള്‍ സുനാമിയില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സോമാലിയ, ഇന്‍ഡോനേഷ്യ, തായലാന്‍ഡ്, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതങ്ങളുണ്ടായത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍