UPDATES

ചരിത്രത്തില്‍ ഇന്ന്

1971 മാര്‍ച്ച് 08: മുമ്മദ് അലിയും ജോ ഫ്രേസറും തമ്മില്‍ ‘നൂറ്റാണ്ടിന്റെ പോരാട്ടം’ നടന്നു

1971-മാര്‍ച്ച് എട്ടിന് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വച്ച് ജോ ഫ്രേസറെ മുഹമ്മദ് അലി നേരിട്ടപ്പോള്‍, അതിന്റെ അനുരണനങ്ങള്‍ ബോക്‌സിംഗ് ഗോഥയുടെ പുറത്തേക്കും പ്രതിഫലിച്ചു

1971-മാര്‍ച്ച് എട്ടിന് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വച്ച് ജോ ഫ്രേസറെ മുഹമ്മദ് അലി നേരിട്ടപ്പോള്‍, അതിന്റെ അനുരണനങ്ങള്‍ ബോക്‌സിംഗ് ഗോഥയുടെ പുറത്തേക്കും പ്രതിഫലിച്ചു. സംഘര്‍ഷഭരിതമായ 1960-കളില്‍ നിന്നും അമേരിക്ക പുറത്തുവന്നിരുന്നെങ്കിലും രാജ്യത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായിരുന്നു. അലിയെ അപ്പോഴും പുച്ഛത്തോടെയാണ് രാജ്യത്തെ ഭൂരിപക്ഷവും കണ്ടിരുന്നത്. യുദ്ധ വിരുദ്ധ പ്രസ്ഥാനത്തിന്റെ ദുര്‍ഭൂതത്തെയും ധാര്‍ഷ്യത്തെയും ഉള്‍ക്കൊള്ളുന്ന എടുത്തുചാട്ടക്കാരനും സൈനീക സേവനം ബോധപൂര്‍വം ഒഴിവാക്കിയവനുമായ മുസ്ലീം എന്ന നിലയിലാണ് അലി വീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ബൈബിള്‍ വായിക്കാനും പാട്ടുപാടാനും ഇഷ്ടപ്പെട്ടിരുന്ന ഫ്രേസര്‍ ഒരു സത്യസന്ധനായ നീലക്കോളര്‍ ജേതാവായി വിലയിരുത്തപ്പെട്ടു. മുഹമ്മദ് അലിയും ജോ ഫ്രേസറും തമ്മിലുള്ള ആദ്യ മത്സരം ‘നൂറ്റാണ്ടിന്റെ പോരാട്ടം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

ബാര്‍ബറ സ്‌ട്രെയ്‌സാന്റ്, ബില്‍ കോസ്ബി, സാമ്മി ഡേവിസ് ജൂനിയര്‍, ഹ്യൂഗ് ഹെഫ്‌സ്‌നര്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് മത്സരം നടന്നത്. ലൈഫ് മാഗസിന്റെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഫ്രാങ്ക് സിനാത്ര റിംഗിന്റെ മുന്നില്‍ തന്നെയുണ്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായി തോല്‍വിയറിയാത്ത ഒരു മുന്‍ ഹെവി വെയ്റ്റ് ചാംമ്പ്യന്‍ നിലവിലുള്ള തോല്‍വിയറിയാത്ത ചാംമ്പ്യനെ നേരിടുന്നു എന്ന നിലയില്‍ മത്സരം അന്യാദൃശ്യമായിരുന്നു. 1967-ല്‍ സൈനീക സേവനത്തിന് ചേരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നേരത്തെ അലിയില്‍ നിന്നും കിരീടം എടുത്തുമാറ്റിയിരുന്നു. റിംഗില്‍ വച്ച് ഒരിക്കലും കിരീടം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ ജനങ്ങളുടെ ചാമ്പ്യന്‍ എന്ന് അലി സ്വയം പ്രഖ്യാപിച്ചിരുന്നു. ഫ്രേസറിന് എതിരെ മത്സരിക്കുമ്പോള്‍ 25 നോക്കൗട്ടുകള്‍ ഉള്‍പ്പെടെ 31-0 എന്നതായിരുന്നു അലിയുടെ റെക്കോഡ്.

അലിയും ഫ്രേസറും തമ്മിലുള്ള മത്സരം പോരാട്ടത്തിന്റെ പ്രശ്‌നം മാത്രമായിരുന്നു. കാരണം, അക്കാലത്ത് റെക്കോഡ് തുകയായിരുന്ന 2.5 ദശലക്ഷം ഡോളര്‍ വച്ച് ഇരുവര്‍ക്കും നല്‍കാമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഒരു മാസം മുമ്പ് തന്നെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു. റിംഗിന് സമീപമുള്ള ടിക്കറ്റുകള്‍ ഒന്നിന് റെക്കോഡ് തുകയായ 150 ഡോളറിനാണ് വിറ്റുപോയത്. അലി ബോക്‌സറും ഫ്രേസര്‍ പഞ്ചര്‍ എന്ന നിലയിലുമാണ് അറിയപ്പെട്ടിരുന്നത്. വേഗതയായിരുന്നു അലിയുടെ വിജയങ്ങളുടെ അടിസ്ഥാനം. ഇടതുകൈകൊണ്ടുള്ള ഹുക്കാണ് ഫ്രേസറുടെ ഏറ്റവും ശക്തമായ ഇടിയെങ്കിലും കീഴ്‌പ്പെടുത്താനാവാത്ത ഇച്ഛാശക്തിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം. 14-ാം റൗണ്ട് ആയപ്പോഴേക്കും മൂന്ന് സ്‌കോര്‍ ഷീറ്റുകളിലും ഫ്രേസര്‍ (860, 1040, 860) മുന്നിട്ട് നിന്നു. 15-ാം റൗണ്ടിന്റെ തുടക്കത്തില്‍ ഫ്രേസറുടെ ഇടതു കൈകൊണ്ടുള്ള ഹുക്ക് അലിയെ പിന്നിലേക്ക് വീഴ്്ത്തി. ഫ്രേസറുടെ നിരവധി ഇടികള്‍ കൊണ്ടെങ്കിലും റൗണ്ടിന്റെ മുഴുവന്‍ സമയവും കാലിലൂന്നി നില്‍ക്കാന്‍ അലിക്ക് സാധിച്ചു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ജഡ്ജിമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു: അലിക്ക് ആദ്യ പ്രൊഫഷണല്‍ തോല്‍വി സമ്മാനിച്ചുകൊണ്ട്, ഏകകണ്ഠമായ തീരുമാനത്തിലൂടെ ഫ്രേസര്‍ കിരീടം നിലനിറുത്തിയിരിക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍