UPDATES

ചരിത്രത്തില്‍ ഇന്ന്

1957 ഏപ്രില്‍ 05: തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നു

1976 ഏപ്രില്‍ 05: ജയിംസ് കല്ലഗന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി

1957 ഏപ്രില്‍ അഞ്ചിന് പുതുതായി ചേര്‍ന്ന് കേരള നിയമസഭയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി ആയതോടെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നു. ഇറ്റലിയിലെ സാന്‍ മറീനോ റിപബ്ലിക്കില്‍ 1945-ല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം നേടിയ വിജയത്തിന് ശേഷം ലോകത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരായിരുന്നു അത്. ഭൂപരിഷ്‌കരണത്തിന്റെയും വിദ്യാഭ്യാസ ബില്ലിന്റെയും പേരിലാണ് നമ്പൂതിരിപ്പാട് സര്‍ക്കാര്‍ ഓര്‍മ്മിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായി പ്രതിപക്ഷം ഒറ്റക്കെട്ടായി വിമോചന സമരം നടത്തിയതിനെ തുടര്‍ന്ന് ഭരണഘടനയുടെ വിവാദപരമായ 356ാം അനുച്ഛേദപ്രകാരം കേന്ദ്ര സര്‍ക്കാര്‍ 1959ല്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ടു. 1967-ല്‍ ഏഴ് പാര്‍ട്ടികളുടെ മുന്നണിയെ നയിച്ചുകൊണ്ട് നമ്പൂതിരിപ്പാട് സംസ്ഥാന മുഖ്യമന്ത്രിയായി തിരികെ എത്തി.

ലോകം

1976 ഏപ്രില്‍ 05: ജയിംസ് കല്ലഗന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി


1976 ഏപ്രില്‍ അഞ്ചിന് ജയിംസ് കല്ലഗന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. രാജ്യത്തെ ഏറ്റവും പരമോന്നതമായ നാല് പദവികളും വഹിച്ച ഒരേ ഒരു രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഖജനാവിന്റെ ചാന്‍സിലറായും ആഭ്യന്തര സെക്രട്ടറിയായും വിദേശകാര്യ സെക്രട്ടറിയായും സേവനം അനുഷ്ടിച്ച ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയത്. യുകെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതല ഏറ്റത്. പണപ്പെരുപ്പം നിയന്ത്രണാതീതമായിരുന്നു. തൊഴിലില്ലായ്മ പെരുകിക്കൊണ്ടുമിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ഹാരോള്‍ഡ് വില്‍സണ് പകരമാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. 1964-67 കാലഘട്ടത്തില്‍ ഖജനാവിന്റെ ചാന്‍സിലറായിരുന്നപ്പോള്‍ അദ്ദേഹം പൗണ്ടിന്റെ മൂല്യം കുറച്ചു. 1970-ലെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി തോല്‍ക്കുന്നത് വരെ അദ്ദേഹം ആഭ്യന്തര സെക്രട്ടറിയുടെ ചുമതല വഹിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍