UPDATES

ചരിത്രത്തില്‍ ഇന്ന്

1911 മാര്‍ച്ച് 31: ബോംബെ ഗവര്‍ണര്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് തറക്കല്ലിട്ടു

1966 മാര്‍ച്ച് 31: ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യ

1911 മാര്‍ച്ച് 31ന് അന്നത്തെ ബോംബെ ഗവര്‍ണര്‍ സര്‍ ജോര്‍ജ്ജ് സിഡെന്‍ഹാം ക്ലാര്‍ക്ക് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് തറക്കല്ലിട്ടു. 1911-ലെ ദല്‍ഹി ദര്‍ബാറിന് മുന്നോടിയായി ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവും മേരി രാജ്ഞിയും ബോംബെ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഗേറ്റ്വേ ഓഫ് ഇന്ത്യ നിര്‍മ്മിച്ചത്. ചത്രപതി ശിവജി മാര്‍ഗ്ഗിന്റെ അവസാനം മുംബെ ഹാര്‍ബറിന്റെ തീരത്തി നിര്‍മ്മിച്ച കെട്ടിടം ഇന്തോ-സാര്‍സെനിക് ശൈലിയിലുള്ളതാണ്. 26 മീറ്റര്‍ (85 അടി) ഉയരമുള്ള ഒരു ബസാള്‍ട്ട് ആര്‍ക്കാണ് ഇതിന്റെ രൂപം. ജോര്‍ജ്ജ വിറ്റെറ്റിന്റെ അന്തിമ രൂപകല്‍പന 1914ല്‍ അംഗീകരിക്കപ്പെടുകയും, 1924 മാര്‍ച്ച് നാലിന് അന്നത്തെ വൈസ്രോയി ആയിരുന്ന റീഡിംഗ് പ്രഭു കെട്ടിടം അനാശ്ചാദനം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ പ്രാപ്തിയെ തുടര്‍ന്ന് ഇന്ത്യ വിട്ട അവസാനത്തെ ബ്രിട്ടീഷ് സൈനീക വിഭാഗമായ സോമര്‍സെറ്റ് ലൈറ്റ് ഇന്‍ഫാന്‍ട്രിയുടെ ഒന്നാം ബറ്റാലിയന്‍, 1948 ഫെബ്രുവരി 28-ന് നടന്ന ഒരു ചടങ്ങില്‍ ഗേറ്റ് വേയിലൂടെ കടന്നുപോവുകയും അത് ഇന്ത്യയിലെ ബ്രീട്ടിഷ് ഭരണത്തിന്റെ അവസാനത്തെ സൂചിപ്പിക്കുകയും ചെയ്തു.

ലോകം

1966 മാര്‍ച്ച് 31: ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു


1966 മാര്‍ച്ച് 31-ന് ബ്രിട്ടണില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ലേബര്‍ പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബര്‍ പാര്‍ട്ടി രണ്ടാം തവണ മാത്രമാണ് അധികാരം നിലനിറുത്തുന്നത് എന്നതിനാല്‍ തന്നെ അതൊരു ചരിത്രപരമായ വിധിയായിരുന്നു. എഡ്വേര്‍ഡ് ഹീത്തിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയാണ് ലേബര്‍ പാര്‍ട്ടി തോല്‍പിച്ചത്. ഭരിക്കാനുള്ള ഭൂരിപക്ഷം തരണം എന്നാണ് വില്‍സണ്‍ തന്റെ പ്രചാരണ യോഗങ്ങളില്‍ ആവശ്യപ്പെട്ടത്. 1964-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് നാല് എംപിമാരുടെ നേരിയ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് നയങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള വിഘാതത്തിന് കാരണമായി. എന്നാല്‍ 1966-ലെ ജനവിധി വ്യക്തമായും വില്‍സണ് അനുകൂലമായിരുന്നു. ഇതോടെ തടസങ്ങളില്ലാതെ മികച്ച ഭരണം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിക്കും എന്ന പ്രതീക്ഷ വളര്‍ന്നു. ‘ലേബര്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും എന്ന് നിങ്ങള്‍ക്കറിയാം,’ എന്ന മുദ്രാവാക്യമായിരുന്ന പ്രചാരണങ്ങളില്‍ ലേബര്‍ പാര്‍ട്ടി ഉയര്‍ത്തിയത്. 900 മില്യണ്‍ കടബാധ്യത അക്കാലത്ത് ബ്രിട്ടണുണ്ടായിരുന്നു. കൂടാതെ പണപ്പെരുവും വര്‍ദ്ധിച്ചു വന്നിരുന്ന ഒരു കാലഘട്ടത്തിലാണ് 96 സീറ്റുകളുടെ വലിയ ഭൂരിപക്ഷത്തോടെ ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലേക്ക് മടങ്ങിയെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍