UPDATES

വീഡിയോ

ആധുനിക ഇന്ത്യയെ കുറിച്ചുള്ള ഒരു രേഖാചിത്രം ‘ഇന്ത്യ ഇന്‍ എ ഡേ’

റിച്ചി മേത്ത സംവിധാനം ചെയ്യുകയും റിഡ്‌ലി സ്‌കോട്ടും അനുരാഗ് കാശ്യപും ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്ത ചിത്രത്തിന് ധനസഹായം നല്‍കിയത് ഗൂഗിളായിരുന്നു

ആധുനിക ഇന്ത്യയെ കുറിച്ച് ഒരു രേഖാചിത്രം നിര്‍മ്മിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കൊണ്ട് ഷൂട്ട് ചെയ്യിച്ച ദൃശ്യങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയ ‘ഇന്ത്യ ഇന്‍ എ ഡേ’ നമ്മുടെ കഥേതര സിനിമ നിര്‍മാണത്തിലെ ഒരു പുതിയ പരീക്ഷണമായിരുന്നു. റിച്ചി മേത്ത സംവിധാനം ചെയ്യുകയും റിഡ്‌ലി സ്‌കോട്ടും അനുരാഗ് കാശ്യപും ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്ത ചിത്രത്തിന് ധനസഹായം നല്‍കിയത് ഗൂഗിളായിരുന്നു.

2015 ഒക്ടോബര്‍ പത്ത് മറ്റേതൊരു ദിവസവും പോലെയായിരുന്നു. അന്ന് ദേശീയ അവധിയോ എന്തെങ്കിലും വാര്‍ഷികമോ അല്ലെങ്കില്‍ മതപരമായി എന്തെങ്കിലും പ്രാധാന്യമോ ഉള്ള ദിവസമായിരുന്നില്ല. എന്നാല്‍ ആ ദിവസം ഗൂഗിളിന്റെ സാമ്പത്തിക സഹായത്തോടെ ഇന്ത്യയിലെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ തങ്ങളുടെ ക്യാമറയും സ്മാര്‍ട്ട്‌ഫോണും ഉപയോഗിച്ച് സ്വന്തം ജീവിതം പകര്‍ത്തുകയും ഒരു വെബ്‌സൈറ്റിലേക്ക് ആ ദൃശ്യങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്തു. രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ നിന്നും എന്തിന് ആ്ന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നും ഉള്‍പ്പെടെ 16,000 വീഡിയോ ശകലങ്ങളാണ് ആ ദിവസം ഇന്ത്യ ഇന്‍ എ ഡേയ്ക്ക് ലഭിച്ചത്. ഗൂഗിള്‍ ധനസഹായം ചെയ്ത ചിത്രങ്ങളുടെ പരമ്പരയില്‍ ആറാമത്തേതായിരുന്നു കഥാ ചിത്രത്തിന്റെ നീളമുള്ള ഡോക്യുമെന്ററി. സുനാമി ഉണ്ടായി ഒരു വര്‍ഷത്തിന് ശേഷം ചെയ്ത ജപ്പാന്‍ ഇന്‍ എ ഡേ ഈ പരമ്പരയില്‍ പെട്ട ഒരു ചിത്രമായിരുന്നു.

ആയിരക്കണക്കിന് മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന ദൃശ്യങ്ങളില്‍ നിന്നും വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ആധുനിക ഇന്ത്യയുടെ ഒരു രൂപരേഖ നിര്‍മ്മിച്ചു. പുരുഷന്മാര്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, യുവാക്കളും വൃദ്ധരും, നഗരത്തിലുളളവരും ഗ്രാമീണരും ഇങ്ങനെ ഇന്ത്യയെ വ്യത്യസ്ത സ്വയം പ്രഖ്യാപിക്കുന്ന ഒന്നായി ആ ഡോക്യുമെന്ററി മാറി. നാലു മാസം നീണ്ടുനിന്ന എഡിറ്റിംഗിലൂടെ 330 പേര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ 90 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രമാക്കി മാറ്റി. ‘അതൊരു കഠിനാധ്വാനമായിരുന്നു,’ എന്നാണ് അവസാന ദൃശ്യ സന്നിവേശത്തെ കുറിച്ച് മേത്ത പറഞ്ഞത്. ‘ശൂന്യമായ ഒരു സ്ലേറ്റിലാണ് ഞങ്ങള്‍ തുടങ്ങിയത്… എന്താണ് പ്രദര്‍ശിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ഒരു നിശ്ചിത തീരുമാനവും ഉണ്ടായിരുന്നില്ല. ആളുകള്‍ ഞങ്ങള്‍ക്ക് തന്നതിനോട് പ്രതികരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഒരു നിഷ്പക്ഷ കാഴ്ചപ്പാടില്‍ ഇന്ത്യയെ നോക്കിക്കാണാനും.’

നമ്മുടെ രാജ്യം ഒരു ദിവസം എത്രത്തോളം ഊര്‍ജ്ജസ്വലവും വൈവിദ്ധ്യപൂര്‍ണവുമാകാം എന്ന് ആ ദൃശ്യശകലങ്ങള്‍ കാണിച്ചുതന്നു. ഇന്ത്യയുടെ വന്‍കരയില്‍ ഒരിക്കലും പ്രവേശിച്ചിട്ടില്ലാത്ത അന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപില്‍ നിന്നുള്ള ഒരു സ്ത്രീയുടെ അനുഭവം ഡോക്യുമെന്ററി പങ്കുവെക്കുന്നുണ്ട്. മിസോറാമില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ വന്‍കരയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള ഒരു വ്യക്തിയുടെ ആകുലതകളും. ഹൗറ പാലത്തിന് മുകളില്‍ കൂടി സഞ്ചരിക്കുന്ന കൊല്‍ക്കത്തയിലെ മഞ്ഞ അംബാസിഡര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. റാമ്പുകളില്‍ അന്നനട നടക്കുന്ന മോഡലുകളും ഒരു തോട്ടത്തില്‍ തേയില നുള്ളുന്ന സ്ത്രീകളും ഭിന്നലിംഗക്കാരുടെ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ആഹ്ലാദചിത്തരായ ക്രിക്കറ്റ് പ്രേമികളും എല്ലാം ഒരു ഹോളിവുഡ് മുഖ്യധാര ചിത്രത്തില്‍ ശബ്ദപദത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

(റിച്ചി മേത്ത)

പുറത്തുനിന്നുള്ള കാണികളെയാണ് ഇന്ത്യ ഇന്‍ എ ഡേ ക്ഷണിക്കുന്നതെങ്കിലും ഇന്ത്യയിലുള്ള കാണികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ശബ്ദവൈവിദ്ധ്യങ്ങള്‍ ആ ചിത്രം പ്രദാനം ചെയ്യുന്നുണ്ട്. മേത്തയും അദ്ദേഹത്തിന്റെ എഡിറ്ററും ദൃശ്യങ്ങളില്‍ നിന്നും അത്രയധികം അന്യത്വം പാലിക്കുകയായിരുന്നു. ഒരു പശു തെരുവില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പോലും അതിന് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അതിന്റേതായ കഥ പറയാനുണ്ടായിരുന്നു. ഒരു സാധാരണ ദിവസം ഇന്ത്യ എന്തായിരിക്കും എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് തന്റെ ചിത്രത്തിന്റെ ലക്ഷ്യമെന്ന് മേത്ത പറയുന്നു. ‘ഈ പരമ്പരയില്‍ വികസിച്ചെന്നും വികസിച്ചുകൊണ്ടിരിക്കുന്നതും വിശേഷിപ്പിക്കപ്പെടുന്ന ഒരേ ഒരു രാജ്യത്തെ കുറിച്ചുള്ള കഥയാണ് ഇത്,’ എന്ന് അദ്ദേഹം പറയുന്നു. ‘ഇന്ത്യ ഒരുപാടു കാര്യങ്ങളില്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇനി ഒരുപാട് ദൂരം യാത്ര ചെയ്യാനുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനുള്ള ഏറ്റവും ശുദ്ധമായ വഴിയായിരുന്നു ഇത്. ഇന്ത്യക്കാരുടെ മനസ്സില്‍ എന്താണ് എന്ന് അന്വേഷിക്കാനും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍