UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി

ക്ഷേത്രങ്ങളിലെ ദൈനംദിന ഭരണ കാര്യങ്ങള്‍ നടത്താനുള്ള ചുമതലയേ ദേവസ്വം ബോര്‍ഡിനുള്ളൂ

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാല തുടങ്ങുമെന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. മതപാഠശാലകളില്‍ കുട്ടികളെ വിടാത്തവരെ ക്ഷേത്രസംരക്ഷണ സമിതിയില്‍ അംഗങ്ങളാക്കില്ലെന്നാണ് പ്രയാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

അതേസമയം ക്ഷേത്രങ്ങളിലെ ദൈനംദിന ഭരണ കാര്യങ്ങള്‍ നടത്താനുള്ള ചുമതലയേ ബോര്‍ഡിനുള്ളൂ. അതിനപ്പുറം കടന്ന് സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നിയോഗിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിരന്തരം വര്‍ഗ്ഗീയതയ്ക്ക് എണ്ണ പകരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേത്ര ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നിലവിലുള്ള മാനദണ്ഡങ്ങളിലും ഘടനയിലും മാറ്റം വരുത്താന്‍ പ്രയാര്‍ ഗോപാലകൃഷ്ണനും സംഘത്തിനും യാതൊരു അധികാരവുമില്ല. നിലവിലെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിലൊന്നും പറയാനില്ലേയെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം ബോര്‍ഡിലെ അഴിമതി തടയാനും ആരോപണ വിധേയനായ ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കുകയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍