UPDATES

വിദേശം

ഓര്‍ലാന്‍ഡോയിലും പ്രയോഗിച്ചത് കൂട്ടക്കൊലയാളികളുടെ ‘പ്രിയപ്പെട്ട’ ആയുധം

Avatar

ക്രിസ്റ്റഫര്‍ ഇന്‍ഗ്രഹാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ശനിയാഴ്ച രാത്രിയില്‍ ഒര്‍ലാന്‍ഡോയിലെ ഒരു തിരക്കേറിയ നൈറ്റ് ക്ലബ്ബില്‍ അസ്സാള്‍ട്ട് റൈഫിള്‍ ഏന്തിയ ഒരാള്‍ 50 പേരെ കൊലപ്പെടുത്തുകയും 53 പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ആറുമാസങ്ങള്‍ക്കു മുന്‍പ് കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനോയില്‍ നടന്ന അവധിദിന ആഘോഷത്തിലേക്ക് അസ്സാള്‍ട്ട്  റൈഫിളുകളുമായി എത്തിയ ഒരു വനിതയും പുരുഷനും 14പേരെ കൊല്ലുകയും  20 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

2012ല്‍ കൊളറാഡോയിലെ അറോറയിലെ തിരക്കേറിയ സിനിമാ തിയേറ്ററില്‍ അസ്സാള്‍ട്ട്  റൈഫിളുമായി എത്തിയ ഒരാള്‍ 12പേരെ കൊലപ്പെടുത്തുകയും 58പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

2012ല്‍ തന്നെ ന്യൂടൌണ്‍ കണക്ടികട്ടിലെ പ്രാഥമിക വിദ്യാലയത്തില്‍ ഇതേ തരത്തിലുള്ള റൈഫിളുമായി വന്നയാള്‍ 28പേരെ കൊലപ്പെടുത്തുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ഇത്തരം ആക്രമണങ്ങളിലെല്ലാം പൊതുവായി ഉണ്ടായിരുന്ന ഒന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യതയോടെ കൂടുതല്‍ റൌണ്ട് വെടിയുണ്ടകള്‍ പായിക്കാവുന്ന അസാള്‍ട്ട് റൈഫിളുകളുടെ സാന്നിധ്യമായിരുന്നു. ഓര്‍ലാന്‍ഡോയില്‍ നടന്നതുപോലെയുള്ള വെടിവെയ്പ്പുകളില്‍ ഇവയുടെ ഉപയോഗം കൂടുതല്‍ സാധാരണമാവുകയും ചെയ്തു. മദര്‍ ജോണ്‍സ് മാഗസിന്‍ ശേഖരിച്ച ഡാറ്റാബേസ് പ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നടന്നത് സമാനമായ എട്ട് ആക്രമണങ്ങള്‍ ആണ്. ഇതില്‍ ഏഴെണ്ണത്തിലും അസ്സാള്‍ട്ട്  റൈഫിളുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു.  

കഴിഞ്ഞ 10വര്‍ഷത്തിനിടയില്‍ 14 തവണയാണ് കൂട്ടവെടിവയ്പ്പുകള്‍ക്കായി അസ്സാള്‍ട്ട്  സ്റ്റൈല്‍ റൈഫിളുകള്‍ ഉപയോഗിക്കപ്പെട്ടത്. അതില്‍ പകുതിയും നടന്നത് കഴിഞ്ഞ ജൂണ്‍ മുതല്‍ക്കും.

അമേരിക്കന്‍ ഗണ്‍ ഡിബേറ്റുകളില്‍ ഏറെ വികാരവിക്ഷോഭങ്ങള്‍ക്ക് വഴിതെളിച്ച ഒന്നാണ് അസ്സാള്‍ട്ട് സ്റ്റൈല്‍ ആയുധങ്ങള്‍. 1994 മുതല്‍ ഇവ നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ 2004ല്‍ കാലാവധി കഴിഞ്ഞ ഈ നിരോധനം പുതുക്കേണ്ടതില്ല എന്ന്  കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തിലുള്ള റൈഫിളുകള്‍ യുഎസില്‍ കൊലപാതകങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നില്ല എന്നാണ് ഗണ്‍ റൈറ്റ്സ് പ്രോപ്പോണന്റ്സ് സൂചിപ്പിച്ചത്. അതുകൊണ്ടു തന്നെ ഈ നിരോധനത്തിന് യു.എസിലെ കൊലപാതകങ്ങളുടെ എണ്ണത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്ന് ഗവേഷകര്‍ കണ്ടെത്തി.

മറ്റ് തോക്കുകളുമായി താരതമ്യം ചെയ്‌താല്‍ വളരെ ചെറിയ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ കൊല്ലാനോ പരിക്കേല്‍പ്പിക്കാനോ അസ്സാള്‍ട്ട് സ്റ്റൈല്‍ റൈഫിളുകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ സാധിക്കുന്നു.അതിനാല്‍ത്തന്നെ വലിയൊരു കൂട്ടത്തെ അപകടപ്പെടുത്താന്‍ തുനിയുന്ന അക്രമികള്‍ അതിലേക്ക് തിരിയുന്നു. മദര്‍ ജോണ്‍സ് മാഗസിന്‍റെ ഡാറ്റാബേസ് പ്രകാരം യുഎസില്‍ ഏറ്റവും കൊല്ലപ്പെട്ടതും പരിക്കേല്‍ക്കപ്പെട്ടതും അടക്കം അത്യാഹിതമുണ്ടാക്കിയ കൂടുതല്‍  10 ആക്രമണങ്ങളില്‍ ഏഴെണ്ണങ്ങളിലും അസ്സാള്‍ട്ട് റൈഫിളിന്റെ ഉപയോഗം ഉണ്ടായിട്ടുണ്ട്.

അമേരിക്കയില്‍ വ്യാപകമായി ലഭിക്കുന്ന റൈഫിളുകളുടെയും മറ്റു തോക്കുകളുടെയും വിവരങ്ങള്‍ തീവ്രവാദിഗ്രൂപ്പുകള്‍ ശേഖരിച്ചിട്ടുണ്ട്. അശ്രദ്ധമായി തയ്യാറാക്കപ്പെട്ട നിയമങ്ങളുടെ പിഴവുകള്‍ മുതലെടുത്ത്‌ അസ്സാള്‍ട്ട് വെപ്പണുകള്‍ വാങ്ങുവാന്‍ 2011ല്‍ തങ്ങളുടെ ആശയങ്ങളെ പിന്തുടരുന്നവരെ  അല്‍-ഖ്വൈദ പ്രോത്സാഹിപ്പിച്ചിരുന്നു.

‘എളുപ്പത്തില്‍ ലഭിക്കുന്ന ആയുധങ്ങളാല്‍ അമേരിക്ക കരകവിയുകയാണ്’- അമേരിക്കയില്‍ ജനിച്ച അല്‍-ഖ്വൈദ വക്താവ് ആദം ഗദാന്‍ ഒരു വീഡിയോയില്‍ പറഞ്ഞു.‘ലോക്കല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ഗണ്‍ ഷോയില്‍ പോയി യാതൊരു ബാക്ക്ഗ്രൌണ്ട് ചെക്ക് ഇല്ലാതെയും ഐഡി കാര്‍ഡ് കാട്ടാതെയും നിങ്ങള്‍ക്ക് ഒരു ഫുള്ളി ഓട്ടോമാറ്റിക് അസ്സാള്‍ട്ട് റൈഫിളുമായി മടങ്ങാം. പിന്നെ എന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത്’  

ഗദാന്‍ പറഞ്ഞ ഒരു പോയിന്‍റ്  തെറ്റായിരുന്നു. ഒരിക്കല്‍ ട്രിഗര്‍ വലിച്ചാല്‍ വിരല്‍ എടുക്കുന്നതുവരെ തുടര്‍ച്ചയായി വെടിവെയ്ക്കാന്‍ സാധിക്കുന്ന ഫുള്ളി ഓട്ടോമാറ്റിക് തോക്കുകള്‍ 1986 മുതല്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അയാള്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ സത്യമാണ്. പ്രൈവറ്റ് സെയില്‍സിലോ ഗണ്‍ ഷോയിലോ നിന്നും തോക്കുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിനെക്കുറിച്ചുള്ള യാതൊരു വിവരവും ആരും അന്വേഷിക്കാറില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രൈവറ്റ് സെല്ലറില്‍ നിന്നും തോക്കുകള്‍ വാങ്ങുമ്പോള്‍ ഐഡികാര്‍ഡ് പോലും കാണിക്കേണ്ട ആവശ്യം വരാറില്ല.

നോട്ടപ്പുള്ളികളായ ആളുകളെപ്പോലും തോക്കുകള്‍ വാങ്ങുന്നതിന് അവിടത്തെ നിയമം അനുവദിക്കുന്നു. അവരില്‍ ആയിരക്കണക്കിനു പേര്‍ അത്തരത്തില്‍ തോക്കുകള്‍ വാങ്ങിയിട്ടുണ്ട്.

പ്രത്യേകിച്ചും വളരെ ചുരുങ്ങിയ സമയത്തില്‍ അനേകം പേരുടെ ജീവനെടുക്കാന്‍ ശക്തിയുള്ളവയടക്കം യുഎസില്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള സൌകര്യത്തെക്കുറിച്ച് മദര്‍ ജോണ്‍സ് അടിവരയിട്ടു പറയുന്ന ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. 1982 മുതല്‍ നടന്നിട്ടുള്ള 79 കൂട്ട വെടിവെയ്പ്പുകളില്‍ 63എണ്ണത്തിലും ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ലൈസന്‍സ് ഉള്ള തോക്കുകള്‍ ആയിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍